Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഖത്തറിലെ ദുഹെയ്ൽ അൽ ഗരാഫ പാലം ഗതാഗതത്തിനായി തുറന്നു; പാലത്തിനുള്ളത് ഇരു വശങ്ങളിലേക്കുമായി 12,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി

ഖത്തറിലെ ദുഹെയ്ൽ അൽ ഗരാഫ പാലം ഗതാഗതത്തിനായി തുറന്നു; പാലത്തിനുള്ളത് ഇരു വശങ്ങളിലേക്കുമായി 12,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി

സ്വന്തം ലേഖകൻ

വാഹന ഗതാഗതം സുഗമമാക്കി ഖത്തറിലെ ദുഹെയ്ൽ അൽ ഗരാഫ പാലം ഗതാഗതത്തിനായി തുറന്നു. ദുഹെയ്ൽ ഇന്റർചേഞ്ചിലെ ഗതാഗത സിഗ്നലുകളുടെ ഭാഗങ്ങളും തുറന്നിട്ടുണ്ട്. വെസ്റ്റ് ബേ, അൽ മർഖിയ, മദീനത്ത് ഖലീഫ, ദുഹെയ്ലിൽ നിന്ന് ഗരാഫത്ത് അൽ റയ്യാൻ, അൽ ഗരാഫ, അൽ റയ്യാൻ പ്രദേശങ്ങൾക്കിടയിലെ യാത്രാ സമയം 95 ശതമാനം കുറയ്ക്കാൻ ഈ പാലത്തിന് കഴിയും. 400 മീറ്റർ നീളത്തിൽ 3 വരികളിലായുള്ള ഇരട്ട കാര്യേജ് വേ പാലത്തിന് മണിക്കൂറിൽ ഇരു വശങ്ങളിലേക്കും 12,000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.

നോർത്ത് പാലത്തിന് താഴെയുള്ള ഗതാഗത സിഗ്നലുകളുടെ ഭാഗവും തുറന്നതോടെ ഷമാലിൽ നിന്ന് നേരിട്ട് ദുഹെയ്ൽ, വെസ്റ്റ് ബേ എന്നിവിടങ്ങളിലേക്ക് അൽ ഖഫാജി സ്ട്രീറ്റിലൂടെ വരാനും തിരിച്ചുമുള്ള യാത്ര എളുപ്പമായി. അൽ ഗരാഫയിൽ നിന്നുള്ളവർക്ക് നോർത്ത് റോഡിലേക്ക് എത്താനും തിരിച്ചുമുള്ള സഞ്ചാരവും സാധ്യമായി. അതേസമയം അൽ ഗരാഫ, അൽ ഖഫാജി സ്ട്രീറ്റുകളിലേയും ഷമാൽ റോഡിലേയും യാത്രക്കാർക്ക് എല്ലാ സ്ട്രീറ്റുകളിലേയും യു ടേൺ എക്സിറ്റുകൾ തുറന്ന ശേഷമേ യു-ടേൺ സാധ്യമാകൂ.

ഷമാൽ റോഡിലെ ദോഹ നഗരത്തിന്റെ വടക്കൻ പ്രവേശന കവാടത്തിലാണ് ദുഹെയൽ ഇന്റർചേഞ്ച് എന്നതിനാൽ ഈ മേഖലയിലെ സ്‌കൂളുകൾ, ഖത്തർ സർവകലാശാല, നോർത്ത് അറ്റ്ലാന്റിക് കോളജ്, എജ്യൂക്കേഷൻ സിറ്റി തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാകും. ദുഹെയ്ൽ ഇന്റർചേഞ്ചിന്റെ 75 ശതമാനം ജോലികളും പൂർത്തിയായി കഴിഞ്ഞു. 2021 അവസാനത്തോടെ പദ്ധതി പൂർത്തിയാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP