Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ്: ലോകത്ത് മാസങ്ങൾക്കുള്ളിൽ ക്ഷാമം രൂക്ഷമാകും; ദശലക്ഷങ്ങൾ പട്ടിണിയാകുമെന്നും യുഎൻ മുന്നറിയിപ്പ്

കൊറോണ വൈറസ്: ലോകത്ത് മാസങ്ങൾക്കുള്ളിൽ ക്ഷാമം രൂക്ഷമാകും; ദശലക്ഷങ്ങൾ പട്ടിണിയാകുമെന്നും യുഎൻ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ജനീവ: കൊറോണ വൈറസ് വ്യാപനം ലോകത്ത് വൻ ക്ഷാമം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യുട്ടീവ് ഡയറസ്ടർ ഡേവിസ് ബീസ്ലിയാണ് മുന്നറിയിപ്പ് നൽകുന്നത്. മൂന്നു ഡസനിലധികം രാജ്യങ്ങളെ ക്ഷാമം കടുത്ത രീതിയിൽ ബാധിക്കുമെന്നും ഇതിൽതന്നെ പത്തു രാജ്യങ്ങൾ ഇപ്പോൾ തന്നെ ക്ഷാമത്തിലൊണെന്നും ബീസ്ലി പറഞ്ഞു.

യെമൻ, റിപ്പബ്‌ളിക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനസ്വേല, ഇത്യോപ്യ, സൗത്ത് സുഡാൻ, സിറിയ, സുഡാൻ, നൈജീരിയ, ഹെയ്തി എന്നിവയാണ് നിലവിൽ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളെ ഇതുവരെ കൊറോണ കാര്യമായി ബാധിച്ചിട്ടില്ല.

സംഘർഷങ്ങൾ, സാമ്പത്തിക മാന്ദ്യം, മരുന്നുകളുടെ അഭാവം, എണ്ണവിലയിലെ ഇടിവ് എന്നിവയാണ് ഭക്ഷ്യക്ഷാമത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ ദുരന്തം ഒഴിവാക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്നും മറിച്ചായാൽ കോവിഡ് മാരണങ്ങളേക്കാൾ കുടുതൽ പട്ടിണി മരണങ്ങൾ സംഭവിച്ചേക്കാമെന്നും യുഎൻ സുരക്ഷാ സമിതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP