Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മയക്കുമരുന്ന് വില്പനയുമായുണ്ടായ തർക്കം;കൗമാരക്കാരെ കൊലപ്പെടുത്തിയ പതിനേഴുകാരൻ അറസ്റ്റിൽ

മയക്കുമരുന്ന് വില്പനയുമായുണ്ടായ തർക്കം;കൗമാരക്കാരെ കൊലപ്പെടുത്തിയ പതിനേഴുകാരൻ അറസ്റ്റിൽ

പി.പി. ചെറിയാൻ

ഇന്ത്യാന: മയക്കുമരുന്ന് വില്പനയുമായുണ്ടായ തർക്കത്തെ തുടർന്ന് തോമസ് ഗ്രിൽ(18), മോളി ലൻഹം(19) എന്നിവരെ കാറിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സിൽ കോണർ കെർണർ(17) എന്ന പതിനേഴുകാരനെ മാർച്ച് 4 തിങ്കളാഴ്ച അറസ്റ്റു ചെയ്തു കേസ്സെടുത്തതായി പോർട്ടർ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

കെർണറുടെ മുത്തച്ഛന്റെ വീട്ടിൽ മയക്കുമരുന്നു വാങ്ങുന്നതിന് ഹോണ്ട കാറിൽ എത്തിയതായിരുന്നു ഗ്രില്ലും, മോളിയും, ഗ്രിൽ ഇതിനിടയിൽ കെർണ്റെ കവർച്ച ചെയ്യാൻ ശ്രമിച്ചുവെന്നും, കെർണർ തന്റെ കയ്യിലുണ്ടായിരുന്ന തോക്കുകൊണ്ടു ഗ്രില്ലിനെ വെടിവെയ്ക്കുകയും, ഇരുമ്പു വടികൊണ്ടു അടിച്ചു കൊല്ലുകയുമായിരുന്നു.

മിനിട്ടുകൾക്കുശേഷം മോളിയയും ഇയാൾ വെടിവെച്ചുകൊന്നു.തുടർന്നു ഇരുവരുടേയും ശരീരങ്ങൾ ബ്ലാക്ക് ഹോണ്ട കാറിൽ കയറ്റി കൊണ്ടുപോയി സമീപത്തുള്ള ഫിൽഡിലിട്ടു കത്തിക്കുകയായിരുന്നു. രണ്ടുപേരും ഹനോവർ സെൻട്രൽ ഹൈസ്‌ക്കൂൾ ഗ്രാജുവേറ്റ്സാണ് ഫെബ്രുവരി 25 മുതൽ കാണാതായ ഗ്രില്ലിനേയും, മോളിയേയും കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിൽ മാർച്ച് 2 ശനിയാഴ്ച സിഡാർലേക്ക് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കാറിൽ കത്തികരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തു.

തുടർന്നു കെർണറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. മൃതശരീരങ്ങൾ ഔദ്യോഗീകമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, ഗ്രില്ലിന്റേയും, മോളിയുടേതുമാണെന്ന് പൊലീസ് കരുതുന്നു. അറസ്റ്റിലായ കെർണറെ അഡൽട്ടായി പരിഗണിച്ചാണ് കസ്സെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP