Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതപരിവർത്തനം നടത്തിയതിന് പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ആസിയാ ബിബി മോചിതയായി എത്തുക കാനഡയിലേക്ക്; ആസിയ എത്തുന്നത് മക്കൾക്കൊപ്പം കഴിയാൻ

മതപരിവർത്തനം നടത്തിയതിന് പാക്കിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച  ആസിയാ ബിബി മോചിതയായി എത്തുക കാനഡയിലേക്ക്; ആസിയ എത്തുന്നത് മക്കൾക്കൊപ്പം കഴിയാൻ

പി.പി. ചെറിയാൻ

കാനഡ: ക്രിസ്തീയ മതത്തിലേക്ക് പരിവർത്തനം ചെയ്തതിന് പാക്കിസ്ഥാൻ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന ആസിയാ ബീബിയെ സ്വതന്ത്രയായി വിടുന്നതിന് പാക്കിസ്ഥാൻ സുപ്രീം കോടതി വിധിച്ചു.

ആഗോള തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സിൽ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലിം യാഥാസ്ഥിതികർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന അപ്പീൽ കോടതി തള്ളിയതിനെ തുടർന്നാണ് ഇവരുടെ മോചനം യാഥാർത്ഥ്യമായത്. പാക്കിസ്ഥാനിൽ ഇവരുടെ ജീവനു ഭീഷിണിയുള്ളതിനാൽ ദേശം വിട്ടു പോകുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് മക്കൾ താമസിക്കുന്ന കാനഡയിലേക്ക് പോകുകയാണെന്ന് ആസിയാ ബീബി വെളിപ്പെടുത്തി.

2010 ലാണ് മതമാറ്റത്തിന്റേയും മതനിന്ദയുടേയും പേരിൽ ഇവരെ തൂക്കി കൊല്ലുന്നതിന് പാക്കിസ്ഥാൻ സുപ്രീം കോടതി വിധിച്ചത്.ക്രിസ്ത്യൻ വിശ്വാസം കൊണ്ട് കളങ്കിതയായ ഇവർ ഉപയോഗിച്ച കപ്പ് ഉപയോഗിക്കുവാൻ കഴിയുകയില്ലെന്ന് സഹജീവനക്കാരായ മുസ്ലിം വിഭാഗക്കാർ പരാതിപ്പെടുകയും, പ്രവാചകൻ മുഹമ്മദിനെതിരായ ചില പരാമർശം ചെയതതിനെ തുടർന്നാണ് ഇവർക്കെതിരെ കേസ്സെടുത്തിരുന്നത്.

ആസിയാ ബീബിയുടെ വധശിക്ഷയ്ക്കെതിരെ അമേരിക്കൻ സെന്റർ ഫോർ ലൊ ആൻഡ് ജസ്റ്റിസും ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തുകയും, വിവിധ രാഷ്ട്രങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തതാണ് ഇവരെ സ്വതന്ത്രയാക്കാൻ പ്രേരിപ്പിച്ചത്. അഞ്ചു മക്കളുടെ മാതാവാണ് ആസിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP