Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാക്കിസ്ഥാനിൽ 181 ഡോക്ടർമാർക്ക് കൊവിഡ്; മരണ സംഖ്യയും വർധിക്കുന്നു; ഇന്ന് മരിച്ചത് മൂന്നു പേർ; 111 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ 181 ഡോക്ടർമാർക്ക് കൊവിഡ്; മരണ സംഖ്യയും വർധിക്കുന്നു; ഇന്ന് മരിച്ചത് മൂന്നു പേർ; 111 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 181 ഡോക്ടർമാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മാത്രമല്ല, മരണ സംഖ്യയിലും വർധനവുണ്ട്. ഇന്ന് മൂന്നു പേർ കൂടി മരിച്ചതോടെ ഇതുവരെ 346 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 111 ആളുകളുടെ നില അതീവഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

പ്രധാന കേന്ദ്രങ്ങളായ സിന്ധിൽ മാത്രം 5,695ഉം പഞ്ചാബ് പ്രവിശ്യയിൽ 5,827 ആളുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പ്രവാസികൾ തിരികെ എത്തിയാൽ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയാണ് പാക്കിസ്ഥാനുള്ളത്. അതേസമയം, 400 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ആശുപത്രികളിൽ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ട്. 181 ഡോക്ടർമാർക്കും 55 നഴ്സുമാർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മൊത്തം രോഗമുക്തി നേടിയത് 3,425 ആണെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ മരണം റിപ്പോർട്ട് ചെയ്തുവെങ്കിലും പാക്കിസ്ഥാനിൽ താരതമ്യേന മരണനിരക്ക് കുറവാണെന്നാണ് അഭിപ്രായം. നിലവിൽ 2.1 ശതമാനം മാത്രമാണ് പാക്കിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളിൽ ഇത് ഏഴ് ശതമാനം വരെ എത്തി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തുള്ളവർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കുന്നത്. ജീവൻ നഷ്ടപ്പെടുന്നതിൽ 80ശതമാനവും 50 വയസ്സിന് മുകളിൽ പ്രായമുള്ളയാളുകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP