Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിലും എല്ലാം കൈവിടുന്നു; ഇന്നലെ മാത്രം 518 പുതിയ രോഗികൾ; രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പ്രവാസികൾ; ഖത്തറിനെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളെന്ന് വിലയിരുത്തൽ

ഖത്തറിലും എല്ലാം കൈവിടുന്നു; ഇന്നലെ മാത്രം 518 പുതിയ രോഗികൾ; രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും പ്രവാസികൾ; ഖത്തറിനെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളെന്ന് വിലയിരുത്തൽ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 518 പേർക്കുകൂടി കോവിഡ് സഥിരീകരിച്ചു. 59 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്. ഒമ്പതു പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ഏതെങ്കിലും തലത്തിൽ സമ്പർക്കമുണ്ടായവരെ കണ്ടെത്തി പരിശോധന നടത്താൻ ആരോഗ്യമന്ത്രാലയം വൻ നടപടികളാണ് സ്വീകരിക്കുന്നത്. രോഗികളുടെ എണ്ണം കൂടാൻ ഇതും കാരണമാണ്.

ഇതോടെ മൊത്തം പരിശോധനയ്ക്കു വിധേയമായവരുടെ എണ്ണം 66,725 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി തൊഴിലാളികളാണ്. രോഗബാധിതരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുന്ന നടപടികൾ കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5910 പേരാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്.

റമദാനിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ തുടരേണ്ടിവരുമെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. കുടുംബ സന്ദർശനങ്ങൾ, നോമ്പു തുറ സംഗമങ്ങൾ, ഒരുമിച്ചുള്ള പ്രാർത്ഥന തുടങ്ങിയ കാര്യങ്ങളിലെല്ലാം മാറ്റങ്ങൾ വേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP