Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ കുടുങ്ങിയ 40 പാക്കിസ്ഥാനികൾ വാഗാ അതിർത്തി വഴി സ്വന്തം നാടുകളിലെത്തി; കുടുങ്ങിയതു കൊവിഡ് 19 മൂലം ഇന്ത്യയും പാക്കിസ്ഥാനും നടപടികൾ ശക്തമാക്കിയപ്പോൾ

ഇന്ത്യയിൽ കുടുങ്ങിയ 40 പാക്കിസ്ഥാനികൾ വാഗാ അതിർത്തി വഴി സ്വന്തം നാടുകളിലെത്തി; കുടുങ്ങിയതു കൊവിഡ് 19 മൂലം ഇന്ത്യയും പാക്കിസ്ഥാനും നടപടികൾ ശക്തമാക്കിയപ്പോൾ

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ ഇന്ത്യയും പാക്കിസ്ഥാനും ശക്തമാക്കിയതിനാൽ ഇന്ത്യയിൽ കുടുങ്ങിയ 40 ഓളം പാക്കിസ്ഥാനികൾ വ്യാഴാഴ്ച വാഗാ അതിർത്തി വഴി തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി.

പകർച്ചവ്യാധി മൂലം മുൻകരുതൽ നടപടിയായി ഇന്ത്യയുമായുള്ള അതിർത്തികൾ അടച്ചതിനാൽ, ഇന്ത്യയിൽ കുടുങ്ങിയ പാക്കിസ്ഥാനികളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനായി വാഗാ അതിർത്തി ഇന്നലെ പ്രത്യേകമായി തുറക്കുകയായിരുന്നു. ഡൽഹിയിൽ കഴിഞ്ഞ ഇവരെ തിരിച്ചയക്കണമെന്ന് ഇസ്ലാമാബാദ് അപേക്ഷിച്ചതിനെ തുടർന്നാണ് ഈ നടപടി ഉണ്ടായത്.

ഇന്ത്യയിൽ നിന്നും അനുകൂല മറുപടി ഉണ്ടായതിനെ തുടർന്ന് വിദേശകാര്യ വക്താവ് ഐഷാ ഫാറൂഖിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതേസമയം, 10,000 ത്തിലധികം കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ മെയ് മൂന്നു വരെ 21 ദിവസത്തെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP