Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോളേജും ഇഷ്ടമല്ല സഹപാഠികളെയും ഇഷ്ടമല്ല: ഒരുവരി കുറിപ്പെഴുതി നഴ്‌സിങ് വിദ്യാർത്ഥിനി ബിജിന മരണത്തിലേക്ക് എടുത്തുചാടിയത് വിശ്വസിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കും മുമ്പ് എഴുതി വച്ച ആത്മഹത്യാകുറിപ്പ് സത്യം തന്നെയോ? നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നെയ്യാറ്റിൻകര പൊലീസ്

കോളേജും ഇഷ്ടമല്ല സഹപാഠികളെയും ഇഷ്ടമല്ല: ഒരുവരി കുറിപ്പെഴുതി നഴ്‌സിങ് വിദ്യാർത്ഥിനി ബിജിന മരണത്തിലേക്ക് എടുത്തുചാടിയത് വിശ്വസിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കും മുമ്പ് എഴുതി വച്ച ആത്മഹത്യാകുറിപ്പ് സത്യം തന്നെയോ? നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നെയ്യാറ്റിൻകര പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവല്ലം നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ബിജിനയുടെ മരണത്തിൽ ദുരൂഹത. ഏകാന്തതയാണോ അതോ ആത്മഹത്യാ കുറിപ്പിൽ പറയുന്ന രീതിയിൽ നഴ്സിങ് കോളേജിലെ സുഹൃത്തുക്കളെയും കോളേജിനേയും ഇഷ്ടമാകാത്തത് കാരണമാണോ ഈ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കോളെജ് ഇഷ്ടമല്ല, സുഹൃത്തുക്കളെയും ഇഷ്ടമല്ല. ഇത് ആത്മഹത്യയിലേക്ക് നയിക്കുമോ എന്നാണ് പൊലീസിന് മുന്നിൽ ഉയരുന്ന ചോദ്യം. നെയ്യാറ്റിൻകര അരുവിപ്പുറം ആയക്കോണം ലീല ഭവനിൽ രൂപ കുമാർ- സീമ ദമ്പതികളുടെ മകളാണ് ബിജിന.

ബിജിനയുടെ മാതാപിതാക്കൾ കണ്ണൂരിലാണ്. അതിനാൽ അമ്മൂമ്മയുടെ കൂടെയാണ് ബിജിന നെയ്യാറ്റിൻകരയിൽ തങ്ങുന്നത്. ഉറ്റ ബന്ധുക്കൾ എല്ലാം വീടിനു സമീപവുമുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ടു ബിജിന ഒന്നും സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഉറ്റവരും അയൽക്കാരുമെല്ലാം മരണത്തിൽ നടുക്കമാണ് പ്രകടിപ്പിക്കുന്നത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബാലരാമപുരത്തിനും നെയ്യാറ്റിൻകരയ്ക്കും ഇടയിൽ പുന്നക്കാടിന് സമീപം തേരന്നൂർ റെയിൽവേ ട്രാക്കിൽ ബിജിന മരിച്ചു കിടക്കുന്നത് കണ്ടത്.

നെയ്യാറ്റിൻകരയിലുള്ള ബിജിനയുടെ വീടിനു മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള റെയിൽവേ ട്രാക്കിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാത്ത ആത്മഹത്യയായതിനാൽ മരണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന നിഗമനത്തിലാണ് നെയ്യാറ്റിൻകര പൊലീസ്. ബിജിനയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളെ ഇഷ്ടമല്ല, കോളേജ് ഇഷ്ടമല്ല. അതിനാൽ ഞാൻ സ്വയം ജീവിതം അവസാനിപ്പിക്കുന്നു-ഇതാണ് ആത്മഹത്യാകുറിപ്പിൽ ഉള്ളത്. ഇതല്ലാതെ മറ്റു വല്ലതും മരണത്തിനു പിന്നിലുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അസ്വാഭാവികമരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി കോളേജിൽ പോയി സുഹൃത്തുക്കളെയും അദ്ധ്യാപകരെയും കണ്ടു വിവരങ്ങൾ തിരക്കും. മാതാപിതാക്കളിൽ നിന്നും മൊഴിയെടുക്കും. അതിനുശേഷം നിഗമനത്തിൽ എത്താമെന്നാണ് പൊലീസ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP