Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവനക്കാരുടെ ശരീര താപനില ദിവസവും പരിശോധിക്കണം; മാസ്‌കും കയ്യുറകളും നൽകണം; രാജ്യത്തെ അറവു ശാലകൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം

ജീവനക്കാരുടെ ശരീര താപനില ദിവസവും പരിശോധിക്കണം; മാസ്‌കും കയ്യുറകളും നൽകണം; രാജ്യത്തെ അറവു ശാലകൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകി മന്ത്രാലയം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ അറവു ശാലകൾക്കും മുൻകരുതൽ നിർദ്ദേശങ്ങൽ നൽകി വാണിജ്യ വ്യവസായ മന്ത്രാലയം. നിരവധി നിർദ്ദേശങ്ങളാണ് ജീവനക്കാർക്കും ഇറച്ചി വാങ്ങാൻ വരുന്നവർക്കുമായി ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയം നൽകിയിരുന്ന പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:

  • അറവുശാലയുടെ പ്രധാന കവാടത്തിൽ ഉപഭോക്താക്കളുടെ ഉപയോഗത്തിനായി സ്റ്റെറിലൈസറുകൾ ഉണ്ടായിരിക്കണം
  • ജീവനക്കാരുടെ ശരീരതാപനില ദിവസവും രണ്ട് തവണ പരിശോധിച്ചിരിക്കണം
  • എല്ലാ ജീവനക്കാർക്കും മാസ്‌കും കയ്യുറകളും നൽകിയിരിക്കണം
  • മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും ഇടയ്ക്കും പതിവായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
  • വയോധികർക്ക് ഇറച്ചി വാങ്ങാൻ പ്രത്യേക സമയം അനുവദിക്കണം
  • കശാപ്പിന് ശേഷം എത്രയും പെട്ടെന്ന് തറയും ഭിത്തികളുമെല്ലാം അണുവിമുക്തമാക്കണം

അതേസമയം, പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് കമ്പനി ഹോം ഡെലിവറി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല, വിധാം അറവുശാലകളിൽ കർശന മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

റംസാൻ പ്രമാണിച്ച് സബ്സിഡി ഇനത്തിൽ പൗരന്മാർക്കുള്ള ചെമ്മരിയാടുകളുടെ വിൽപ്പനക്ക് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം, പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് എന്നിവയുടെ സഹകരണത്തിൽ ആണിത്. റമസാൻ വിപണി വില നിയന്ത്രണം, പ്രാദേശിക ഉൽപാദനം വർധിപ്പിക്കൽ, പൗരന്മാർക്ക് മിതമായ നിരക്കിൽ ചെമ്മരിയാടുകളുടെ വിൽപന എന്നിവ ലക്ഷ്യമിട്ട് ദേശീയ സംരഭത്തിനാണ് തുടക്കമിട്ടത്. സ്വദേശികൾ അല്ലാത്തവർക്ക് വിലയിൽ ഇളവുകൾ ഉണ്ടാവുകയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP