Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിലെ വുഹാൻ പൂർവ സ്ഥിതിയിലേക്ക്; പ്രദേശത്ത് 11 ആഴ്ചകൾ നീണ്ടുനിന്ന ലോക്ഡൗൺ പൂർണ്ണമായും പിൻവലിച്ചു

ചൈനയിലെ വുഹാൻ പൂർവ സ്ഥിതിയിലേക്ക്; പ്രദേശത്ത് 11 ആഴ്ചകൾ നീണ്ടുനിന്ന ലോക്ഡൗൺ പൂർണ്ണമായും പിൻവലിച്ചു

സ്വന്തം ലേഖകൻ

ഹൂബൈ: ആഗോളതലത്തിൽ ഭീതി ജനിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ പൂർവ സ്ഥിതി പ്രാപിക്കുന്നു. പ്രദേശത്ത് 11 ആഴ്ചകൾ നീണ്ടുനിന്ന ലോക്ഡൗൺ പൂർണ്ണമായും പിൻവലിച്ചു.

വൈറസ് വ്യാപനത്തെ തുടർന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനിൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

രോഗം സ്ഥിരീകരിച്ചതിനു ശേഷം ചൈനയിൽ 3,300 ൽ ഏറെ പേരാണ് മരിച്ചത്. അതിൽ 81,740 പേരും വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിലായിരുന്നു.
ചൈനയിലെ കൊറോണമരണങ്ങളിൽ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്.

ട്രെയിൻ, റോഡ്, വ്യോമ ഗതാഗതങ്ങളെല്ലാം പുനരാരംഭിച്ചു. രോഗം ഇല്ലാത്തവരായ പ്രദേശവാസികൾക്കും സന്ദർശകർക്കും ആരോഗ്യകാർഡിന്റെ അടിസ്ഥാനത്തിൽ വുഹാൻ വിട്ടുപോകാൻ സാധിക്കുമെന്ന് അറിയിച്ചു.

2019 ഡിസംബറിലായിരുന്നു വുഹാനിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഡിസംബർ 30ന് വുഹാൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ സെന്ററിൽ അകാരണമായുള്ള ന്യുമോണിയ ബാധിച്ച് ഒരാൾ എത്തിയതിനെത്തുടർന്ന് ന്യുമോണിയ ബാധിച്ച് എത്തുന്നവർക്ക് അടിയന്തര ശ്രദ്ധ നല്കി പ്രത്യേകം ചികിത്സിക്കണമെന്ന് ഡിസംബർ 30ന് വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP