Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജൂലൈയോടെ പൊതുസ്ഥലങ്ങളിൽ 300 ലധികം ഇ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും; പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം

ജൂലൈയോടെ പൊതുസ്ഥലങ്ങളിൽ 300 ലധികം ഇ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും; പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം

സ്വന്തം ലേഖകൻ

ജൂലൈ ഒന്നുമുതൽ 300 ലധികം ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) റീസൈക്ലിങ് ബിന്നുകൾ സിംഗപ്പൂരിലുടനീളം പൊതുസ്ഥലങ്ങളിൽ വിന്യസിക്കുമെന്ന് ദേശീയ പരിസ്ഥിതി ഏജൻസി (എൻഎഎ) അറിയിച്ചു. NEA- യുടെ ഇ-വേസ്റ്റ് എക്‌സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇപിആർ) പദ്ധതിയുടെ ഭാഗമായാണ് നടപടി.

പൊതുജനങ്ങൾ തങ്ങളുടെ ഇലക്ട്രോണിക് മാലിന്യങ്ങൾ ഈ ബിന്നിൽ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം ഒരുക്കും.തിരഞ്ഞെടുത്ത ഡയറി ഫാം ഗ്രൂപ്പ്, ഹാർവി നോർമൻ ഔട്ട്ലെറ്റുകളിൽ അടക്കം നാല് ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ഇ-വേസ്റ്റ് റീസൈക്ലിങ് ബിന്നുകൾ ഇപ്പോൾ ലഭ്യമാണ്.ജൂൺ 14 നകം അഞ്ച് സ്ഥലങ്ങളിൽ കൂടി സൈക്ലിങ് ബിന്നുകൾ സ്ഥാപിക്കും.

ജൂലൈ ഒന്നിന് NEA- യുടെ ഇ-വേസ്റ്റ് ഇപിആർ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമ്പോൾ, ടൗൺ സെന്ററുകൾ, ഷോപ്പിങ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, റസിഡന്റ്സ് കമ്മിറ്റി സെന്ററുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ പോലുള്ള പൊതു സ്ഥലങ്ങളിൽ ബിൻസ് വിന്യസിക്കും.ബിൻ ലൊക്കേഷനുകളുടെ ലിസ്റ്റ് ജൂലൈ 1 മുതൽ ആൽബയുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സെറ്റ്-ടോപ്പ് ബോക്സുകൾ, ഡെസ്‌ക്ടോപ്പ് മോണിറ്ററുകൾ, ലൈറ്റ് ബൾബുകൾ, റീസൈക്ലിംഗിനായി പോർട്ടബിൾ ബാറ്ററികൾ എന്നിവ ഇ-മാലിന്യങ്ങൾ ആയി സ്വീകരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP