Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19: ജർമനിയിൽ നിയന്ത്രണങ്ങൾ തുടരും; മെയ് ആറിന് പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും; ആരാധനാലയങ്ങൾ തുറക്കുവാൻ തീരുമാനം

കോവിഡ് 19: ജർമനിയിൽ നിയന്ത്രണങ്ങൾ തുടരും; മെയ് ആറിന് പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും; ആരാധനാലയങ്ങൾ തുറക്കുവാൻ തീരുമാനം

സ്വന്തം ലേഖകൻ

ബർലിൻ: ജർമനിയിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്നും മെയ് ആറിന് പ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നും ജർമ്മൻ ചാൻസലർ മെർക്കൽ. ജർമനിയിലെ പതിനാറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മെർക്കൽ മാധ്യമങ്ങളെ കണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, മെയ് പത്ത് വരെ നിലവിലെ നിയന്ത്രണങ്ങൾ ജർമനിയിൽ തുടരും. പൊതുജനങ്ങളെല്ലാം തന്നെ സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിച്ച് പുറത്ത് ഇറങ്ങുക, രണ്ട് പേരിലധികം പേർ കൂട്ടം കൂടാതിരിക്കുക എന്നീ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് മെർക്കൽ പറഞ്ഞു.

നാളെ ഞായറാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകി. അതേസമയം, സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ആരാധന നടത്തേണ്ടത് എന്ന് പ്രത്യേക നിർദ്ദേശമുണ്ട്. കത്തോലിക്ക സഭയും പ്രോട്ടസ്റ്റന്റ് സഭാ നേതൃത്വവും സർക്കാറിന്റെ തീരുമാനത്തോട് യോജിച്ചിട്ടുണ്ട്.

പള്ളിയിലെ പ്രവേശനം മുൻകൂട്ടി അറിയിച്ച് അനുമതി ഉള്ളവർക്ക് മാത്രമാണ് പള്ളിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് സൂചന. നാളെ മുതൽ സർക്കാരിന്റെ പൊതുകളി സ്ഥലങ്ങൾ കുട്ടികൾക്കായി തുറന്ന് കൊടുക്കും. ജാഗ്രത പാലിച്ച് വേണം കളിക്കളം ഉപയോഗിക്കേണ്ടതെന്ന് പ്രത്യേക നിർദ്ദേശമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP