Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർക്കുകളിലേക്ക് നടക്കാനിറങ്ങുന്നവർ ജാഗ്രതൈ..! ഒട്ടാവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ; പിടിക്കപ്പെട്ടാൽ പിഴ ഉറപ്പ്

പാർക്കുകളിലേക്ക് നടക്കാനിറങ്ങുന്നവർ ജാഗ്രതൈ..! ഒട്ടാവയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ; പിടിക്കപ്പെട്ടാൽ പിഴ ഉറപ്പ്

സ്വന്തം ലേഖകൻ

ഒട്ടാവ: സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാനും ചുമ്മാ വർത്തമാനം പറഞ്ഞിരിക്കുവാനും ശുദ്ധമായ വായു ശ്വസിക്കാനും പാർക്കുകളിലേക്ക് ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ. ഈമാസത്തെ ആദ്യ രണ്ടാഴ്ചകാലം നിരവധി പേരാണ് കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് ഒട്ടാവ നഗരത്തിലെ പാർക്കിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏപ്രിൽ മൂന്നു മുതൽ 19 വരെയുള്ള ദിവസങ്ങളിലായി 79 പേരെയാണ് നിയമം ലംഘനം നടത്തിയതിന് പിടികൂടിയത്. ഒന്റാറിയോ എമർജൻസി മാനേജ്‌മെന്റ് ആൻഡ് സിവിൽ പ്രൊട്ടക്ഷൻസ് ആക്ട് പ്രകാരമുള്ള നിയമ ലംഘനമാണ് ഇവർ നടത്തിയത്. പിടികൂടിയ 79 പേരിൽ ഭൂരിഭാഗം പേർക്കും 880 ഡോളർ പിഴയാണ് നൽകിയത്. സിറ്റി പാർക്കിലൂടെ നടന്നു പോവുകയല്ലാതെ മറ്റെന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നവരെ പിടികൂടുമെന്നാണ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്.

ബ്രിട്ടാനിയ പാർക്കിൽ നിന്നും പത്തു പേരെയാണ് പിടികൂടിയത്. കനാറ്റയിലെ ജിം മലോൺ പാർക്കിൽ നിന്നും ആളുകളെ പിടികൂടിയിട്ടുണ്ട്. മറ്റൊരു പാർക്കിലും സംശയാസ്പദമായ കാലയളവിൽ മൂന്നിൽ കൂടുതൽ ലംഘനങ്ങൾ കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP