Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് 19: തൊഴിൽ നഷ്ടപ്പെട്ടത് ഒരു മില്യണിലധികം ആളുകൾക്ക്; തൊഴില്ലായ്മനിരക്ക് 7.8 ശതമാനത്തിലെത്തി; രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

കൊവിഡ് 19: തൊഴിൽ നഷ്ടപ്പെട്ടത് ഒരു മില്യണിലധികം ആളുകൾക്ക്; തൊഴില്ലായ്മനിരക്ക് 7.8 ശതമാനത്തിലെത്തി; രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

കൊറോണ സൃഷ്ടിച്ച വൻ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കാനഡ. ഇക്കഴിഞ്ഞ മാർച്ചു മാസം മാത്രം രാജ്യത്ത് ഒരു മില്യണിലധികം ആളുകൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് ഏറ്റവും പുതിയതായി പുറത്തു വന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിനെ തുടർന്ന് 2.2 ശതമാനം മാത്രമായിരുന്ന രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിലേക്ക് കുതിച്ചുയർന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെഡറൽ സ്റ്റാറ്റിറ്റിക്സ് ഏജൻസിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. ഇതുപ്രകാരം വിലയിരുത്തിയാൽ രാജ്യത്ത് ഇനി വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കാനഡയിൽ 19,290 കൊറോണ കേസുകളും 436 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യം ഇനിയും കടുത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡ്യൂ കഴിഞ്ഞ ദിവസം ജനങ്ങളോട് വ്യക്തമാക്കിയത്. ആഗോളതലത്തിൽ രൂക്ഷമാകുന്ന കൊറോണ കാരണം മറ്റ് നിരവധി രാജ്യങ്ങൾ ഇതിലും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും കൊറോണ ബ്രീഫിംഗിനിടെ അദ്ദേഹം ഓർമിപ്പിച്ചിരുന്നു.

സമ്മറോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ചില മേഖലകൾ തുറന്ന് പ്രവർത്തിക്കുമെന്നാണ് ട്ര്യൂഡ്യൂ വെളിപ്പെടുത്തിയത്. എന്നാൽ സമ്മറിലും രാജ്യത്ത് ചെറിയ തോതിൽ കൊറോണ ബാധ നിലനിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തെ ഓരോ പ്രൊവിൻസിലും കൂടുതൽ പേർക്ക് തൊഴിലുകൾ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒന്റാറിയോ, ആൽബർട്ട്, ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് എന്നി പ്രൊവിൻസുകളിലാണ് കടുത്ത രീതിയിൽ തൊഴിലില്ലായ്മയുണ്ടായിരിക്കുന്നത്. ഈ ദുരവസ്ഥ പ്രതീക്ഷിച്ചതാണെന്നും ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ കടന്ന് പോകുന്നതെന്നുമാണ് കനേഡിയൻ ചേംബർ ഓഫ് കോമേഴ്സ് പുറത്തിറക്കിയ സ്റ്റേറ്റ്മെന്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP