Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷിക്കാഗോ മേയർ പദവി: ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ വനിതയ്ക്ക്

ഷിക്കാഗോ മേയർ പദവി: ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ അമേരിക്കൻ വനിതയ്ക്ക്

പി.പി. ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോ മേയർ സ്ഥാനത്തേക്ക് ഫെബ്രുവരി 26 ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെ മത്സര രംഗത്തുണ്ടായിരുന്ന 14 പേരിൽ രണ്ട് ആഫ്രിക്കൻ അമേരിക്കൻ വനിതാ സ്ഥാനാർത്ഥികൾ ഒഴികെ എല്ലാവരും പുറത്തായി.

ലോറി ലൈറ്റ് ഫൂട്ട്(56), ടോണി ഫ്രക്ക് വിങ്കിൽ(71) എന്നീ രണ്ടു സ്ഥാനാർത്ഥികൾക്ക് പോൾ ചെയ്ത വോട്ടിന്റെ അമ്പതു ശതമാനം വോട്ടുകൾ നേടാനാകാത്തതുകൊണ്ടു ഇവരും തമ്മിൽ ഏപ്രിൽ രണ്ടിന് റണ്ണ് ഓഫ് മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും.

ഇവരിൽ ആരും ജയിച്ചാലും ചിക്കാഗൊയുടെ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കും. 26ന് നടന്ന തിരഞ്ഞെടുപ്പിൽ വൈകീട്ട് ഫലം പ്രഖ്യാപിച്ചപ്പോൾ ലൈറ്റ് ഫുട്ട് 90,000 വോട്ടുകൾ നേടി ഒന്നാം സ്ഥാനവും, ഫ്രിക്ക് വിങ്കിൾ 83000 വോട്ടുകൾ നേടി രണ്ടാംസ്്ഥാനവും കരസ്ഥമാക്കി.

രണ്ടു തവണ ചിക്കാഗൊ മേയറായിരുന്നു റാം ഇമ്മാനുവേൽ മൂന്നാമതൊരിക്കൽ കൂടി തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതാണ് സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഏപ്രിൽ 2നുള്ള രൺ ഓഫിൽ ലോറി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ടാകും. ആദ്യമായി ചിക്കാഗൊക്ക് ലഭിക്കുന്ന ആദ്യ ഓപ്പൻ ഗെ മേയറായിരിക്കും ലോറി. ഫ്രിക്ക് വികാളിന് നിരവധി യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജയം തനിക്കായിരിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ആര് ചിക്കാഗൊ മേയർ ആയി തിരഞ്ഞെടുക്കപ്പെടുമെന്ന് ഏപ്രിൽ 2ന് വോട്ടെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP