Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊവിഡ് 19 കർശന നിയന്ത്രണങ്ങൾ പാലിച്ച് സിംഗപ്പൂർ; മാർക്കറ്റുകൾ പ്രവർത്തിക്കുന്നത് കൃത്യമായ സാമൂഹിക അകലം പാലിച്ച്; ഇന്ന് രാജ്യത്ത് സ്ഥിരീകരിച്ചത് 618 പുതിയ കേസുകൾ

കൊവിഡ് 19 കർശന നിയന്ത്രണങ്ങൾ പാലിച്ച് സിംഗപ്പൂർ; മാർക്കറ്റുകൾ പ്രവർത്തിക്കുന്നത് കൃത്യമായ സാമൂഹിക അകലം പാലിച്ച്; ഇന്ന് രാജ്യത്ത് സ്ഥിരീകരിച്ചത് 618 പുതിയ കേസുകൾ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: സിംഗപ്പൂരിലെ കർശനമായ ആൾക്കൂട്ട നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ. മുൻപ് ആളുകൾ തിക്കിതിരക്കി നിന്നിരുന്ന സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ വളരെ ചെറിയ ക്യൂകൾ മാത്രമാണ് കാണാനുള്ളത്. വ്യായാമത്തിനെത്തുന്നവരുടെ എണ്ണവും കുറവാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ ആഴ്ചകളിൽ കണ്ട നീണ്ട വരികളിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് ഈ ആഴ്ചത്തെ സ്ഥിതിഗതികൾ.

ഗെയ്ലാംഗ് സെറായി മാർക്കറ്റിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കവാടങ്ങളിലും ചെറിയ ക്യൂകളുണ്ടായിരുന്നു. പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്പീക്കറുകൾ വഴി മാർക്കറ്റിലേക്ക് പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട കരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. മാത്രമല്ല, തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷം മാത്രമാണ് ആളുകളെ അകത്തേയ്ക്ക് കയറ്റിയത്. ഇതുവപയോഗിച്ച് പ്രവേശിക്കുന്ന ആളുകളുടെ എണ്ണവും നിയന്ത്രിച്ചിരുന്നു.

എൻആർഐസിയുടെ അവസാന അക്കമോ വിദേശ ഐഡന്റിഫിക്കേഷൻ നമ്പറോ ഉപയോഗിച്ചാണ് ആളുകളെ ഷോപ്പിംഗിന് അനുവദിക്കുന്നത്. ഒറ്റ സംഖ്യയിൽ അവസാനിക്കുന്നവരെയും ഇരട്ട സംഖ്യയിൽ അവസാനിക്കുന്നവരെയും ഒന്നിടവിട്ട ദിവസങ്ങളിലാണ് ഷോപ്പിംഗിന് അനുവദിക്കുക. ഇന്ന് 25-ാം തീയതി ഒറ്റ സംഖ്യയിൽ അവസാനിക്കുന്നവരാണ് ഷോപ്പിംഗിന് എത്തിയത്.

പണ്ട് ഷോപ്പിംഗിന് ഇറങ്ങിയാൽ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു എങ്കിൽ ഇന്ന് തെരുവുകൾ ശൂന്യമാണ്. എല്ലാ സ്റ്റാർ ഹോൾഡർമാരും ഷോപ്പിംഗിന് എത്തുന്നവരെ കൃത്യമായി നോക്കുകയും ചെയ്യുന്നു. വ്യായാമത്തിന് എത്തുന്നവരുടെയും സ്ഥിതി വ്യത്യസ്ഥമല്ല. ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് ഈസ്റ്റ് കോസ്റ്റ് പാർക്കിൽ വളരെ കുറിച്ച് ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

അതേസമയം, സിംഗപ്പൂരിൽ ഇന്ന് 618 പുതിയ കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗ ബാധിതരായിട്ടുള്ള ആകെ ആളുകളുടെ എണ്ണം 12,693 ആയി ഉയർന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ ഭൂരിഭാഗവും ഡോർമിറ്ററികളിൽ താമസിക്കുന്ന വിദേശ തൊഴിലാളികളാണ്. ഇതിൽ ഏഴുപേർ മാത്രമെ സ്വദേശളികളായിട്ടുള്ളൂ. 25 ഡോർമിറ്ററികൾ ഐസോലേഷൻ ഏരിയകളായി മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP