Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിൽ ജോബ് വിസയിൽ എത്തുന്നരുടെ പങ്കാളികൾക്കും ജോലി ചെയ്യാനുള്ള അവസരം തുറന്ന് സർക്കാർ; ക്രിട്ടിക്കൽ ജോബ് വിസയിൽ എത്തുന്നവരുടെ പങ്കാളികൾക്ക് ഇനി മുതൽ സ്റ്റാമ്പ് 1 വിസ; പ്രതീക്ഷയോടെ മലയാളി സമൂഹം

അയർലണ്ടിൽ ജോബ് വിസയിൽ എത്തുന്നരുടെ പങ്കാളികൾക്കും ജോലി ചെയ്യാനുള്ള അവസരം തുറന്ന് സർക്കാർ; ക്രിട്ടിക്കൽ ജോബ് വിസയിൽ എത്തുന്നവരുടെ പങ്കാളികൾക്ക് ഇനി മുതൽ സ്റ്റാമ്പ് 1 വിസ; പ്രതീക്ഷയോടെ മലയാളി സമൂഹം

രാജ്യത്തെ മലയാളി സമൂഹമടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നല്കുന്ന നിയമനിർമ്മാണത്തിനൊരുങ്ങുകയാണ് ഐറിഷ് സർക്കാർ.അയർലണ്ടിൽ ജോബ് വിസയിൽ എത്തുന്നരുടെ പങ്കാളികൾക്കും ജോലി ചെയ്യാനുള്ള അവസരം തുറക്കുന്ന തരത്തിൽ വിസ നിയമങ്ങൾ പൊളിക്കുമ്പോൾ മലയാളികളടക്കമുള്ളവർ ഏറെ പ്രതീക്ഷയിലാണ്.

അയർലണ്ടിൽ നിലവിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ വിവിധ മേഖലകളിൽ നിയമിക്കാനാണ് ഇത്തരം നീക്കത്തിലൂടെ ഗവണ്മെന്റ് തയ്യാറെടുക്കുന്നത്.നിലവിൽ ക്രിട്ടിക്കൽ സ്‌കിൽ വർക്ക് പെർമിറ്റുള്ളവരുടെ ജീവിത പങ്കാളിക്ക് ജോലി ലഭിക്കണമെങ്കിൽ വർക്ക് പെർമിറ്റിന് അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ക്രിട്ടിക്കൽ ജോബ് വിസയിൽ എത്തുന്നവരുടെ പങ്കാളികൾക്ക് സ്റ്റാമ്പ് 1 വിസയിലേയ്ക്ക് മാറ്റി നൽകുന്നതോടെ ഒരാൾ മാത്രം ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലൂടെ മുന്നോട്ട് കൊണ്ടുപോയിരുന്നവർക്ക് ജീവിത നിലവാരം മെച്ചപ്പെടുത്താനാകും.

അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന ക്രിട്ടിക്കൽ വർക്ക് പെർമിറ്റിലുള്ളവർ തങ്ങളുടെ പെർമിറ്റും ജീവിത പങ്കാളിയുടെ പാസ്പോർട്ട്, ഗാർഡ കാർഡ് തുടങ്ങി ആവശ്യമുള്ള രേഖകളുമായി ജീവിത പങ്കാളിക്ക് സ്റ്റാമ്പ് 1 ലഭിക്കുവാൻ അടുത്തുള്ള ഇമിഗ്രേഷൻ ഓഫീസിൽ ബന്ധപ്പെടുവാൻ അറിയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

അയർലണ്ടിൽ എത്തുമ്പോൾ തന്നെ അവർക്ക് ജോലി ചെയ്യാനുള്ള അനുമതിക്കായുള്ള ഇമിഗ്രെഷൻ പെർമിഷൻ നൽകുകയും ചെയ്യും.
എന്നാൽ ജനറൽ എംപ്ലോയ്‌മെന്റ് കാറ്റഗറിയിൽ അയർലണ്ടിൽ എത്തിയ നഴ്‌സുമാർ അടക്കമുള്ളവർക്ക് പുതിയ നിയമം ബാധകമാണോ എന്നത് സംബന്ധിച്ചുള്ളത് നിയമം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമ്പോഴേ അറിയാൻ കഴിയുകയുള്ളു.

അയർലണ്ടിൽ പുതുതായി എത്തുന്ന നഴ്‌സുമാരിൽ 80 ശതമാനം പേരും ക്രിറ്റിക്കൽ സ്‌കിൽ പെർമിറ്റ് സ്‌കീമിലാണ് എത്തുന്നതെന്നതിനാൽ അവർക്കെല്ലാം പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP