Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾ താമസിക്കുന്നത് ഈ സ്ഥലങ്ങളിൽ ആണോ? ന്യൂസിലാന്റിൽ കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ

നിങ്ങൾ താമസിക്കുന്നത് ഈ സ്ഥലങ്ങളിൽ ആണോ? ന്യൂസിലാന്റിൽ കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

ന്യൂസിലാന്റിൽ ഒരു കാർ സൂക്ഷിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പ്രദേശമാണ് ലോവർ ഹട്ട്. 2019ൽ 98 കാറുകളാണ് ഇവിടെ നിന്നും മോഷ്ടിക്കുകയോ തകർക്കുകയോ ചെയ്തതായി പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത്.

ഫൈൻഡർ വിശകലനം ചെയ്ത ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം, കഴിഞ്ഞ വർഷം ഓരോ 21 മിനിറ്റിലും ന്യൂസിലാന്റിൽ ഒരു കാർ മോഷ്ടിക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. 2019ൽ ഏറ്റവും കൂടുതൽ ബ്രേക്ക് ഇന്നുകളോ മോഷണങ്ങളോ നടന്ന പ്രദേശം പാമർസ്റ്റൺ നോർത്ത് ആണെന്നാണ് ഗവേഷണ റിപ്പോർട്ട്.

സൗത്ത് ഐലൻഡിലെ വൈമാറ്റ് ഡിസ്ട്രിക്റ്റിൽ ആണ് ഏറ്റവും കുറവ് കാർ മോഷ്ടാക്കളും നാശനഷ്ടങ്ങളും ഉണ്ടായിട്ടുള്ളത്. ഈ പ്രദേശത്തെ 2084 കാറുകളിൽ ഒരെണ്ണം മാത്രമാണ് കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ടത്.

മൊത്തത്തിൽ, 2019ൽ ഉടനീളം 24,416 മോഷണങ്ങളോ മറ്റു രീതിയിലുള്ള തകർക്കപ്പെടലുകളോ നടന്നിട്ടുണ്ട്.

ഏറ്റവും കൂടുതൽ മോഷണം നടത്തുന്ന പ്രദേശങ്ങൾ ചുവടെ:
Lower Hutt
Palmerston North
Wellington
Napier
Auckland

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP