Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെൽബണിൽ പാർക്ക് ചെയ്തിരുന്ന കാർ തട്ടിക്കോണ്ട് പോകാൻ മോഷ്ടാക്കളുടെ ശ്രമം; ഉറങ്ങിക്കിടന്ന നാല് വയസുകാരനായ തന്റെ മകനൊടൊപ്പം കാർ കടത്താൻ ശ്രമിച്ച മോഷ്ടാക്കളെ പിന്നാലെയെത്തി രക്ഷിച്ച് ഇന്ത്യൻ യുവാവ്; കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ശക്തം  

മെൽബണിൽ പാർക്ക് ചെയ്തിരുന്ന കാർ തട്ടിക്കോണ്ട് പോകാൻ മോഷ്ടാക്കളുടെ ശ്രമം; ഉറങ്ങിക്കിടന്ന നാല് വയസുകാരനായ തന്റെ മകനൊടൊപ്പം കാർ കടത്താൻ ശ്രമിച്ച മോഷ്ടാക്കളെ പിന്നാലെയെത്തി രക്ഷിച്ച് ഇന്ത്യൻ യുവാവ്; കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ശക്തം   

മെൽബണിൽ കാറിനുള്ളിൽ ഉറങ്ങിക്കിടന്ന നാല് വയസ്സുകാരനെ ഉൾപ്പെട തട്ടിക്കൊണ്ട് പോകാനുള്ള മോഷ്ടാക്കളുടെ ശ്രമം പിന്നാലെയെത്തി തടങ്ങി ഇന്ത്യൻ വംശജന് കൈയടി. മെൽബണിലെ ക്രെയ്ഗിബേണിൽ തിങ്കാളാഴ്ച രാത്രിയാണ് സംഭവം. ക്രെയ്ഗിബേണിലെ ഇന്ത്യൻ റെസ്റ്റോറന്റിന് മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷം സമീപത്ത് നിന്ന് സുഹൃത്തുമായി സംസാരി്ക്കുന്നതിനിടെ മോഷ്ടാക്കൾ വാഹനം കടത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട വനിത് ബൻസാൽ പി്ന്നാലെയെത്തി മോഷ്ടാക്കളെ പിടികൂടി.

വനിതിന്റെ നാല് വയസ്സുകാരനായ മകൻ ഇതേ കാറിനുള്ളിൽ ഉറക്കത്തിലായിരുന്നു. റെസ്റ്റോറന്റിന് മുന്നിൽ സ്റ്റാർട്ട് ചെയ്തിട്ട കാറിനടുത്തേക്ക് മറ്റൊരു വാഹനത്തിൽ പാഞ്ഞെത്തുകയും ഇതിൽ നിന്നും ഒരു മോഷ്ടാവ് വനീതിന്റെ കാറിലേക്ക് കയറുകയും വാഹനവുമയംയ കടന്നു കളയുകയുമായിരുന്നു. ഇത് കണ്ട വനിത് സുഹൃത്തുക്കളുമൊത്ത് കാറിനെ പിന്തുടർന്നു. നിമിഷങ്ങൾക്കകം സമീപപ്രദേശത്തെ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി കുട്ടിയെ രക്ഷപ്പെടുത്തി.കുട്ടി ഇപ്പോൾ സുരക്ഷിനാണെന്നും വനിത് പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികളും കാറിന് സമീപത്തെത്തിയിരുന്നു. കുട്ടി നിർത്താതെ കരയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഉടൻ തന്നെ പൊലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ ഇത് വരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാൻ കഴിയുന്ന തെളിവുകളോ ഡി എൻ എ യോ കാറിൽ നിന്ന് ലഭിക്കുമോ എന്നറിയാൻ പൊലീസ് കാർ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.=

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP