Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീട്ടിൽ ഉറുമ്പ് ശല്യമാകുന്നുണ്ടോ? വിഷമിക്കേണ്ടാ... ഇനി നിങ്ങൾ ഉറുമ്പുകളെ മാടിവിളിക്കുന്ന കാലം; സിംഗപ്പൂരിൽ ഉറുമ്പുകളെ വിറ്റ് പണമുണ്ടാക്കുന്ന ആളെ പരിചയപ്പെടൂ

വീട്ടിൽ ഉറുമ്പ് ശല്യമാകുന്നുണ്ടോ? വിഷമിക്കേണ്ടാ... ഇനി നിങ്ങൾ ഉറുമ്പുകളെ മാടിവിളിക്കുന്ന കാലം; സിംഗപ്പൂരിൽ ഉറുമ്പുകളെ വിറ്റ് പണമുണ്ടാക്കുന്ന ആളെ പരിചയപ്പെടൂ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഉറുമ്പുകളെ പായിക്കാൻ പലതരം സ്‌പ്രേകളും പൊടികളും പരീക്ഷിച്ചു മടുത്തവരായിരിക്കും നിങ്ങൾ. എന്നാൽ, ഇനി ഉറുമ്പുകളെ വീട്ടിലേക്കു ക്ഷണിക്കുന്ന കാലമാണ്. കാരണം, ഇവയെ വിറ്റു പണമുണ്ടാക്കാൻ ഇറങ്ങിയിരിക്കുകയാണ് സിംഗപ്പൂരിലെ ജോൺ യെ എന്ന സംരംഭകൻ.

ഉറുമ്പുകളെ വിറ്റ് ബിസിനസിൽ വൻ ലാഭമാണ് ഇയാൾ കൊയ്യുന്നത്. സിംഗപ്പൂരിൽ 'വളർത്ത് ഉറുമ്പുകൾ ' കൾക്ക് വേണ്ടി മാത്രമായുള്ള ഒരു സ്ഥാപനം ആദ്യമായി തുറന്നത് ജോൺ ആണ്. 'ജസ്റ്റ് ആൻഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ കട ഫെബ്രുവരിയിൽ സിംഗപ്പൂരിൽ കോവിഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തായിരുന്നു ആരംഭിച്ചത്.

ആദ്യമൊക്കെ വലിയ അനക്കമൊന്നുമില്ലായിരുന്നെങ്കിലും ജൂലായ് മാസത്തോടെ ബിസിനസ് പച്ച പിടിക്കാൻ തുടങ്ങിയതായി 41 കാരനായ ജോൺ പറയുന്നു. ഹോൾസെയ്ൽ ഇലക്ടോണിക്‌സ് വിൽപനയായിരുന്നു ജോൺ ആദ്യം ചെയ്തിരുന്നത്. 2017 മുതലാണ് ഉറുമ്പുകളെ വളർത്താൻ തുടങ്ങിയത്. ഒരു ഹോബി ആയാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ബിസിനസ് ആയി മാറുകയായിരുന്നു.

മിചേില പാശ്ചാത്യ രാജ്യങ്ങളിൽ ആൻഡ് ഫാമുകൾ വളർത്തുന്നത് സാധാരാണമാണ്. എന്നാൽ സിംഗപ്പൂർ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഉറുമ്പ് വളർത്തലിന് പ്രചാരം കുറവാണ്. എന്നാൽ ഈ രീതി മാറ്റിയെടുക്കാനാണ് ജോൺ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിലേക്കും ഗവേഷണ മേഖലകളിലേക്കും ഉറുമ്പുകളെ പറ്റി പഠിക്കുന്നതിന് തന്റെ സംരംഭം സഹായകരമാകുമെന്ന് ജോൺ പറയുന്നു.

30 സ്പീഷീസിലെ ഉറുമ്പുകളാണ് ജോണിന്റെ സ്ഥാപനത്തിലുള്ളത്. ഇവയെ ആൻഡ് ഫാം അഥവാ ഫോർമികാരിയം എന്നറിയപ്പെടുന്ന കൂടുകളിലാണ് വിൽക്കുന്നത്. ഒരു രാജ്ഞി ഉറുമ്പ് ഉൾപ്പെടെയുള്ള ഉറുമ്പുകളെയാണ് ഒരു കൂടിൽ ലഭിക്കുക. ഫോർമികാരിയത്തിന്റെയും ഉറുമ്പുകളുടെയും ഇനം അനുസരിച്ച് 10 മുതൽ 219 ഡോളർ വരെയാണ് വില. ജീവനുള്ള പുഴുക്കൾ, തേൻ തുടങ്ങിയവയാണ് ഉറുമ്പുകൾക്ക് ജോൺ ആഹാരമായി നൽകുന്നത്. ഇതിന്റെ വിൽപനയും ജോൺ നടത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP