Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നാട്ടിലേക്ക് പണം അയക്കാനുണ്ടോ? എങ്കിൽ ആരുടെയെങ്കിലും കയ്യിൽ കൊടുത്തുവിട്ടാൽ പോരാ.. ഇനി മുതൽ ധനവിനിമയത്തിന് നേരിട്ടെത്തണമെന്ന് യുഎഇ

നാട്ടിലേക്ക് പണം അയക്കാനുണ്ടോ? എങ്കിൽ ആരുടെയെങ്കിലും കയ്യിൽ കൊടുത്തുവിട്ടാൽ പോരാ.. ഇനി മുതൽ ധനവിനിമയത്തിന് നേരിട്ടെത്തണമെന്ന് യുഎഇ

സ്വന്തം ലേഖകൻ

ദുബായ്: നാട്ടിലേക്ക് പണമയക്കാൻ സുഹൃത്ത് പോകുന്നുണ്ടെങ്കിൽ അതിനൊപ്പം തന്റേതു കൂടി അയക്കാൻ കൊടുത്തു വിടുന്ന നിരവധി പ്രവാസികൾ യുഎഇയിലുണ്ട്. എന്നാൽ ഇനി മുതൽ പണമയക്കാൻ ഓരോ വ്യക്തികളും ധനവിനിമയ സ്ഥാപനത്തിലേക്ക് നേരിട്ടെത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎഇ.

ഇനി അഥവാ എത്താൻ സാധിക്കാത്തവർ പകരം ആളെ ഏർപ്പെടുത്തുകയാണെങ്കിൽ അതിനു രേഖാമൂലമുള്ള എഴുത്തും നൽകണം. ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്‌സ്‌ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ടു പേരുടെയും തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതാണ്.

യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. ധനവിനിമയം സുതാര്യവും സുരക്ഷിതവും ആക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഒട്ടേറെ പേരുടെ പണം ഒരാൾക്ക് അയയ്ക്കാൻ ഇനി സാധിക്കില്ല. പാചകക്കാർ, ക്ലീനർ, പരിചാരകർ തുടങ്ങി ഗാർഹിക ജോലിക്കാർക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ലെങ്കിൽ അനുമതിപത്രം നൽകി സ്‌പോൺസറെയോ മറ്റോ ചുമതലപ്പെടുത്താം.

നിയമം ലംഘിക്കുന്ന ധനവിനിമയ സ്ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതത് എക്‌സ്‌ചേഞ്ചിൽ ഒരിക്കൽ രജിസ്റ്റർ ചെയ്ത് ഏകീകൃത കസ്റ്റമർ ഐഡി ലഭിച്ചാൽ ഓൺലൈൻ വഴി ഡെബിറ്റ്/കെഡിറ്റ് കാർഡ് ഉപയോഗിച്ച് പണയക്കാം. നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്ലിക്കേഷൻ സേവനവും ഉപയോഗപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP