Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാനഡയിലെ മരണ നിരക്ക് സർക്കാറിന്റെ കണക്കു കൂട്ടലിനും അപ്പുറം; ഇതുവരെ മരിച്ചത് 903 പേർ; രാജ്യമെമ്പാടും ഉള്ളത് 27603 രോഗികൾ; രക്ഷപ്പെടാൻ പോംവഴി സാമൂഹിക അകലം പാലിക്കുക മാത്രമെന്ന് അധികൃതർ

കാനഡയിലെ മരണ നിരക്ക് സർക്കാറിന്റെ കണക്കു കൂട്ടലിനും അപ്പുറം; ഇതുവരെ മരിച്ചത് 903 പേർ; രാജ്യമെമ്പാടും ഉള്ളത് 27603 രോഗികൾ; രക്ഷപ്പെടാൻ പോംവഴി സാമൂഹിക അകലം പാലിക്കുക മാത്രമെന്ന് അധികൃതർ

സ്വന്തം ലേഖകൻ

കാനഡ: സർക്കാറിന്റെ കണക്കു കൂട്ടലുകളെയെല്ലാം മറികടന്ന് കാനഡയിൽ കൊറോണ മരണങ്ങൾ കുതിക്കുന്നു. 903 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 27603 രോഗികളാണ് രാജ്യമെമ്പാടുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അനേകായിരങ്ങൾ ഐസൊലേഷനിലും കഴിയുന്നു. നിരവധി നഴ്‌സിങ് കേന്ദ്രങ്ങളിൽ രോഗബാധ വ്യാപകമായതാണ് കാനഡയിലെ സ്ഥിതി രൂക്ഷമാക്കിയതെന്നാണ് സൂചന. ഏപ്രിൽ 16നകം 500നും 700നുമിടയിൽ മരണമാണ് സർക്കാർ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, മരണസംഖ്യ 903 ആയതിന്റെ ആശങ്കയിലാണ് സർക്കാർ.

രാജ്യത്ത് ഇതുവരെ 8235 പേരാണ് രോഗമുക്തി നേടിയത്. കാനഡയുടെ വിവിധ പ്രവിശ്യകളിൽ കൊറോണ വൈറസ് പടരുന്നതിലും പ്രതിരോധിക്കുന്നതിലും വൻ വ്യത്യാസങ്ങളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ക്യൂബെക്കിലും ഒന്റാറിയോവിലും വൈറസ് അതിവേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. ഒന്റാറിയോവിലെ രണ്ട് നഴ്‌സിങ് കേന്ദ്രങ്ങളിൽ മാത്രം ഇതിനകം 54 പേരാണ് മരിച്ചത്. നഴ്‌സിങ് കേന്ദ്രങ്ങൾ രോഗ വ്യാപനം അതിവേഗം നടക്കുന്നുവെന്ന റിപ്പോർട്ട് കൂടി പുറത്തു വന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനാൽ തന്നെ, എല്ലാ ജനങ്ങളും വളരെ കരുതലോടെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും സാമൂഹിക അകലം പാലിച്ചു മാത്രം കഴിയണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

രാജ്യത്തെ വിദൂരസ്ഥലമായ ഗോത്രവർഗ സമൂഹങ്ങളിലും കൊറോണ പടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തുകൊറോണ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിനെ നേരിടുന്നതിനായി പുതിയൊരു ജോബ് പ്രോഗ്രാം ആരംഭിക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് നീക്കമാരംഭിച്ചു. ഇതിനായി കാനഡ സമ്മർ ജോബ്സ് പ്രോഗ്രാം എന്ന പുതിയ ചുവട് വയ്പാണ് സർക്കാർ നടത്തുന്നത്.

ഇത് പ്രകാരം സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും 25 വയസിന് താഴെ പ്രായമുള്ളവർക്കും ഇതിലേക്ക് ഹയർ ചെയ്യപ്പെടുന്നതിലൂടെ 100 ശതമാനം സബ്സിഡി ലഭിക്കുന്നതായിരിക്കും. കൊറോണ വൈറസ് തീർത്ത പ്രതിസന്ധി കാരണം യുവജനങ്ങൾക്ക് വമ്പിച്ച തോതിൽ തൊഴിൽ നഷ്ടപ്പെട്ടതിനാലാണ് ഇവരെ രക്ഷിക്കുന്നതിനായി ഈ പ്രോഗ്രാം നടപ്പിലാക്കുന്നത്. ഈ പ്രതിസന്ധി കാരണം 15നും 24നും ഇടയിൽ പ്രായമുള്ളവരും തൊഴിൽ ചെയ്യുന്നവരുമായവരുടെ എണ്ണം 395,500 ആയി ഇടിഞ്ഞ് താണിട്ടുണ്ട്. യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 16.8 ശതമാനമായി ഉയർന്നിട്ടുമുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഫെഡറൽ സർക്കാർ പുതിയ പ്രോഗ്രാം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP