Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശ്യയാത്രകൾക്കു മാത്രം ഇളവ്; യുഎസ് - കാനഡ അതിർത്തിയിലെ സഞ്ചാര നിയന്ത്രണം ഒരു മാസം കൂടി നീട്ടണമെന്ന് കാനഡ

അവശ്യയാത്രകൾക്കു മാത്രം ഇളവ്; യുഎസ് - കാനഡ അതിർത്തിയിലെ സഞ്ചാര നിയന്ത്രണം ഒരു മാസം കൂടി നീട്ടണമെന്ന് കാനഡ

സ്വന്തം ലേഖകൻ

ഒട്ടാവ: കോവിഡ് വ്യാപനം കാരണം യുഎസ് - കാനഡ അതിർത്തിയിൽ ഏർപ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ജൂൺ 21 വരെ നീട്ടാൻ ധാരണ. മാർച്ച് 21നാണ് ആദ്യമായി 30 ദിവസം അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് അത് മെയ് 21 വരെ നീട്ടിയിരുന്നു. ഇതാണിപ്പോൾ വീണ്ടും നീട്ടുന്നത്.

നിയന്ത്രണം അനുസരിച്ച് അവശ്യയാത്രകളല്ലാതെ അനുവദിക്കുകയില്ല. 30 ദിവസത്തേക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്താൻ കാനഡയാണ് ആവശ്യപ്പെട്ടത്. യുഎസ് ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. യു എസ് അതിർത്തിയിലെ നിയന്ത്രണം നീക്കിയാലും കാനഡ ഇളവ് നൽകിയേക്കില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സൂചന നൽകിയിരുന്നു.

രണ്ടാം തിരഞ്ഞെടുപ്പ് പോരാട്ടത്തെ നേരിടുന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി വിപണി തുറക്കണമെന്ന നിലപാടിലായതിനാൽ കാനഡ അതിർത്തിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് വാർത്തകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP