Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റീഫൻ ക്ലാർക്ക് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെ കുറ്റവിമുക്തരാക്കിയതിൽ പ്രതിഷേധം ഇരമ്പി

സ്റ്റീഫൻ ക്ലാർക്ക് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെ കുറ്റവിമുക്തരാക്കിയതിൽ പ്രതിഷേധം ഇരമ്പി

പി.പി. ചെറിയാൻ

സാക്രമെന്റൊ: നിരായുധനും, കറുത്ത വർഗ്ഗക്കാരനുമായ സ്റ്റീഫൻ ക്ലാർക്കിനെ ഗ്രാന്റ് പാരന്റ്സിന്റെ ബാക്ക്യാർഡിൽ വെച്ചു വെടിവെച്ചു കൊലപ്പെടുത്തിയതിൽ രണ്ടു പൊലീസുക്കാർക്കെതിരെ ചാർജ് ചെയ്തിരുന്ന കേസ്സിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ചു നടന്ന പ്രകടനം നിയന്ത്രാണാധീതമായതിനെ തുടർന്നു പൊലീസു രണ്ടു പത്രപ്രവർത്തകർ, ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടെ 84 പേരെ അറസ്റ്റു ചെയ്തു.

മാർച്ച് 4 തിങ്കളാഴ്ച രാവിലെ സാക്രമെന്റൊ ഡൗൺ ടൗൺ കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. പ്രകടനം നിയന്ത്രണാതീതമായപ്പോൾ പിരിഞ്ഞുപോകണമെന്ന പൊലീസ് ആവശ്യം നിരസിച്ചതിനെ തുടർന്ന് റവ.കെവിൻ റോസ് രണ്ടു പത്രപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇതിൽ പുരോഹിതനേയും, പത്രപ്രവർത്തകരേയും പിന്നീട് വിട്ടയച്ചു.

സാക്രമെന്റ് പൊലീസ് സർജനും വാൻസ് ചാൻസ് ലറുമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ മാർച്ചിലാണ് സ്റ്റീഫൻ ക്ലാർക്ക് വെടിയേറ്റു മരിച്ചത്. ആരോ കാർ തകർക്കുന്നു എന്ന വിവരം ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടനെ സ്റ്റീഫൻ ഓടി ഗ്രാന്റ് പാരന്റ്സിന്റെ ബാക്ക് യാർഡിലേക്ക് കയറി. കൈയിൽ സെൽഫോൺ ഉണ്ടായിരുന്നത് ആയുധമാണെന്ന് തെറ്റിദ്ധരിച്ചും, പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് പൊലീസ് വെടിവെച്ചത്.

സ്റ്റീഫനു നേരെ ഉതിർത്ത വെടിയുണ്ടകൾ 6 എണ്ണം പുറകുവശത്താണ് തറച്ചു കയറിയത്. സ്റ്റീഫൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP