Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് ബാധിക്കുമോ എന്ന പേടിയുണ്ടോ? എന്നാൽ ഇനി അതു വേണ്ടാ; നാലു നിറങ്ങളിൽ കൊവിഡ് ബാധ തെളിയിക്കുന്ന പുതിയ ആപ്ലിക്കേഷൻ നിർമ്മിച്ച് ഖത്തർ

കൊവിഡ് ബാധിക്കുമോ എന്ന പേടിയുണ്ടോ? എന്നാൽ ഇനി അതു വേണ്ടാ; നാലു നിറങ്ങളിൽ കൊവിഡ് ബാധ തെളിയിക്കുന്ന പുതിയ ആപ്ലിക്കേഷൻ നിർമ്മിച്ച് ഖത്തർ

സ്വന്തം ലേഖകൻ

കോവിഡിന്റെ സമൂഹവ്യാപനം തടയുവാൻ വ്യത്യസ്തമായ ശ്രമങ്ങൾ പരീക്ഷിക്കുന്നതിലാണ് ഇപ്പോൾ ഓരോ രാജ്യങ്ങളും. സിംഗപ്പൂരും ന്യൂസിലാന്റുമെല്ലാം ഇതിനായുള്ള ആപ്ലിക്കേഷൻ നിർമ്മാണത്തിലാണ് ഇപ്പോൾ. അതേസമയം, ഖത്തറിൽ ഇതാ, മൊബൈൽ ആപ്ലിക്കേഷന് പുറത്തിറക്കി കഴിഞ്ഞു. 'ഇഹ്തിറാസ്' എന്നു പേരിട്ടിരിക്കുന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ കൊവിഡ് 19 ബാധയിൽ നിന്ന് എല്ലാവരെയും രക്ഷിക്കുവാനുള്ള ലക്ഷ്യവുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്ന മുഴുവൻ ആളുകളെയും അവരുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഡാറ്റാബേസ് വഴിയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം.

ആപ്പ് നിങ്ങളുടെ മൊബൈലിൽ പ്രവർത്തനക്ഷമമാകുന്നതോടെ ആപ്പിൽ നാലു നിറങ്ങളിലായി സൂചനകൾ തെളിയും. പച്ച തെളിഞ്ഞാൽ മൊബൈൽ ഉപയോഗിക്കുന്ന വ്യക്തിക്ക് രോഗമില്ല, ആരോഗ്യവാനാണ് എന്നാണ് സൂചന. ഗ്രേ (ചാര നിറം) ആണെങ്കിൽ കോവിഡ് രോഗമുള്ളയാളുമായി നിങ്ങൾ സമ്പർക്കം പുലർത്തിയിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മഞ്ഞ നിറമാണെങ്കിൽ നിങ്ങൾ നേരത്തെ ക്വാറന്റൈനിൽ കഴിഞ്ഞയാളാണെന്നാണ്. ചുവപ്പ് നിറമാണ് ആപ്ലിക്കേഷനിൽ തെളിയുന്നതെങ്കിൽ നിങ്ങൾ കോവിഡ് രോഗ ബാധിതനാണെന്നാണ് സൂചിപ്പിക്കുന്നത്.

വ്യക്തിയുടെ ആപ്പിൽ ചുവപ്പ് തെളിയുന്നതോടെ അദ്ദേഹത്തിന്റെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവർക്കും നിങ്ങളുടെ രോഗവിവരത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ വരും. രോഗ പരിശോധനാ സെന്ററുകളിൽ ഇദ്ദേഹത്തിന് പ്രത്യേക പരിഗണനയും ലഭിക്കും. കൂടുതൽ പേർ ആപ്പ് ഉപയോഗിക്കുന്നതോടെ സമൂഹത്തിൽ ആർക്കൊക്കെയാണ് രോഗമുള്ളത്, ആരൊക്കെയാണ് ക്വാറന്റൈൻ ലംഘിക്കുന്നത് തുടങ്ങിയവയെല്ലാം എളുപ്പത്തിൽ കണ്ടെത്താൻ അധികൃതരെ സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP