Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ് 19 -വുഹാൻ സിറ്റിയിൽ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന; 1290 പേരുടെ മരണം കൂടി ചൊന സ്ഥിരീകരിച്ചു

കൊവിഡ് 19 -വുഹാൻ സിറ്റിയിൽ മരിച്ചവരുടെ എണ്ണം തിരുത്തി ചൈന; 1290 പേരുടെ മരണം കൂടി ചൊന സ്ഥിരീകരിച്ചു

പി.പി. ചെറിയാൻ

കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാൻ സിറ്റിയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. വാഷിങ്ടൺ പോസ്റ്റാണ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നതു. 1290 പേരുടെ മരണം കൂടിയാണ് വുഹാനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വുഹാനിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയിൽ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങൾ നടന്നിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചവരിൽ 325 പേരെ കൂടി കൂട്ടിച്ചേർത്തതായും ചൈനീസ് ന്യൂസ് ചാനൽ സി.സി.ടി.വിയും റിപ്പോർട്ടു ചെയ്യുന്നു. ഇതോടെ ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,333 ആയി ഉയർന്നു .
ചൈനയിൽ രോഗം നിയന്ത്രണാതീതമായിരുന്ന ആദ്യ ഘട്ടത്തിൽ ചുരുക്കം ചില ആശുപത്രികളിൽ നിന്ന് സമയാസമയങ്ങളിൽ കൃത്യമായ കണക്കുകൾ ലഭ്യമായിരുന്നില്ല. ചിലർ ആശുപത്രികളിൽ കാണിക്കാതെ വീടുകളിൽ തന്നെ മരിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കി.

അതുകൊണ്ട് ഈ കണക്കുകളൊന്നും ആ സമയത്ത് ഔദ്യോഗികമായി ചേർക്കാൻ സാധിച്ചിരുന്നില്ലെന്നും ചൈനയിലെ എപിഡമിക് കൺട്രോൾ യൂണിറ്റ് അറിയിച്ചു.

എന്നാൽ കൊവിഡ് മരണനിരക്കിൽ ചൈന കള്ളം പറയുകയാണെന്ന് അമേരിക്ക ആരോപിച്ചതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP