Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19 നിയന്ത്രണങ്ങളും പാർക്ക് നിയന്ത്രണങ്ങളും പാലിക്കാതെ നിരവധി പേർ; അധികൃതർ പിഴ ഇനത്തിൽ ഈടാക്കിയത് ഒരു ലക്ഷത്തോളം ഡോളർ

കൊവിഡ് 19 നിയന്ത്രണങ്ങളും പാർക്ക് നിയന്ത്രണങ്ങളും പാലിക്കാതെ നിരവധി പേർ; അധികൃതർ പിഴ ഇനത്തിൽ ഈടാക്കിയത് ഒരു ലക്ഷത്തോളം ഡോളർ

സ്വന്തം ലേഖകൻ

പാർക്ക് ഉപയോഗ നിയമങ്ങളും കൊവിഡ് 19 തടയാൻ പുറപ്പെടുവിച്ച മറ്റ് അടിയന്തര ഉത്തരവുകളും ലംഘിച്ചുവെന്നാരോപിച്ച് ഒട്ടാവ സിറ്റി ബൈലോ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ഈടാക്കിയത് ഏകദേശം 100,000 ഡോളർ. സിറ്റി പുറത്തിറക്കിയ ഏപ്രിൽ മാസത്തെ ഡാറ്റ അനുസരിച്ച്, സിറ്റി പാർക്കുകളിലാണ് ഭൂരിഭാഗം നിയമലംഘനങ്ങളും സംഭവിച്ചത്.

നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 110 നിയമലംഘനങ്ങളിൽ 94 എണ്ണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാർക്കുകളിൽ നിന്നാണ്. കൂടാതെ, അത്യാവശ്യമല്ലാഞ്ഞിട്ടും തുറന്ന സ്ഥാപനങ്ങൾക്കും സ്വകാര്യ വസതികളിൽ അഞ്ചോ അതിലധികമോ പേരായി ഒത്തുകൂടിയ ആളുകൾക്കും പിഴ ചുമത്തി. ഏതാണ്ട് എല്ലാ പിഴകളും 880 ഡോളറായിരുന്നു. കൂടാതെ, നിയമ പാലകരുടെ ജോലി തടസപ്പെടുത്തിയ മൂന്നു പേരിൽ നിന്നും 1,130 ഡോളറും പിഴ ഈടാക്കി. അതേസമയം, ഇപ്പോൾ നഗരത്തിലെ പാർക്കുകളിലെ നിയന്ത്രണങ്ങളിൽ മെയ് ആദ്യം ഇളവു വരുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP