Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂ സൗത്ത് വെയിൽസിൽ യാത്രാ നിയന്ത്രണങ്ങളിലും ഇളവ്; ക്വീൻസ്ലാന്റ് അതിർത്തി തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും

ന്യൂ സൗത്ത് വെയിൽസിൽ യാത്രാ നിയന്ത്രണങ്ങളിലും ഇളവ്; ക്വീൻസ്ലാന്റ് അതിർത്തി തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും

സ്വന്തം ലേഖകൻ

ജൂൺ ഒന്നു മുതൽ ന്യൂ സൗത്ത് വെയിൽസിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നു. ഇതു പ്രകാരം, സംസ്ഥാനത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയും, സ്‌കൂളുകൾ തുറക്കുവാൻ ഒരുങ്ങുന്ന സാഹചര്യത്തിലുമാണ് യാത്രാ ഇളവുകളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

അതേസമയം, യാത്രാ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും എല്ലാവരും സാമൂഹികമായ അകലം പാലിക്കണമെന്ന് പ്രീമിയർ നിർദ്ദേശിച്ചു. മാത്രമല്ല, താമസസ്ഥലങ്ങളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര തുടങ്ങാൻ പാടുള്ളൂവെന്നും, സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ തുറന്നു പ്രവർത്തിക്കുന്നു എന്ന കാര്യവും നേരത്തേ ഉറപ്പാക്കുകയും വേണം.

കാരവൻ പാർക്കുകളും ക്യാംപിങ് കേന്ദ്രങ്ങളും ജൂൺ ഒന്നിന് തുറക്കും. അതും നേരത്തേ ബുക്ക് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതോടൊപ്പം സംസ്ഥാനത്തെ ലൈബ്രറികളും, മ്യൂസിയങ്ങളും, ആർട്ട് ഗാലറികളും ജൂൺ ഒന്നിന് തുറക്കും.

അതേസമയം, ന്യൂ സൗത്ത് വെയിൽസിൽ നിന്നുള്ളവർക്ക് ക്വീൻസ്ലാന്റിലേക്ക് പോകാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും. ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയുമായുള്ള അതിർത്തികൾ തുറക്കാൻ സെപ്റ്റംബർ കഴിഞ്ഞും കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് ക്വീൻസ്ലാന്റ് ചീഫ് ഹെൽത്ത് ഓഫീസർ ജീനറ്റ് യംഗ് പറഞ്ഞു. നിലവിൽ നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ക്വീൻസ്ലാന്റിലേക്ക് എത്താൻ കഴിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP