Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുരുവായൂരമ്പലത്തിൽ ദാമ്പത്യ ജീവിതം തിരിച്ചുകിട്ടാൻ കണ്ണീരോടെ ഒറ്റയടി പ്രദക്ഷിണം നടത്തി മഞ്ജു വാര്യർ; ആ സമയം ഒത്തുതീർപ്പ് വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകൾ മീനാക്ഷിയെ ഒപ്പം നിർത്താനുള്ള കളികളിലും; കോടതിയിൽ മകളുടെ മൊഴി എതിരാകുമ്പോൾ അമ്മയോടൊപ്പം വിടാൻ അനുവദിക്കരുതെന്നായിരുന്നു ദിലീപിന്റെ കണക്കുകൂട്ടൽ; പല്ലിശേരിയുടെ പരമ്പര 'ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് 'തുടരുന്നു

ഗുരുവായൂരമ്പലത്തിൽ ദാമ്പത്യ ജീവിതം തിരിച്ചുകിട്ടാൻ കണ്ണീരോടെ ഒറ്റയടി പ്രദക്ഷിണം നടത്തി മഞ്ജു വാര്യർ; ആ സമയം ഒത്തുതീർപ്പ് വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകൾ മീനാക്ഷിയെ ഒപ്പം നിർത്താനുള്ള കളികളിലും; കോടതിയിൽ മകളുടെ മൊഴി എതിരാകുമ്പോൾ അമ്മയോടൊപ്പം വിടാൻ അനുവദിക്കരുതെന്നായിരുന്നു ദിലീപിന്റെ കണക്കുകൂട്ടൽ; പല്ലിശേരിയുടെ പരമ്പര 'ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് 'തുടരുന്നു

പല്ലിശ്ശേരി

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 22

വിവാഹ മോചനക്കേസ് തുടരുന്നതിനിടയിൽ ദിലീപും മഞ്ജു വാര്യരും തിരക്കിലായിരുന്നു. തിരക്കിനിടയിൽ ഇരുവരും ഗുരൂവായൂരമ്പലത്തിൽ എത്തി വഴിപാടുകൾ കഴിച്ചു. അതറിഞ്ഞ ഒരു വിഭാഗം ഏറെ സന്തോഷത്തിലായിരുന്നു. അവർ പരിചയമുള്ളവരെയെല്ലാം വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.

മഞ്ജു വാര്യരും ദിലീപും ഗുരുവായുരമ്പലത്തിൽ

വിവാഹ മോചനക്കേസ് തുടരുന്നതിനിടയിൽ ദിലീപും മഞ്ജു വാര്യരും തിരക്കിലായിരുന്നു. തിരക്കിനിടയിൽ ഇരുവരും ഗുരൂവായൂരമ്പലത്തിൽ എത്തി വഴിപാടുകൾ കഴിച്ചു. അതറിഞ്ഞ ഒരു വിഭാഗം ഏറെ സന്തോഷത്തിലായിരുന്നു. അവർ പരിചയമുള്ളവരെയെല്ലാം വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.

ദിലീപേട്ടനും മഞ്ജു ചേച്ചിയും ഒരുമിച്ച് വന്ന് ഗുരൂവായുരമ്പലത്തിൽ തുലാഭാരം നടത്തി. എല്ലാവർക്കും സന്തോഷം നൽകുന്ന വാർത്ത. കേട്ടവർ കേട്ടവർ തങ്ങൾക്ക് പരിചയുമുള്ളവരെ വാട്സ് ആപ്പിലൂടെ വിവരം അറിയിച്ചു. അങ്ങിനെ ദിലീപും മഞ്ജുവാര്യരും ഒരുമിച്ചു വന്നു ഗുരുവായൂരമ്പലത്തിൽ എന്ന വാർത്തയ്ക്കു പ്രചാരം ലഭിച്ചു. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല. രണ്ടു പേരും ഒരുമിച്ചായിരുന്നില്ല. ഗുരുവായൂരമ്പലത്തിൽ വന്നത്. ദിലീപ് മകൾ മീനാക്ഷിയോടൊപ്പവും മഞ്ജു വാര്യർ അമ്മ ഗിരിജാ വാര്യരോടൊപ്പവുമാണ് ഗുരുവായൂരിൽ വന്നത്.

ദിലീപിന് തിരക്കിന്റെ നാളുകളായിരുന്നു. സിനിമാഭിനയം കൂടാതെ ചലച്ചിത്ര നിർമ്മാണം വിതരണം, തിയേറ്റർ ഉടമ, ഹോട്ടൽ മുതലാളിയായി തിരക്കോടു തിരക്ക്. എല്ലായിടത്തും നേരിട്ടു തന്നെ ദിലീപിന്റെ സാമീപ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാ രംഗത്തും വൻ വിജയം വരിക്കാൻ കഴിഞ്ഞത്. സ്വന്തം പരിശ്രമം കൊണ്ടാണ് വലിയ സാമ്പത്തിക നിലയിലെത്തിയതെങ്കിലും പല നടീനടന്മാരെയും വിറപ്പിച്ചു നിർത്താനുള്ള സൂത്രങ്ങളും തെളിവുകളും ദിലീപിന്റെ പക്കൽ ഉണ്ടായിരുന്നു. ആരെങ്കിലും തനിക്കെതിരെ നീങ്ങുന്ന പക്ഷം അതൊക്കെ ജനങ്ങൾക്കു മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലും കാണിക്കുമെന്ന് തമാശയും ഗൗരവത്തോടെയും പറഞ്ഞിരുന്നു,
അതുകൊണ്ട് കയ്യിലുള്ളതൊന്നും നഷ്ടപ്പെടാതെ മറ്റെല്ലാം വെട്ടിപ്പിടിക്കുന്നതിനിടയിലാണ് വിവാഹമോചനത്തിനു കേസ് കൊടുത്തത്. അത് എത്രയും വേഗം വിധിയാകുന്നതിനു വേണ്ടി തൃശ്ശൂർ കോടതിയിൽ നിന്നും കേസ് എറണാകുളത്തെ കുടുംബ കോടതിയിലേക്കു മാറ്റി.

മഞ്ജുവുമായി ഒരു ഒത്തുതീർപ്പും വിജയിക്കില്ലെന്നു മനസ്സിലാക്കിയ ദിലീപ് മകൾ മീനാക്ഷിയെ തന്റെ ഒപ്പം നിർത്താനുള്ള കളികൾ കളിച്ചു. കോടതിയിൽ മകളുടെ മൊഴി അമ്മക്കെതിരാകുമ്പോൾ അമ്മയോടൊപ്പം മകളെ വിടാൻ കോടതി അനുവദിക്കില്ല. ഇതു തന്നെയായിരുന്നു ദിലീപിനും വേണ്ടത്. അതുകൊണ്ട് സർവ്വ ഐശ്വര്യങ്ങളും ശത്രുവിനു തകർച്ചയും ഉണ്ടാകുന്നതിനു വേണ്ടിയും മറ്റുമായിരുന്നു ദിലീപ് ഗുരുവായൂരമ്പലത്തിൽ പോയതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.

ദിലീപ് ഗുരുവായൂരമ്പലത്തിൽ എത്തിയ വാർത്ത അറിഞ്ഞത് മുതൽ മാധ്യമ പ്രവർത്തകരും ചാനലുകാരും അവിടെ എത്തി. എല്ലാവരോടും നല്ല വാക്കുകൾ പറഞ്ഞു. എന്തിനാണ് വഴിപാടകൾ ചെയ്തതെന്ന് ചോദ്യത്തിനു മാത്രം ദിലീപ് ഉത്തരം പറഞ്ഞില്ല. വിഷയം മാറാതെന്നോണം ചിലരുടെ തോളത്തു വന്നു തട്ടി ചിരിച്ചു കൊണ്ടു പറയും. അതൊന്നും പറയില്ല. പറഞ്ഞാൽ വഴിപാടിന്റെ ശക്തി നഷ്ടപ്പെടും.

അതെ, അതെ, ആർക്കിട്ട് പണിയാനാണ് ഇവിടെ വന്നതെന്നു എല്ലാവർക്കും അറിയാം. ഒരു പത്ര പ്രവർത്തകന്റെ സംസാരം ദിലീപിനിഷ്ടമായി. എങ്കിൽ പിന്നെ എന്നോടു ചോദിക്കാത നിങ്ങൾക്കിഷ്ടമുള്ളത് എഴുതക്കോളൂ. ഒരു ചോദ്യം കൂടി. മഞ്ജു ചേച്ചിയുമായി വേർപിരിയുമോ?
അതൊക്കെ കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. മകളെക്കൊണ്ട് മഞ്ജു ചേച്ചിക്കെതിരെ മൊഴി കൊടുപ്പിച്ചതെന്തിനാണ്? രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കെങ്ങനെ കിട്ടി? അപ്പോൾ ഞങ്ങൾ അറിഞ്ഞത് സത്യമാണല്ലോ? ദിലീപ്... നിങ്ങൾക്കിടയ്ക്ക് മകളെ വലിച്ചിഴയ്ക്കരുതായിരുന്നു. വേർപിരിഞ്ഞാലും കുട്ടിയുടെ അച്ചനും അമ്മയും നിങങൾ ഇരുവരും മാത്രമാണ്. അവിടെ പകരം വെയ്ക്കാൻ മറ്റൊന്നിനും കഴിയില്ല. അവരിൽ ഒരാളുടെ തോളത്തു പിടിച്ചു നടന്നു കൊണ്ട് ദിലീപും പറഞ്ഞു: വേർ പിരിയൽ എനിക്ക് തീരെ താൽപ്പര്യമില്ല. പക്ഷെ ഞങ്ങൾ രണ്ടു പേർക്കും യോജിച്ചു പോകാൻ പറ്റാത്ത അവസ്ഥ വന്നു. ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ മനസ്സിലാകും, എന്നുപറഞ്ഞ് ദിലീപ് രക്ഷപ്പെട്ടു.

അതേ സമയം മഞ്ജുവാര്യർ ഒരു ദിവസം മുഴുവൻ പ്രാർത്ഥനയുമായി കഴിച്ചു കൂടി. പുലർച്ചെ മൂന്നു മണിക്ക് നിർമ്മാല്യ ദർശനം നടത്തി. രാത്രി അവസാന ചടങ്ങായ തൃപ്പുക കഴിഞ്ഞാണ് മഞ്ജു വാര്യരും അമ്മയും തൃശ്ശൂരിലെ വീട്ടിലേക്ക് പോയത്. നിർമ്മാല്യ ദർശനം മുതൽ ഓരോ പൂജയ്ക്കും ഗുരുവായുരപ്പനെ തൊഴുതിരുന്നത് വ്യത്യസ്ത വസ്ത്രം ധരിച്ചായിരുന്നു. കസവ് സാരിയാണ് പകൽ ധരിച്ചത്. കറുത്ത ബ്ലൗസും കറുത്ത ബോർഡുള്ള സാരിയുമായിരുന്നു രാത്രിയിലെ വേഷം. വിഷാദ ഭാവത്തിൽ ഭജനയിരുന്ന മഞ്ജുവാര്യർ ഭജനയുടെ എല്ലാത്തരത്തിലുള്ള ചിട്ടകൾ പാലിച്ചു കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദുഃഖങ്ങൾ ഇല്ലാതാക്കുന്നതിനു ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും തൊഴിലിൽ അഭിവൃദ്ധിക്കും മറ്റുമായിട്ടായിരുന്നു ഭജന.

ഉഷ: പൂജയ്ക്കും ഉച്ച പൂജയ്ക്കുമൊക്കെ നാലമ്പലത്തിനുപുറത്ത് ധ്യാന നിരതനായി വിഷ്ണുസഹ്രസ നാമം ജപിച്ച് നിൽക്കുകയായിരുന്നു മഞ്ജുവാര്യർ. ഉച്ച ഭക്ഷണം മാത്രമായിരുന്നു.വൈകുന്നേരം നാലര മണിക്ക് നട തുറന്നപ്പോൾ ഒറ്റയടി പ്രദക്ഷിണവും നടത്തി. ഏറെ മനസ്സുലഞ്ഞ് കണ്ണീരുമായിട്ടാണ് മഞ്ജു വാര്യർ അമ്പലത്തിൽ എത്തിയിരുന്നത്. എന്നാൽ, ഗുരുവായുരമ്പലത്തിൽ സമയം ചെലവഴിച്ചതിന് ശേഷം സന്തോഷവതിയായി കാണപ്പെട്ടു.

തന്നെ സമീപിച്ച മാധ്യമ പ്രവർത്തകരെ പൂജയും പ്രാർത്ഥനയും കഴിയുന്നതുവരെ അകറ്റി നിർത്തി. തന്ത്രപൂർവ്വം അവരിൽ നിന്നും രക്ഷപ്പടെണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഒരുകാര്യം തറപ്പിച്ചു പറഞ്ഞു. ദിലീപിനെക്കുറിച്ച് മോശമായി ഞാനൊന്നും പറയില്ല. നിങ്ങൾക്കാവശ്യം നല്ലവാർത്തകളല്ല, സെൻസേഷനലായ വാർത്തകളാണ്് എന്നറിയാം. എന്നാൽ ആ രീതിയിൽ ഒരു വാർത്തയും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. അത്തരം ചോദ്യങ്ങൾ ചോദിക്കില്ലെന്നും എന്നാൽ ഗുരൂവായുരമ്പലത്തിൽ വന്ന് തുലാഭാരവും മറ്റു വഴിപാടുകളും നടത്തിച്ച് ദിലീപിനെ തിരികെ കിട്ടാനല്ലേ എന്നു ചോദിച്ചു.

'ഞാൻ എനിക്കും കുടുംബത്തിനും വേണ്ടിയാണ് ഇവിടെ പ്രാർത്ഥിച്ചത്. ദിലീപേട്ടനും ഞാനും നിയമപ്രകാരം വേർപിരിഞിട്ടില്ല. ഞാനൊരിക്കലും വേർപിരിയൽ ആഗ്രഹിച്ചിട്ടുമില്ല. ഞാൻ എന്റെ ഭർത്താവ് ഞങ്ങളുടെ മകൾ മീനാക്ഷി, ഇതാണ് ഞങ്ങളുടെ കുടുംബം. ഈ കുടുംബത്തോടൊപ്പം ജീവിക്കാനും സന്തോഷിക്കാനുമാണ് എന്റെ ആഗ്രഹം. അതിനു സാധിക്കണമെന്ന് കരിതിയാണ് ഞാൻ വന്നത്.'

എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നം?

'ങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. പക്ഷെ ഞങ്ങൾക്കിടയിൽ മറ്റൊരു സ്ത്രീ ഉണ്ടാകാൻ പാടില്ല. അത് കാവ്യയാണോ
എന്നു ഞാൻ പറഞ്ഞില്ലല്ലോ. ഞാൻ എന്റെ കുടുംബത്തെക്കുറിച്ചാണ് പറഞ്ഞത്.

മകളെ ദിലീപ് എതിരാക്കിയല്ലെ?

ഇല്ല, മക്കൾ അച്ഛനും അമ്മയ്ക്കും അവകാശപ്പെട്ടതാണ്. ഇണക്കങ്ങൾ പോലെ പിണക്കങ്ങളും ഏതൊരാളുടെ ജീവിതത്തിലും ഉണ്ടാകും. പരഹരിക്കാവുന്നവ പരിഹരിച്ചു മുന്നോട്ടു പോകും. അതിനു കഴിഞ്ഞില്ലെങ്കിൽ വിധിക്കു വിട്ടു കൊടുക്കും. എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ മകൾ ഞങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്. ആരും മകളെ ഞങ്ങളിൽ നിന്നും അകറ്റിയിട്ടില്ല. പിന്നെ എന്തു കൊണ്ടാണ് മകൾ ദിലീപിന്റെ കൂടെ വന്നത്. അച്ഛന്റെ കൂടയെല്ലെ മകൾ വന്നത്. എന്റെ കൂടെ വന്നത് എന്റെ അമ്മയല്ലേ. അങ്ങിനെ കണ്ടാൽ മതി. എന്നു പറഞ്ഞു ചിരിച്ചു കൊണ്ട് മഞ്ജു വാര്യരും അമ്മയും വീട്ടിലക്ക് പോയി.

തങ്ങൾ തമ്മിൽ ശത്രുതയില്ലെന്നും സൗന്ദര്യപ്പിണക്കം മാത്രമാണെന്നും മറ്റുള്ളവരെ ധരിപ്പിക്കാനാണ് മഞ്ജുവാര്യയും ദിലീപും ശ്രമിച്ചത്. അതു കൊണകള്ളത്തരമാണന്ന് ഇരുവരുരെയും ഇഷ്ടപ്പെന്നവർ തിരിച്ചരിഞ്ഞു. ദിലീപിനേക്കാൾ പ്രശ്നക്കാർ മഞ്ജുവാര്യരും മഞ്ജുവിനെ ഇല്ലാതാക്കാൻ ദിലീപും അവരുടതായ രീതിയിൽ അടിയൊഴുക്കികൾ ഉണ്ടാക്കി#ിരുന്നു.

തനിക്കു ജനങ്ങളുടെ പിന്തുണ വേണ്ടുവോളമുണ്ടെന്നും മലയാള സിനിമയിൽ മറ്റൊരു നായിക നടിക്കും ഇതുവരെ സാധിക്കാത്ത ആരാധികരുടെ കൂട്ടായ്മയുണ്ടെന്നും തെളിയിക്കുന്ന രീതിയിലായിരുന്നു കേരളത്തിന്റെ പല ഭാഗത്തും മഞ്ജുവാര്യർക്ക് ലഭിച്ച വരവേൽപ്പ്. ഒപ്പം തന്നെ മഞ്ജു വാര്യർ ഫാൻസ് അസോസിയേഷൻ കൂടി നിലവിൽ വന്നതോടെ ദിലീപിന്റെ കണക്കുകൂട്ടലുകൾ തെറ്റി. മഞ്ജു വാര്യർ രണ്ടു കൽപ്പിച്ചാണ് ഇറങ്ങിയതെന്നു മനസ്സിലാക്കാൻ ദിലീപിനു രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. പല രീതിയിൽ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ രംഗത്തു നിൽക്കുകയാണ് മഞ്ജു. അതു കൊണ്ട് പുതിയ തന്ത്രങ്ങൾ മെനയുകയായിരുന്നു ദിലീപ്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ചെയർപേഴ്സണായിരുന്ന അനശ്വരൻ, ജോഷിമ, മീര ചാൾസ്, ഷീലാ മനോഹർ, നീമ, പ്രീതി സന്തോഷ്, പാർവ്വതി എന്നിവർ ചർന്നാണ് മലാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർക്ക് ആദ്യമായി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കിയത്. കേരളത്തിലെ സ്ത്രീകളുടെ ഇഷ്ട നായിക എന്ന രീതിയിലാണ് 14 വർഷത്തിനുശേഷം മഞ്ജു വാര്യർ സിനിമയിൽ തിരിച്ചു വന്നത്.

തുടർന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലും മഞ്ജു വാര്യർ ഫാൻസ് അസോസിയേഷനുകൾ രൂപം കൊണ്ടു. അതെങ്ങിനെ തകർക്കാം എന്ന ചിന്തയായിരുന്നു ദിലീപ് ക്യാമ്പിൽ. മറ്റുള്ളവർ അറിയാതിരുന്നതിനും അതിനു പിന്നിൽ ദിലീപാണെന്നും യാതൊരു വിധ തെളിവുകളും ഉണ്ടാകാൻ പാടില്ലെന്നും ദിലീപ് ഫാൻസ് അസോസിയേഷനിലെ നേതാവും ഗുണ്ടയും ദിലീപിനു വേണ്ടി എന്തു വൃത്തി കേടുകൾ ചെയ്യാൻ മടിയില്ലാത്ത ചെറുപ്പക്കാരനെ ഉപയോഗപ്പെടുത്തി. ദിലീപിന് വേണ്ടി മരിക്കാൻ പോലും തയ്യാറാണന്ന് പറഞ്ഞ് ഫാൻസ് നേതാവ് ഇലയ്ക്കും മുള്ളിനും കേടില്ലാത്തവണ്ണം മഞ്ജു വാര്യരുടെ ഫാൻസ് അസോസിയേഷനെ മുളയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമം തുടങ്ങി.

ഇക്കാര്യം ദിലീപ് ക്യാമ്പിൽ നിന്നും ആരോ ചോർത്തിയെടുത്ത് മഞ്ജു വാര്യർ ഫാൻസിനു കൈമാറി. അതോടെ മഞ്ജു വാര്യർ ഫാൻസ് കൂടുതൽ സജീവമായി.ഇതിനിടയിലാണ് ഒരു രഹസ്യം അറിഞ്ഞത്. തന്റെ കുടുംബ തകർച്ചയ്ക്കു താൻ നായികയായി വളർത്തി കൊണ്ടു വന്ന നടിയാണ് തന്റെ കുടുംബ തകർച്ചയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. അതോടെ ദിലീപ് ഒരു തീരുമാനം എടുത്തു. ആ നടി ഇനി മലയാള സിനിമയിൽ വേണ്ട. ഇത് ദിലീപിന്റെ വാശി. പക്ഷെ പിന്നീട് സംഭവിച്ചതൊന്നും നടി അറിഞ്ഞില്ല. സിനിമകളുടെ എണ്ണം കുറഞ്ഞത് പോലും ദിലീപിന്റെ കൈകൾ ഉണ്ടെന്നു വിശ്വസിച്ചില്ല. അതേ സമയം അഭിനയിക്കാൻ വിളിച്ചിരുന്നവർ പോലും ദിലീപിനെ ഭയന്ന് നടിയെ സഹകരിപ്പിക്കേണ്ടില്ലെന്നു തീരുമാനിച്ചു. ദിലീപിന്റെ കള്ളക്കളികൾക്കെല്ലാം ചിലർ നടിയെ അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP