25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ കാണിച്ചത് ചോർന്നൊലിക്കുന്ന ഷെഡ്; പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ നടത്തുന്ന ഊർജിത പിരിവിനും കണക്കില്ല; സൗജന്യമായി ബാറുകാർ നൽകുന്ന മദ്യം ബിൽ എഴുതി സമർപ്പിച്ച് പാസാക്കും; മദ്യമൊഴുകന്ന പഠനയാത്രകളിൽ പൊറുതിമുട്ടി പിആർഡിക്കാരും; പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്; 'അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം

മറുനാടൻ മലയാളി ടീം
തിരുവനന്തപുരം: ട്രിവാൻഡ്രം പ്രസ് ക്ലബ് എന്നും ഭാരവാഹികൾക്കു പൊന്മുട്ടയിടുന്ന താറാവായിരുന്നു. പ്രസ് ക്ലബ് മന്ദിരത്തിന്റെ ടെറസിലെ ഷെഡ് ഒന്നു കാണണം. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ക്ലാസ് മുറിയാണത്രേ. ചോർന്നൊലിച്ചു ചെളി നിറഞ്ഞു കിടക്കുന്നു. ഇന്നതു വരെ ഒരു ക്ലാസും അവിടെ നടന്നിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ട് നവീകരണത്തിനെന്ന പേരിൽ സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ ചെലവിട്ടതിനു വിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതു വിവാദമായപ്പോൾ ഭാരവാഹികൾ അംഗങ്ങളെ ചൂണ്ടിക്കാണിച്ചത് ഈ ഷെഡാണ്. അതിനു ചെലവായ തുകയ്ക്കു ബില്ലും പുല്ലുമൊന്നുമില്ല. ന്യൂസ് 18ലെ പ്രദീപ് പിള്ള പ്രസിഡന്റും ദേശാഭിമാനിയിലെ കെ.ആർ.അജയൻ സെക്രട്ടറിയും കൈരളിയിലെ സതീഷ് ബാബു ട്രഷററുമായിരുന്ന സമിതിയാണ് സർക്കാർ ഫണ്ട് വിനിയോഗിച്ചു നിർമ്മാണം നടത്തിയത്.
വിനിയോഗ സർട്ടിഫിക്കറ്റിനായി പിആർഡിയിൽ നിന്നു ആവർത്തിച്ചു നോട്ടീസ് ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം ചേർന്ന ആദ്യ ജനറൽ ബോഡിയിൽ വിഷയം ചർച്ചയായി. പ്രസ് ക്ലബ് അലമാരയിൽ നിന്നു ബില്ലുകൾ കണ്ടെടുത്ത് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പുതിയ ഭാരവാഹികളെ സഹായിക്കാമെന്നു മുൻ സെക്രട്ടറി കെ.ആർ.അജയൻ ജനറൽ ബോഡിയിൽ ഉറപ്പു നൽകി. അതനുസരിച്ചു കൊടുത്ത ബില്ലുകൾ പുതിയ ഭാരവാഹികൾ പിആർഡിയിൽ സമർപ്പിച്ചു. ബില്ലുകൾ പരിശോധിച്ച പിആർഡി ഉദ്യോഗസ്ഥർ അന്തംവിട്ടു. ഇൻസ്റ്റ്റ്റിറ്റിയൂട്ട് നവീകരണം ബില്ലുകളിൽ കാണാനില്ല. പിആർഡി ഡയറക്ടറുടെ കത്തു സഹിതം ബില്ലുകൾ കയ്യോടെ തിരിച്ചയച്ചു. ചാർട്ടേഡ് അക്കൗണ്ടിന്റെ സർട്ടിഫിക്കറ്റും സെക്രട്ടറിയുടെ സാക്ഷ്യപത്രവും സത്യവാങ്മൂലവും സഹിതം സമർപ്പിക്കാനായിരുന്നു ഡയറക്ടറുടെ നിർദ്ദേശം. അതോടെ വിനിയോഗ സർട്ടിഫിക്കറ്റിനുള്ള ശ്രമം ഭാരവാഹികൾ ഉപേക്ഷിച്ചു.
പ്രസ് ക്ലബിലെ സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കാൻ സാനു (ഐഎഎൻഎസ്), പ്രദീപ് (ജന്മഭൂമി), റംഷാദ് (സമകാലിക മലയാളം) എന്നിവരടങ്ങിയ സമിതിയെ ജനറൽ ബോഡി തീരുമാനിച്ചിരുന്നു. സമിതി ആദ്യ യോഗം ചേരുന്നതിനു മുൻപു തന്നെ സദാചാര ഗുണ്ടായിസ വിവാദത്തിൽ സെക്രട്ടറി രാധാകൃഷ്ണൻ പുറത്തായി. ഭാരവാഹിത്വ തർക്കം കോടതിയിലെത്തിയതോടെ പ്രസ് ക്ലബ് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസായി. അന്നന്നുള്ള വരവെടുത്തു ചെലവു കഴിച്ചാണ് ഇപ്പോൾ പ്രസ് ക്ലബ് നടന്നു പോകുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ സാമ്പത്തിക ക്രമക്കേടുകൾ പുതുമയല്ല. അഴിമതിയെ കുറിച്ചു അന്വേഷണ സമിതിയും റിപ്പോർട്ടുമുണ്ടായി. ഗുരുതരമായ അഴിമതികൾ കണ്ടെത്തിയതിനെ തുടർന്ന് ചില ഭാരവാഹികൾക്ക് രണ്ടു തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി പ്രശ്നം അവസാനിപ്പിച്ചു. വിവരാവകാശ കമ്മിഷണറാകാൻ കുപ്പായം തയ്ച്ചിരുന്ന ആൾക്ക് അഴിമതി റിപ്പോർട്ട് വിനയായെന്നു മാത്രം. അഴിമതി റിപ്പോർട്ടിന്റെ പകർപ്പ് പ്രസ് ക്ലബ് അംഗങ്ങൾ മുഖ്യമന്ത്രിക്കും ഗവർണർക്കുമൊക്കെ അയച്ചു കൊടുത്തതിനാൽ നിയമനം മുടങ്ങി.
പുതുവൽസര, ക്ലബ് ഡേ ആഘോഷങ്ങളുടെ പേരിൽ ഊർജിതമായ പിരിവാണ് നടക്കാറ്. ഇതിൽ പലതിനും കണക്കില്ല. ആഘോഷത്തിനാവശ്യമായ മദ്യം ബാറുകാർ സന്തോഷത്തോടെ സ്പോൺസർ ചെയ്യും. രണ്ടു ലിറ്ററിലധികം മദ്യത്തിനു ബിൽ കിട്ടില്ലെന്ന ന്യായം പറഞ്ഞ് വെള്ളക്കടലാസിൽ രണ്ടു ലക്ഷം രൂപയുടെ മദ്യ ബിൽ ഭാരവാഹികൾ എഴുതി സമർപ്പിച്ച് പാസാക്കും. കേസരി ട്രസ്റ്റിലെ കെയുഡബ്ല്യൂജെ സംവിധാനത്തേക്കാൾ എന്നും മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരം പ്രസ് ക്ലബ് ആണ്. പത്രസമ്മേളനങ്ങളായാലും ആഘോഷങ്ങളായാലും ക്ലബിനാണ് പ്രാധാന്യം. ഇതോടെ പ്രസ് ക്ലബ് നിയന്ത്രണം പിടിച്ചെടുക്കാൻ കെയുഡബ്ല്യൂജെ ഭാരവാഹികൾ ഗൂഢാലോചന നടത്തിയിരുന്നു. അതിന്റെ പരിണത ഫലമാണ് പ്രസ് ക്ലബിന്റെ ഇന്നത്തെ ശോച്യാവസ്ഥ.
വീഞ്ഞു വെള്ളമാക്കുന്ന പഠനയാത്ര
മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രയെന്നു കേട്ടാൽ പിആർഡി ഉദ്യോഗസ്ഥർക്കു ചങ്കിടിക്കും. ചുമതല കിട്ടുന്ന ഉദ്യോഗസ്ഥർക്കു ധനനഷ്ടവും മാനഹാനിയുമാണ് ഫലം. എറണാകുളം പ്രസ് ക്ലബിന്റെ പഠനയാത്രാ പദ്ധതിയുടെ ചുമതല ലഭിച്ച ഉദ്യോഗസ്ഥൻ ചന്ദ്രഹാസനുണ്ടായ ദുരനുഭവം പിആർഡിയിൽ പാട്ടാണ്.
പഠനയാത്രാ പദ്ധതിക്ക് അനുവദിക്കുന്ന തുക പിആർഡി ഉദ്യോഗസ്ഥൻ നേരിട്ടു ചെലവിടണമെന്നും ബില്ലുകൾ വകുപ്പിൽ സമർപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾ തുക അവരെ ഏൽപിക്കണമെന്നു വാശി പിടിച്ചു. താൻ ചെലവുകൾ വഹിക്കാമെന്നു ചന്ദ്രഹാസനും. പ്രസ് ക്ലബ് ഭാരവാഹികൾ നേരേ അന്നത്തെ പിആർഡി വകുപ്പു മന്ത്രി കെ.സി.ജോസഫിനെ വിളിച്ചു. തങ്ങൾക്ക് അനുവദിച്ച തുക ഉദ്യോഗസ്ഥൻ കൈമാറുന്നില്ലെന്നു പരാതിപ്പെട്ടു. തുക ക്ലബുകാർക്കു നൽകാൻ മന്ത്രി ഉദ്യോഗസ്ഥനെ നേരിട്ടു വിളിച്ചു പറഞ്ഞു. തിരുവായ്ക്ക് എതിർവായില്ലാത്തതിനാൽ ചന്ദ്രഹാസൻ ആറു ലക്ഷം രൂപ ക്ലബ് ഭാരവാഹികളെ ഏൽപിച്ചു. ബിൽ കൃത്യമായി നൽകണമെന്ന അഭ്യർത്ഥനയോടെ.
കൊച്ചിയിലെ വിവേകാനന്ദ ട്രാവൽസാണു കശ്മീരിലേക്കുള്ള ടൂർ നടത്തിയത്. സർക്കാർ പണം നൽകുമ്പോൾ തുക നൽകാമെന്നു കള്ളം പറഞ്ഞു ട്രാവൽസ് ഉടമ നരേന്ദ്രനെ പറ്റിച്ചു പണം ഭാരവാഹികൾ പോക്കറ്റിലാക്കി. തുക നൽകാത്തതിനാൽ ട്രാവൽസിൽ നിന്നു ബിൽ നൽകിയതുമില്ല. ടൂർ കഴിഞ്ഞു വന്നവരോട് ചന്ദ്രഹാസൻ ബിൽ ചോദിച്ചപ്പോൾ ഭാരവാഹികൾ ഒഴിഞ്ഞു മാറി. വകുപ്പിൽ ബിൽ സമർപ്പിക്കാനാകാതെ ഉദ്യോഗസ്ഥൻ വലഞ്ഞു. അവസാനം തുക ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനാണ് വകുപ്പിന്റെ തീരുമാനം. വിരമിക്കുമ്പോഴാകും ഇത്തരത്തിലുള്ള തുക തിരിച്ചു പിടിക്കുക. അനുവദിച്ച തീയതി മുതൽ തിരിച്ചു പിടിക്കുന്ന തീയതി വരെ 18 ശതമാനം പിഴപ്പലിശ സഹിതമാകും തുക പിടിക്കുക. വിരമിക്കൽ ആനുകൂല്യങ്ങൾ അതോടെ ഠിം. പെൻഷൻ കിട്ടിയാൽ ഭാഗ്യം.
യൂണിയൻ ഭാരവാഹികളുടെ സ്വഭാവമറിയാവുന്ന ഉദ്യോഗസ്ഥർ മിക്കപ്പോഴും കൂടെ യാത്ര ചെയ്തു ചെലവുകൾ വഹിച്ചു ബില്ലുകൾ കയ്യോടെ വാങ്ങും. മദ്യബില്ലിനു വകുപ്പില്ലാത്തതാണു പലപ്പോഴും പ്രശ്നം. മദ്യം വാങ്ങിക്കൊടുത്തില്ലെങ്കിൽ ചില മാധ്യമ പ്രവർത്തകർ ബഹളം കൂട്ടും. പലപ്പോഴും കയ്യിലെ പണമെടുത്തു മദ്യം വാങ്ങിക്കൊടുക്കും. മിടുക്കരായ ചില ഉദ്യോഗസ്ഥർ മദ്യക്കാശ് വേറെ വകയിൽ വ്യാജബില്ലായി തിരുകിക്കയറ്റും. ടൂർ കഴിഞ്ഞു ബിൽ സമർപ്പിക്കുന്നതു വരെ ഉദ്യോഗസ്ഥനു സമാധാനമില്ല. എന്തായാലും കഴിഞ്ഞ രണ്ടു വർഷമായി മാധ്യമ പ്രവർത്തകർക്കുള്ള പഠനയാത്രകൾ നിർത്തിവച്ചിരിക്കുകയാണ്. പുനരാരംഭിക്കരുതേയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാർത്ഥന.
(തുടരും: അടുത്തലക്കം : യൂണിയനിൽ ശുദ്ധികലശം അനിവാര്യം, പ്രസ് ക്ലബുകൾക്കു രജിസ്റ്റ്രേഷനും)
Stories you may Like
- അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം
- ജനറൽ ബോഡി യോഗം പിൻവലിക്കുമെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ലു തോമസ്
- അഴിമതിയുടെ നിത്യസ്മാരകമായി കേസരി സ്മാരക മന്ദിരം
- പത്ത് ലക്ഷം ലഭിച്ചിട്ടും സ്വദേശാഭിമാനി സ്മാരകത്തെ തിരിഞ്ഞു നോക്കാതെ പ്രസ് ക്ലബ്
- അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര അവസാനിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
- ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലിയിലെ എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
- എടിഎം മെഷീൻ വിലയ്ക്കു വാങ്ങി പരിശീലനം; കവർച്ചയ്ക്കെത്തുന്നത് സർവ്വ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം; ഒറ്റ രാത്രി കൊണ്ട് കണ്ണൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നും കവർന്നെടുത്തത് 24.06 ലക്ഷം: കവർച്ചക്കാരെ വെല്ലുന്ന പൊലീസ് ബുദ്ധിയിൽ പിടിയിലായത് മൂന്ന് ഹരിയാനാ സ്വദേശികൾ
- പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?
- ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയത്; പരാതി ദുരുദ്ദേശ്യപരം; കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും സി ജി രാജോപാലിനും മുൻകൂർ ജാമ്യം; പ്രതികൾ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്നും ഹൈക്കോടതി
- കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ സീറ്റുകൾ കേരള കോൺഗ്രസിനു നൽകും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിൻസ് ലൂക്കോസ് അടക്കമുള്ളവർ നിരാശയിൽ; ജോസഫിന്റെ കടുംപിടിത്തതിന് കോൺഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസ് പ്രതിസന്ധി തുടരുമ്പോൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്