Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ തയ്യാറെടുത്ത് ചൈന; പ്രതിരോധ വാക്‌സിൻ ചൈന അടുത്ത വർഷം പുറത്തിറക്കും

കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ തയ്യാറെടുത്ത് ചൈന; പ്രതിരോധ വാക്‌സിൻ ചൈന അടുത്ത വർഷം പുറത്തിറക്കും

സ്വന്തം ലേഖകൻ

കൊവിഡ് വൈറസിനുള്ള വാക്‌സിൻ അടുത്ത വർഷം ആദ്യത്തോടെ ചൈന പുറത്തിറക്കും. അടിയന്തര ഘട്ടങ്ങൾക്ക് ഉപയോഗിക്കാനുള്ളവ ഈ വരുന്ന സെപ്റ്റംബർ മാസത്തോടെയും സജ്ജമാക്കും. ചൈനീസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ തലവൻ ഗാവോ ഫു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടാവുകയാണെങ്കിൽ അതിനെ തടയാനുള്ള വാക്‌സിൻ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങളോടാണ് ഗാവോ ഫു വെളിപ്പെടുത്തിയത്.

വാക്‌സിന്റെ ഗവേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അടിയന്തര ഘട്ട ഉപയോഗത്തിനുള്ള വാക്‌സിൻ സെപ്റ്റംബറോടെ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്‌സിൻ ഇപ്പോൾ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യപ്രവർത്തകരിലടക്കം ഇത് പരീക്ഷിച്ചു കഴിഞ്ഞു. ഇതാദ്യമായാണ് കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നത് സംബന്ധിച്ച ഒരു സമയപരിധി ചൈനയിൽ വെളിപ്പെടുത്തുന്നത്.

മൂന്ന് ചൈനീസ് വാക്‌സിനുകളുടെ ഒന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ ഇതിനോടകം പൂർത്തിയായതായാണ് റിപ്പോർട്ട്. ഈ മാസം ആദ്യം തന്നെ നൂറ് മുതൽ ആയിരം വരെയുള്ള വോളന്റിയർമാരിൽ പരീക്ഷണം നടത്തിക്കൊണ്ടുള്ള രണ്ടാം ഘട്ടവും തുടങ്ങി. ടിയാൻജിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാൻസിനോ ബയോളജിക്‌സിന്റെ അഡിനോവൈറസ് - വെക്ടർ വാക്‌സിൻ, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് ഇനാക്ടിവേറ്റഡ് വാക്‌സിനുകൾ, ബീജിങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനോവാക് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ വാക്‌സിൻ എന്നിവയാണ് ഇപ്പോൾ രണ്ടാം ഘട്ട/മൂന്നാം ഘട്ട ട്രയലുകൾ തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP