Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അയർലന്റിൽ ലോക്ഡൗൺ മെയ്‌ 18 വരെ നീട്ടി; ഒട്ടേറെ മേഖലകളിൽ ഇളവുകളും പ്രഖ്യാപിച്ചു; സ്‌കൂളുകൾ സെപ്റ്റംബർ വരെ തുറക്കില്ല

അയർലന്റിൽ ലോക്ഡൗൺ മെയ്‌ 18 വരെ നീട്ടി; ഒട്ടേറെ മേഖലകളിൽ ഇളവുകളും പ്രഖ്യാപിച്ചു; സ്‌കൂളുകൾ സെപ്റ്റംബർ വരെ തുറക്കില്ല

സ്വന്തം ലേഖകൻ

യർലന്റിൽ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ മെയ് 18 വരെ നീട്ടി. എങ്കിലും ഒട്ടറെ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വീടിന് പുറത്ത് രണ്ട് കിലോ മീറ്റർ വരെ അനുവദിച്ചിരുന്ന എക്സർസൈസുകൾക്കായുള്ള യാത്രാ പരിധി മെയ് അഞ്ചു മുതൽ അഞ്ചു കിലോമീറ്റർ വരെയാക്കിയിട്ടുണ്ട്.

വീടുകൾക്കുള്ളിൽ കഴിയണമെന്ന് നിർദേശിക്കപ്പെട്ടിരുന്ന 70 വയസ് കഴിഞ്ഞ വയോധികർക്ക് വീടിന് പുറത്തേയ്ക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകി. ഔട്ട് ഡോർ വർക്കുകൾ ചെയ്യുന്ന തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ജോലിക്ക് പ്രവേശിക്കാനാവും. എന്നാൽ സ്‌കൂളുകൾ ഈ അധ്യയനവർഷത്തിൽ തുറക്കില്ല. സെപ്റ്റംബറിൽ പുതിയ വർഷത്തിലേക്കാവും സ്‌കൂളുകൾ തുറക്കുക.

മെയ് 18 മുതൽ ഗാർഡൻ സെന്ററുകൾ, ഹാർഡ് വെയർ സ്റ്റോറുകൾ, റിപ്പയർ ഷോപ്പുകൾ തുടങ്ങിയ ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കും

രണ്ടാം ഘട്ട വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. അയർലൻഡിൽ കോവിഡ് -19 രോഗനിർണയം നടത്തിയ 33 പേർ കൂടി ഇന്നലെ മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 221 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് 1,265 കോവിഡ് -19 മരണങ്ങളും, 20,833 കേസുകളും സ്ഥിരീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP