Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചില്ല; വൈറസിൽ നിന്നും പതുക്കെ മുക്തി നേടി ന്യൂസിലാന്റ്

ഇന്ന് ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചില്ല; വൈറസിൽ നിന്നും പതുക്കെ മുക്തി നേടി ന്യൂസിലാന്റ്

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഇന്ന് പുതിയതായി ആർക്കും കൊവിഡ് 19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ ഡയറക്ടർ ഡോ. ആഷ്ലി ബ്ലൂംഫീൽഡ്. പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്ററിനൊപ്പം എല്ലാദിവസവും ഉച്ചയ്ക്ക് 1 മണിക്ക് ചേരുന്ന പത്രസമ്മേളനത്തിലാണ് ഡോ. ബ്ലൂംഫീൽഡ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ, രാജ്യത്തെ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകളുടെ ആകെ എണ്ണം 1499 ആയി തുടരുകയാണ്. ഞായറാഴ്ച ഒരാൾക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 1433 പേരാണ് രോഗമുക്തി നേടിയത്. രോഗം ബാധിച്ചവരിൽ 96 ശതമാനം കേസുകളും രോഗമുക്തി നേടി. നിലവിൽ 45 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 21 പേരാണ് മരിച്ചത്.

അതേസമയം, അസുഖ ലക്ഷണത്തോടെ രണ്ടു പേരെ മിഡിൽമോർ, ഓക്ക്ലാൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഐസിയുവിൽ അല്ല കഴിയുന്നത്. പരിശോധനയ്ക്കു ശേഷം മാത്രമേ കൊവിഡ് സ്ഥിരീകരണം നടത്താൻ സാധിക്കൂ. ഞായറാഴ്ച 2570 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്തൊട്ടാകെയുള്ള മൊത്തം ടെസ്റ്റുകളുടെ എണ്ണം 230,718 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP