Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാസ്‌കുകൾ ലഭിക്കുന്നത് അമേരിക്ക തടഞ്ഞെന്ന് കാനഡ; ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സഖ്യശക്തികൾ

മാസ്‌കുകൾ ലഭിക്കുന്നത് അമേരിക്ക തടഞ്ഞെന്ന് കാനഡ; ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് സഖ്യശക്തികൾ

സ്വന്തം ലേഖകൻ

കാനഡ: ലോകം കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ അമേരിക്കയുടെ ഇടപെടലുകൾക്കെതിരെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ വിമർശനം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യക്ക് ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞുവെച്ചു എന്നാണ് പ്രവിശ്യയുടെ അധികാരി ഡങ് ഫോർഡ് ആരോപിക്കുന്നത്. കഴിഞ്ഞയാഴ്ചാണ് സംഭവം നടന്നതെന്നും ഇതൊരു തരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നും ഇദ്ദേഹം പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു

ഒരാഴ്ചയ്ക്കുള്ളിൽ പ്രവിശ്യയിലുള്ള സുരക്ഷാ സാമഗ്രികൾ തീരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ചർച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണ് കരുതുന്നതെന്നുമാണ് കാനഡ പ്രധാനമന്ത്രി ജസറ്റിൻ ട്രൂഡോ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനു മുമ്പ് ജർമ്മനിയും അമേരിക്ക സുരക്ഷാ സാമഗ്രികൾ അന്യായമായി കൈക്കലാക്കി എന്നാരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചൈനയിലെ 3M കമ്പനിയിൽ നിന്നും ഓർഡർ ചെയ്ത 2 ലക്ഷം മാസ്‌കുകൾ അമേരിക്ക കൈക്കലാക്കിയെന്നായിരുന്നെന്നാണ് ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ ആരോപിച്ചത്. ആധുനിക കാലത്തെ കൊള്ളയടിക്കലായി ഇതിനെ കണക്കാക്കുമെന്നായിരുന്നു ബെർലിൻ ആഭ്യന്തര മന്ത്രി ഇതിനോട് പ്രതികരിച്ചത്.

നേരത്തെ അമേരിക്കൻ ഉടമസ്ഥതയിലുള്ള 3ങ കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കും അമേരിക്കയിൽ നിന്ന് നിർമ്മിച്ച മാസ്‌കുകൾ കയറ്റുമതി ചെയ്യരുതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP