Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ആരും ഓടിച്ചാടി പുറത്തിറങ്ങേണ്ടാ... വൈറസിന്റെ രണ്ടാം വരവുണ്ടാകുമോ എന്ന് ആശങ്ക

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും ആരും ഓടിച്ചാടി പുറത്തിറങ്ങേണ്ടാ... വൈറസിന്റെ രണ്ടാം വരവുണ്ടാകുമോ എന്ന് ആശങ്ക

സ്വന്തം ലേഖകൻ

സ്‌ട്രേലിയയിൽ കൊറോണ വൈറസ് ബാധ കുറഞ്ഞതിനു പിന്നാലെ സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവു നൽകിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. കാരണം, ജർമ്മനിയുടെയും ദക്ഷിണ കൊറിയയുടെയും അനുഭവങ്ങൾ മുൻകൂട്ടി കാണേണ്ടതാണ്. മാത്രമല്ല, വൈറസിന്റെ രണ്ടാം വരവുണ്ടാകുമോ എന്നത് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ ബ്രെൻഡൻ മർഫി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിക്കുന്ന നിരക്ക് നിയന്ത്രണ വിധേയമായതോടെയാണ് ഒന്നര മാസത്തിലേറെ നീണ്ട സാമൂഹിക നിയന്ത്രണങ്ങൾ ഓസ്‌ട്രേലിയ ഇളവു ചെയ്ത് തുടങ്ങിയത്. എന്നാൽ വൈറസ് ബാധയുടെ നിരക്ക് പിടിച്ചു നിർത്തിയ ശേഷം നിയന്ത്രണങ്ങൾ ഇളവു ചെയ്ത മറ്റു രാജ്യങ്ങളുടെ അനുഭവത്തിൽ നിന്ന് ഓസ്‌ട്രേലിയ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

ജർമ്മനിയും ദക്ഷിണ കൊറിയയുമാണ് ഏറ്റവും പ്രധാന ഉദാഹരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് ബാധ നിയന്ത്രിച്ചതോടെ ഇരു രാജ്യങ്ങളും നിയന്ത്രണങ്ങളിൽ കാര്യമായി ഇളവു നൽകിയിരുന്നു. എന്നാൽ അതിനു ശേഷം വൈറസ് ബാധ വീണ്ടും കൂടുന്നതാണ് രണ്ടു രാജ്യങ്ങളിലും കണ്ടതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ സ്ട്രാറ്റജിക് ഹെൽത്ത് പോളിസി കൺസൽട്ടന്റ് ബിൽ ബൗട്ടൽ എസ് ബി എസിനോട് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP