Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് - ഷാർജ യാത്രക്കാർക്ക് സാന്തോഷ വാർത്ത! ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു

ദുബായ് - ഷാർജ യാത്രക്കാർക്ക് സാന്തോഷ വാർത്ത! ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

ദുബായ്: ദുബായ് മെട്രോയുമായി ബന്ധപ്പെടുത്തി ഷാർജയിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നു. എഫ് 81 ബസ് റൂട്ടിലൂടെ മറ്റന്നാൾ ഞായറാഴ്ച മുതൽക്കു തന്നെ ബസുകൾ ഓടിത്തുടങ്ങുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു.

ഖിസൈസ് വ്യവസായ മേഖലയിൽ നിന്ന് അൽ നഹ് ദ മെട്രോ സ്റ്റേഷനിലേക്കാണ് പുതിയ റൂട്ട്. തിരക്കേറിയ സമയങ്ങളിൽ ഓരോ 15 മിനിറ്റിലും ബസ് പുറപ്പെടുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ആദിൽ ഷക്രി പറഞ്ഞു. അന്നു തന്നെ ദുബായ് - ഷാർജ ബസും ആരംഭിക്കും. രണ്ട് എമിറേറ്റുകൾ തമ്മിൽ യാത്രാ സമയത്തിൽ 15 മിനിറ്റ് കുറവാണ് ഉണ്ടാവുക.

കൂടാതെ, അൽ ഖാന്മംസാർ എന്നിവയെ ബന്ധപ്പെടുത്തി ഇ303 ബസ് റൂട്ടും പുതുതായി ആരംഭിക്കും. യൂണിയൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ ജുബൈൽ ബസ് സ്റ്റേഷനിലേയ്ക്കുള്ള റൂട്ടിൽ സാധാരണയിലും 15 മിനിറ്റ് സമയലാഭമുണ്ടാകും. 10 ഡബിൾ ഡക്ക് ബസാണ് ഈ റൂട്ടിൽ ഏർപ്പെടുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP