Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡുകളിൽ നിറയെ നീലയും ചുവപ്പും നിറത്തിൽ വൃത്തങ്ങൾ; 40,000 ഡോളർ ചെലവിട്ട് ഡുനെഡിൻ കൗൺസിലിന്റെ തെരുവ് നിർമ്മാണം; ന്യൂസിലാന്റിലെ പുതിയ കൊവിഡ് 19 നിയന്ത്രണം ഇങ്ങനെ

റോഡുകളിൽ നിറയെ നീലയും ചുവപ്പും നിറത്തിൽ വൃത്തങ്ങൾ; 40,000 ഡോളർ ചെലവിട്ട് ഡുനെഡിൻ കൗൺസിലിന്റെ തെരുവ് നിർമ്മാണം; ന്യൂസിലാന്റിലെ പുതിയ കൊവിഡ് 19 നിയന്ത്രണം ഇങ്ങനെ

സ്വന്തം ലേഖകൻ

ഡുനെഡിൻ സിറ്റിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന കൊവിഡ് 19 നിയന്ത്രണങ്ങളുമായി സിറ്റി കൗൺസിൽ. ഇതിന്റെ ഭാഗമായി കൗൺസിലിലെ റോഡുകൾ നിറയെ ഇനി വൃത്താകൃതികൾ കൊണ്ട് നിറയും.

പ്രധാന തെരുവുകളിൽ നീലയും ചുവപ്പും നിറങ്ങളുള്ള ഏതാണ്ട് നാനൂറ്റമ്പത് സർക്കിളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വേഗത പരിധി മണിക്കൂറിൽ 10 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. സിറ്റിയിൽ ഒരു കാർണിവൽ നടക്കുന്നുണ്ടെന്ന് അതിനാൽ ആ തിരക്ക് തെരുവുകളിൽ ഉണ്ടെന്നു കരുതി വേണം ആളുകൾ നടക്കാനെന്നും അധികൃതർ നിർദേശിക്കുന്നു. സാമൂഹിക അകൽച്ച ലക്ഷ്യമിട്ടാണ് കൗൺസിലിന്റെ ഈ പ്രവർത്തനം.

ഇപ്പോൾ റോഡുകളിൽ നൽകിയിരിക്കുന്ന വൃത്താകൃതികൾ തമ്മിലുള്ള അകലം കണ്ടു വേണം നടക്കാൻ. നിങ്ങൾ മറ്റൊരാളിൽ നിന്നും എത്ര അകലം പാലിക്കണമെന്ന് കൃത്യമായി മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

റോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ മാർക്കുകൾ വളരെ വർണാഭമായതിനാൽ ജനങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ രേഖപ്പെടുത്തലുകൾ സമൂഹത്തിൽ ഒരു മാറ്റം സൃഷ്ടിക്കുമെന്നും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP