Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഗപ്പൂരിൽ കൊവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു; വൈറസ് വ്യാപിക്കുന്നത് വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും; സിംഗപ്പൂരിലുള്ളത് ഇന്ത്യാക്കാരടക്കം മൂന്നു ലക്ഷത്തോളം വിദേശ തൊഴിലാളികൾ

സിംഗപ്പൂരിൽ കൊവിഡ് രോഗികളുടെ എണ്ണം 14,000 കടന്നു; വൈറസ് വ്യാപിക്കുന്നത് വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും; സിംഗപ്പൂരിലുള്ളത് ഇന്ത്യാക്കാരടക്കം മൂന്നു ലക്ഷത്തോളം വിദേശ തൊഴിലാളികൾ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: സിംഗപ്പൂരിൽ കൊവിഡ് ബാധിതരുടെ എണ്ണം 14,423 ആയി. രോഗം സ്ഥിരീകരിച്ചിരിക്കുന്നതിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്. ഇന്ത്യക്കാരുൾപ്പെടെയുള്ള മൂന്നു ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് രാജ്യത്തെ വിവിധ ഡോർമെറ്ററികളിൽ തിങ്ങി ഞെരുങ്ങി താമസിക്കുന്നത്. ഈ ഡോർമെറ്ററികളാണ് രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകൾ. ഇന്ന് സ്ഥിരീകരിച്ച 799 പേരിൽ 14 പേർ മാത്രമാണ് സിംഗപ്പൂർ സ്വദേശികൾ.

ഏഷ്യയിലെ ഏറ്റവും ഉയർന്ന കൊറോണ അണുബാധ നിരക്ക് ഇപ്പോൾ സിംഗപ്പൂരിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് രോഗികളുടെ നിരക്ക് ഉയരുന്നതിനാൽ സിംഗപ്പൂർ അധികൃതർ ചികിത്സയ്ക്കുള്ള ബെഡുകൾ അതിവേഗം നിർമ്മിക്കുകയാണ്.

ഇന്ത്യ, ബംഗ്ലാദേശ്, ചൈന ഉൾപ്പെടെയുള്ള സൗത്ത് ഏഷ്യയിൽനിന്നുള്ള ഏകദേശം 300,000 ഓളം പേരാണ് സിംഗപ്പൂരിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്നത്. കുറഞ്ഞ വേതനക്കാരായ ഇത്തരം തൊഴിലാളികൾ സൗകര്യങ്ങൾ തീരെ സൗകര്യം കുറഞ്ഞ ഡോർമെറ്ററികളിലാണ് കഴിയുന്നത്. ഒരു മുറിയിൽ ഇരുപത് പേർ വരെയൊക്കെയാണ് സാധാരണ ഇവിടെ കാണുന്നത്. രാജ്യത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൊറോണ വൈറസ് ക്ലസ്റ്റർ പങ്കോൾ നഗരത്തിലാണ്. ഇവിടുത്തെ ഒരു ഡോർമെറ്ററി കോംപ്ലക്‌സിൽ കൊവിഡ് സ്ഥിരീകരിച്ചത് 1,508 പേരിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP