Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

19 രോഗബാധമൂലമുണ്ടാകുന്ന സാഹചര്യത്തിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താൻ കഴിയുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം; അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുടെ വൻശേഖരമുണ്ടെന്നും സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി

19 രോഗബാധമൂലമുണ്ടാകുന്ന സാഹചര്യത്തിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താൻ കഴിയുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം; അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുടെ വൻശേഖരമുണ്ടെന്നും സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി

സ്വന്തം ലേഖകൻ


ദോഹ: കോവിഡ്-19 രോഗബാധമൂലമുണ്ടാകുന്ന പ്രത്യേക സാഹചര്യത്തിലും ഭക്ഷ്യലഭ്യത ഉറപ്പുവരുത്താൻ കഴിയുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അഗ്രികൾചർ ആൻഡ് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി . രാജ്യത്തെ ഭക്ഷ്യഉൽപാദനം കൂട്ടുക, സ്വയംപര്യാപ്ത കൈവരിക്കുക, ഏത് അവസരത്തിലും ആവശ്യമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, കരുതൽശേഷി വർധിപ്പിക്കുക, ഇറക്കുമതി ഉറവിടങ്ങളുടെ വൈവിധ്യവത്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ദേശീയ ഭക്ഷ്യസുരക്ഷാനയത്തിന് പിന്നിലുള്ളത്. ഇപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ വ്യാപാരികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിരവധി വ്യത്യസ്ത മാർഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 80 ശതമാനം പച്ചക്കറികളും എത്തിയിരുന്നത് ഒരു രാജ്യത്തിൽനിന്ന് മാത്രമായിരുന്നു. 70 ശതമാനം മാംസമാകട്ടെ മറ്റൊരുരാജ്യത്തിൽനിന്നുമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ബ്രസീൽ അടക്കമുള്ള ഏത് രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് മേഖല വൈവിധ്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. പ്രാദേശിക ഉൽപാദനം, ഇറക്കുമതി, വിഭവങ്ങളുടെ ശേഖരണം എന്നിവയൊക്കെ മികച്ചരീതിയിൽ ചെയ്യാനായി. അടിസ്ഥാന ഭക്ഷ്യ ഉൽപന്നങ്ങളുടെ വൻശേഖരമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP