Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ്, എതിർപ്പുമായി ചൈന രംഗത്ത്

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ്, എതിർപ്പുമായി ചൈന രംഗത്ത്

പി പി ചെറിയാൻ

വാഷിങ്ടൺ (ഡി സി): യുഎസിൽ നടക്കുന്ന ജി-7 ഉച്ചകോടികു മുൻപ് ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിൽ എതിർപ്പുമായി ചൈന രംഗത്ത്.

നിലവിൽ ജി7ൽ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങൾ. നേരത്തെ G-8 കൂട്ടായ്മയിൽനിന്ന് റഷ്യ പുറത്തു പോയപ്പോളാണ് G-7 ആയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപു0 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നിർണ്ണായക ചർച്ച നടന്നിരുന്നു. ചർച്ചയിൽ ജി-7 ച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയുടെ പ്രതികരണത്തിന് ആധാരം.ചൈനയ്‌ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികളും മുഖ്യചർച്ചാ വിഷയമായിരുന്നു എന്നാണ് സൂചന. ആഭ്യന്തര സംഘർഷമുൾപ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളിൽ ആശങ്ക അറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന് സാധാരണ നിലയിലാകട്ടെ എന്നും ആശംസിച്ചു. അമേരിക്കയുൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയെ സ0ബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തിന് വക നൽകുന്ന കാര്യമാണ്. ലോക രാഷ്ടങ്ങൾക്കിടെയിൽ ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടമാണിത്. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോൾ ഇരു ലോകനേതാക്കളും തമ്മിൽ നടന്ന സംഭാഷണത്തിന് വൻ പ്രാധാന്യമാണ് ലോക രാഷ്ട്രങ്ങൾ നൽകുന്നത്.

2020 ജൂണിൽ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് G-7, വിപുലീകരിക്കാൻ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കൽ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേർക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പുടിനുമായി ട്രംപ് സംഭാഷണം നടത്തിയിരുന്നു. ചൈനയെകൂടി ഉൾപ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല എന്നും റിപ്പോർട്ട് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP