Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പച്ചക്കറികൾക്ക് ഇങ്ങനെയൊരു യോഗമുണ്ടാകുമെന്ന് ആരെങ്കിലും കരുതിയോ..! ഗൾഫ് മലയാളികൾക്കുള്ള വിഷു പച്ചക്കറി ഇത്തവണ എത്തിയത് ചാർട്ടേഡ് വിമാനത്തിലെ സീറ്റുകളിലിരുന്ന്; പച്ചക്കറികൾക്കും ഗജകേസരിയോഗം എത്തിയപ്പോൾ

പച്ചക്കറികൾക്ക് ഇങ്ങനെയൊരു യോഗമുണ്ടാകുമെന്ന് ആരെങ്കിലും കരുതിയോ..! ഗൾഫ് മലയാളികൾക്കുള്ള വിഷു പച്ചക്കറി ഇത്തവണ എത്തിയത് ചാർട്ടേഡ് വിമാനത്തിലെ സീറ്റുകളിലിരുന്ന്; പച്ചക്കറികൾക്കും ഗജകേസരിയോഗം എത്തിയപ്പോൾ

സ്വന്തം ലേഖകൻ

ഖത്തർ: ഇന്ത്യയിൽ നിന്നും പച്ചക്കറികൾ ലോകമെമ്പാടും കയറ്റി അയക്കുന്നുവെന്ന വാർത്ത പുതിയതൊന്നുമല്ല. എന്നാൽ ഇക്കുറി ഗൾഫിലേക്ക് കയറ്റിയയച്ച പച്ചക്കറികൾക്ക് ഒരു പ്രത്യേകതയുണ്ട്. ആളുകൾ തൊട്ടടുത്ത കടയിലേക്ക് പോകാൻ വരെ പൊലീസിനെ പേടിക്കുന്ന ഈ കൊറോണാക്കാലത്ത് ചാർട്ടേഡ് വിമാനത്തിന്റെ സീറ്റുകളിൽ ഇരുന്നാണ് പച്ചക്കറികൾ ഗർഫ് രാജ്യങ്ങളിലേക്ക് എത്തിയത്.

ഗൾഫ് മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് സദ്യ തയ്യാറാക്കാനുള്ള പച്ചക്കറികളാണ് പ്രത്യേക വിഐപി പരിഗണനയിൽ വിമാനം കയറിയത്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ചാർട്ടർ ചെയ്ത യാത്രാ വിമാനങ്ങളിലെ സീറ്റുകളിലാണ് പ്രത്യേകം പായ്ക്കുകളിലാക്കി പച്ചക്കറിൽ കെട്ടിവച്ച് ഇരുത്തി ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിച്ചത്.

ലോക്ഡൗൺ മൂലം വിമാനങ്ങൾ പൂർണമായി റദ്ദാക്കിയതോടെ കേരളത്തിൽ നിന്നുള്ള പച്ചക്കറി, പഴം കയറ്റുമതിയും നിലച്ച മട്ടായിരുന്നു. എന്നാൽ, വിഷു ഈസ്റ്റർ ആഘോഷങ്ങൾക്ക് നാട്ടിലേക്ക് എത്താൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർ പോലും അനങ്ങാൻ കഴിയാതെ വീടുകളിൽ കുടുങ്ങി. അതിനാൽ തന്നെ, പച്ചക്കറികൾ അടിയന്തിരമായി എത്തിക്കണമെന്ന ആവശ്യം ഈ മാസമാദ്യം തന്നെ ഗൾഫ് രാജ്യങ്ങളിൽനിന്നു വൻതോതിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയ യാത്രാ വിമാനങ്ങൾ ചാർട്ടർ ചെയ്ത് യുഎഇ, ഖത്തർ, ഒമാൻ, സൗദി എന്നിവിടങ്ങളിലേക്കു പഴവും പച്ചക്കറിയും കയറ്റി അയയ്ക്കാൻ തുടങ്ങിയത്.

ചരക്കു നിറയ്ക്കുന്ന ഭാഗത്തിനു പുറമേ, യാത്രക്കാരുടെ സീറ്റുകളിലും പച്ചക്കറികൾ പായ്ക്ക് ചെയ്ത്, കെട്ടിവയ്ക്കുകയാണു ചെയ്യുന്നത്. 16 ടൺ ചരക്കാണ് ഒരു യാത്രാ വിമാനത്തിൽ കയറ്റുക. കയറ്റുമതി കമ്പനികൾ ഒറ്റയ്ക്കും പങ്കുചേർന്നും ഇന്ത്യയിലെയും വിദേശത്തെയും വിമാനങ്ങൾ ഇതിനായി ചാർട്ടർ ചെയ്യുന്നുണ്ട്. ചരക്കു വിമാനങ്ങളെ ആശ്രയിക്കാൻ മാത്രം ഓർഡർ ഇല്ലാത്തതാണു യാത്രാ വിമാനങ്ങളെ ആശ്രയിക്കാൻ കാരണമെന്നു മലപ്പുറം കരിപ്പൂരിലെ കെഎൻപി എക്‌സ്പോർട്സ് മാനേജിങ് ഡയറക്ടർ സൂഫിയാൻ കാരി, പാർട്ണർ ലുക്മാൻ കാരി എന്നിവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP