Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാമ്പത്തിക പ്രതിസന്ധിമൂലം കുട്ടികൾ വേണ്ടെന്നു വച്ചവരാണോ നിങ്ങൾ? എങ്കിൽ ഇനിയതു വേണ്ടാ... ഗർഭധാരണം വൈകിപ്പിക്കുന്ന ദമ്പതികൾക്ക് ധനസഹായവുമായി സിംഗപ്പൂർ

സാമ്പത്തിക പ്രതിസന്ധിമൂലം കുട്ടികൾ വേണ്ടെന്നു വച്ചവരാണോ നിങ്ങൾ? എങ്കിൽ ഇനിയതു വേണ്ടാ... ഗർഭധാരണം വൈകിപ്പിക്കുന്ന ദമ്പതികൾക്ക് ധനസഹായവുമായി സിംഗപ്പൂർ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: കോവിഡ് 19നെ തുടർന്ന് ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പുതിയ കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ച് സിംഗപ്പൂർ സർക്കാർ.

'കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചില ദമ്പതിമാർ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് നീട്ടിവെച്ചതായി ഞങ്ങൾക്ക് ചില പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ഈ കാലയളവിലെ ചെലവുകൾക്കായി ഒറ്റത്തവണ ധനസഹായ പദ്ധതി സർക്കാർ അവതരിപ്പിക്കും.' ഉപപ്രധാനമന്ത്രി ഹെങ് സ്വീ കീത് പാർലമെന്റിൽ പറഞ്ഞു.

എന്നാൽ പദ്ധതി എങ്ങനെയാണ് നടപ്പാക്കുന്നത് എന്നത് സംബന്ധിച്ച വിശദീകരണം അദ്ദേഹം നൽകിയില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ട് സർക്കാർ നൽകി വരുന്ന 'ബേബി ബോണസി'ന് പുറമേയായിരിക്കും ഈ ധനസഹായം. ബേബി ബോണസ് പ്രകാരം അർഹരായ ദമ്പതികൾക്ക് 10,000 സിംഗപ്പൂർ ഡോളർ വരെ സർക്കാർ ധസഹായം നൽകുന്നുണ്ട്.

2018-ൽ സിംഗപ്പൂരിന്റെ ജനന നിരക്ക് എട്ടുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ആ നിരക്ക് കഴിഞ്ഞ വർഷവും മാറ്റമില്ലാതെ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP