Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് 19 ബാധിച്ച് ഒരു ജീവനക്കാരൻ മരിച്ചു; കാർഗിൽ മീറ്റ് പ്ലാന്റ് അടച്ചു പൂട്ടി; എങ്കിലും 2000ത്തോളം ജോലിക്കാർ പ്രതിസന്ധിയിലാകില്ല; കരാർ അനുസരിച്ചുള്ള ശമ്പളം നൽകുമെന്ന് കമ്പനി

കൊവിഡ് 19 ബാധിച്ച് ഒരു ജീവനക്കാരൻ മരിച്ചു; കാർഗിൽ മീറ്റ് പ്ലാന്റ് അടച്ചു പൂട്ടി; എങ്കിലും 2000ത്തോളം ജോലിക്കാർ പ്രതിസന്ധിയിലാകില്ല; കരാർ അനുസരിച്ചുള്ള ശമ്പളം നൽകുമെന്ന് കമ്പനി

സ്വന്തം ലേഖകൻ

കാൽഗറി: സതേൺ ആൽബർട്ടയിലെ ഒരു മീറ്റ് പ്ലാന്റായ കാർഗിൽ അടച്ചു പൂട്ടി. പ്ലാന്റിലെ ഒരു ജീവനക്കാരൻ കൊവിഡ് 19 ബാധിച്ച് മരണത്തിനു കീഴടങ്ങിയതാണ് പ്ലാൻ അടച്ചു പൂട്ടാൻ കാരണം. താൽക്കാലികമായാണ് പ്ലാൻ പൂട്ടിയത്. കാർഗിൽ മീറ്റ് പ്ലാന്റിൽ ഏതാണ്ട് 2000ത്തോളം ആളുകളാണ് ജോലി ചെയ്തിരുന്നത്. ഇതിൽ 360ഓളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.

അസുഖത്തിന്റെ ആഘാതം കൂടുതൽ വഷളായതായി ആൽബർട്ടയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ഡീന ഹിൻഷോ പറഞ്ഞു. ഈ തൊഴിലാളികൾക്കപ്പുറത്തേക്ക് ഇവരിൽ നിന്നും 484ഓളം പേരിലേക്ക് രോഗം പടർന്നതായും അവർ കൂട്ടിച്ചേർത്തു.

ഈ കേസുകളെല്ലാം ആ പ്ലാന്റിൽ ജോലി ചെയ്യുന്ന ആളുകൾ അല്ല. മറിച്ച് ഈ കേസുകളിൽ പലതും കാൽഗറിക്ക് ചുറ്റും താമസിക്കുന്ന കമ്മ്യൂണിറ്റികളെയാണ് ബാധിച്ചത്. കഴിഞ്ഞയാഴ്ച കാൽഗറി മേഖലയിൽ കണ്ടെത്തിയ പല കേസുകളും ഈ വലിയ കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

തിങ്കളാഴ്ച നടന്ന പ്രവിശ്യാ വാർത്താ സമ്മേളനത്തിലാണ് ഹിൻഷോ കാർഗിലിൽ നടന്ന മരണം പ്രഖ്യാപിച്ചത്. 67 കേസുകൾ സ്ഥിരീകരിച്ച ആൾട്ട ബ്രൂക്‌സിലെ ജെബിഎസ് ഫുഡ്‌സ് ഇറച്ചി പാക്കിങ് പ്ലാന്റിലും നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

പ്ലാന്റ് അത്യാവശ്യ സേവനമായി കണക്കാക്കപ്പെടുന്നതിനാൽ കാർഗിലിന്റെ വക്താവ് അടച്ചുപൂട്ടൽ ബുദ്ധിമുട്ടുള്ള തീരുമാനമാണെന്ന് പറഞ്ഞിരുന്നു. എങ്കിലും വൈറസ് വ്യാപനത്തിന്റെ ആഘാതം കണക്കിലെടുത്ത് ആൽബർട്ട ഹെൽത്ത് സർവീസസിന്റെ നിർദ്ദേശം പാലിക്കാൻ എല്ലാ ജീവനക്കാരോടും പറയുകയായിരുന്നുവെന്നും കാർഗിലിന്റെ വക്താവ് കൂട്ടിച്ചേർത്തു. നിലവിൽ പ്ലാന്റിലുള്ള ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ മൂന്ന് ദശലക്ഷം ഭക്ഷണം ഞങ്ങൾ എത്രയും വേഗം പ്രോസസ്സ് ചെയ്യും. ഈ ശ്രമം പൂർത്തിയാക്കാൻ പ്രവർത്തിക്കുന്ന ഞങ്ങളുടെ ജീവനക്കാരെ വളരെയധികം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പ്ലാന്റ് എത്രനാൾ അടച്ചുപൂട്ടുമെന്ന് വ്യക്തമല്ല, പക്ഷേ തൊഴിലാളികൾക്ക് അവരുടെ കരാർ അനുസരിച്ച് ശമ്പളം ലഭിക്കുമെന്ന് കമ്പനി പറഞ്ഞു. കാനഡയുടെ ഒരു ദിവസത്തെ മൂന്നിലൊന്ന് ഭാഗം ഗോമാംസ സംസ്‌കരണം നടത്തുന്നത് ഈ പ്ലാന്റിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP