Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാനഡയിൽ ജൂൺ അവസാനം വരെ രാജ്യത്ത് പാർക്കുകൾ എല്ലാം അടഞ്ഞു കിടക്കും; രാജ്യത്തെ കൊറോണാ രോഗികളുടെ എണ്ണം 30,000 കഴിഞ്ഞു; മരിച്ചത് 1195 പേർ

കാനഡയിൽ ജൂൺ അവസാനം വരെ രാജ്യത്ത് പാർക്കുകൾ എല്ലാം അടഞ്ഞു കിടക്കും; രാജ്യത്തെ കൊറോണാ രോഗികളുടെ എണ്ണം 30,000 കഴിഞ്ഞു; മരിച്ചത് 1195 പേർ

സ്വന്തം ലേഖകൻ

കാനഡ: കാനഡയിൽ കൊവോണാ വൈറസിന്റെ ആക്രമണം ദിനംപ്രതി രൂക്ഷമാകുന്നു. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശമനം രേഖപ്പെടുത്തിയെങ്കിലും ഇപ്പോൾ ഉയർന്ന നിരക്കിലാണ് രോഗികൾ എത്തുന്നത്. 30,106 പേർക്കാണ് ഇതുവരെ കൊവിഡ് 19 ബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ 1195 പേർ മരണത്തിനു കീഴടങ്ങി.

ബാക്കി 9729 പേരാണ് കാനഡയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 557 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവർ ജീവിതത്തിലേക്ക് തിരിച്ചു വരുമെന് പ്രതീക്ഷയിലാണ് ഇപ്പോഴുള്ളത്. അതേസമയം, കൊറോണാ വ്യാപനം രൂക്ഷമാകുമ്പോഴും നിയന്ത്രണ നടപടികളുമായി മുന്നോട്ടു തന്നെ പോകുകയാണ് സർക്കാർ.

മാത്രമല്ല, നിയന്ത്രണങ്ങളുടെ ഭാഗമായി ജൂൺ അവസാനം വരെ രാജ്യത്തെ പാർക്കുകളെല്ലാം അടഞ്ഞു കിടക്കുമെന്ന് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ഒത്തുച്ചേരുന്നതും കൂടിയിരിക്കുന്നതുമായ ഒരു പരിപാടികൾക്കും അനുമതി നൽകുകയില്ല. ജൂൺ വരെയുള്ള കൊറോണയുടെ വ്യാപനത്തെ കുറിച്ച് പഠിച്ചതിനു ശേഷം മാത്രമേ ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കൂ. ആളുകളെല്ലാം വീടുകളിൽ തന്നെ കഴിയണമെന്നും ഇതിന്റെ ഭാഗമായാണ് ദേശീയ പാർക്കുകൾ, ദേശീയ ചരിത്ര സ്ഥലങ്ങൾ, പൈതൃക കനാലുകൾ, ദേശീയ സമുദ്ര സംരക്ഷണ മേഖലകൾ എന്നിവയിലെ എല്ലാ പരിപാടികളും മെയ് 31 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

പാർക്കുകളിൽ ജൂൺ ഒന്നു വരെ പുതിയ റിസർവേഷനുകൾ എടുക്കില്ല. അതുവരെ നിലവിലുള്ള എല്ലാ റിസർവേഷനുകളും റദ്ദാക്കുകയും പണം പൂർണമായി തിരികെ നൽകുകയും ചെയ്യും. അതേസമയം, യുഎസ്, യുകെ, ഇറ്റലി തുടങ്ങിയ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ രാജ്യത്തുകൊറോണ വ്യാപനം ഏറ്റവും കുറവാണെന്നതാണ് സർക്കാറിന് അൽപമെങ്കിലും ആശ്വാസത്തിന് വക നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP