Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിംഗപ്പൂരിൽ ഇന്ന് 1037 പുതിയ രോഗികൾ കൂടി; 11178 രോഗ ബാധിതരിൽ രോഗ മുക്തി നേടിയത് 896 പേരും; മരണസംഖ്യ ഉയരാത്തതിൽ ആശ്വസിച്ച് രാജ്യം

സിംഗപ്പൂരിൽ ഇന്ന് 1037 പുതിയ രോഗികൾ കൂടി; 11178 രോഗ ബാധിതരിൽ രോഗ മുക്തി നേടിയത് 896 പേരും; മരണസംഖ്യ ഉയരാത്തതിൽ ആശ്വസിച്ച് രാജ്യം

സ്വന്തം ലേഖകൻ

സിംഗപ്പൂരിൽ ഇന്ന് 1037 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 11178 രോഗ ബാധിതരാണ് രാജ്യത്തുള്ളത്. ഇതിൽ 896 പേർ രോഗ മുക്തി നേടുകയും ചെയ്തു. എങ്കിലും 10,270 പേരാണ് ചികിത്സയിൽ തുടരുന്നത്. അതേസമയം, 12 പേർ മാത്രമാണ് രാജ്യത്ത് മരണത്തിനു കീഴടങ്ങിയത്. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ രാജ്യം.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ ലോക്ക് ഡൗൺ ജൂൺ ഒന്ന് വരെ നീട്ടിയിരുന്നു. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടുവാൻ സർക്കാർ തീരുമാനിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 27 വരെയാണ് ആദ്യം സിംഗപ്പൂരിൽ ലോക്ക് ഡൗൺ നീട്ടിയത്. പിന്നീട് മെയ്‌ നാല് വരെ നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ലോക്ക് ഡൗൺ നീട്ടുന്നത്. ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്നതു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളോ തൊഴിൽ സ്ഥാപനങ്ങളോ പ്രവർത്തിക്കുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP