Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഞാൻ മരിക്കുമ്പോൾ ആരും സങ്കടപ്പെടരുത്; കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്; എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങളതിനു സമ്മതിച്ചില്ല; പറുദീസയിലെത്തുമ്പോൾ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാൻ സാധിക്കും; ഹൂറിമാരും മദ്യപ്പുഴകളും അടങ്ങിയ സ്വർഗബോധം മനുഷ്യനെ വഴിതെറ്റിക്കുന്നുവോ? ശ്രീലങ്കൻ ഭീകരരും ഐസിസിൽ പോയ മലയാളികളും തമ്മിൽ സമാനതകൾ ഏറെ; ആടുമേയക്കൽ എന്ന ഐസിസ് ഭീതിയുടെ അടിവേരുകളിലൂടെ മറുനാടൻ പരമ്പര ഇന്ന് മുതൽ

ഞാൻ മരിക്കുമ്പോൾ ആരും സങ്കടപ്പെടരുത്; കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്; എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങളതിനു സമ്മതിച്ചില്ല; പറുദീസയിലെത്തുമ്പോൾ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാൻ സാധിക്കും; ഹൂറിമാരും മദ്യപ്പുഴകളും അടങ്ങിയ സ്വർഗബോധം മനുഷ്യനെ വഴിതെറ്റിക്കുന്നുവോ? ശ്രീലങ്കൻ ഭീകരരും ഐസിസിൽ പോയ മലയാളികളും തമ്മിൽ സമാനതകൾ ഏറെ; ആടുമേയക്കൽ എന്ന ഐസിസ് ഭീതിയുടെ അടിവേരുകളിലൂടെ മറുനാടൻ പരമ്പര ഇന്ന് മുതൽ

എം റിജു/ ജംഷാദ് മലപ്പുറം

'മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ല മനുഷ്യർ നല്ലതായും ചീത്ത മനുഷ്യർ ചീത്തയായും പെരുമാറുന്നു. പക്ഷേ ഒരു നല്ല മനുഷ്യനെ കൊണ്ട് ഹീനമായ പ്രവർത്തി ചെയ്യിക്കാൻ മതം മാത്രം മതി'- ഫിസിക്സിൽ നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സ്റ്റീവൻ വീൻബർഗിന്റെ വാക്കുകളുടെ പ്രാധാന്യം ഓർമ്മിക്കുകയാണ് ന്യുസിലാൻഡിലും ശ്രീലങ്കയിലും നടന്ന ഭീകരാക്രണങ്ങൾ. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ വേരുകൾ കേരളത്തിലുമുണ്ടെന്ന് അറിഞ്ഞതോടെ അക്ഷരാർഥത്തിൽ ഭീതിയിലാണ് മലയാളികളും. ഐഎസിൽ ചേരാൻ വേണ്ടി മാത്രം നൂറ്റമ്പതോളം പേർ കുടുംബസമേതം നാടുവിട്ട ഒരു നാടുകൂടിയാണ് ഇതെന്നതും നമ്മെ ഇരുത്തിചിന്തിക്കേണ്ടതാണ്. നിഷ്‌ക്കളങ്കരായിരുന്ന മലയാളികളുടെ മനസ്സിലേക്ക് എങ്ങനെയാണ് ഐഎസിന്റെ ആശയം കടന്നുവരുന്നത്. ആരാണ് അതിന് വളംവെക്കുന്നത്. ഭീകരതക്ക് മതമില്ല എന്ന സ്ഥിരം വാചോടോപം വഴി നമുക്ക് ഈ ആശയധാരയെ പ്രതിരോധിക്കാൻ കഴിയുമോ... മറുനാടൻ മലയാളി അന്വേഷണ പരമ്പര ഇന്നു മുതൽ.

തിരുവനന്തപുരം: 'എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാൻ മരിക്കുമ്പോൾ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിങ്ങളതിനു സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോൾ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാൻ സാധിക്കും'....

ചാവേർ ആക്രമണത്തിനു പോകുന്നതിനു മുമ്പ് പതിനഞ്ചു വയസുകാരനായ അലാ അബ്ദ് അൽ അക്കീദിയെന്ന 'കുഞ്ഞു ഭീകരൻ' വീട്ടുകാർക്ക് എഴുതിയ കത്താണിത്. ഐഎസിന്റെ ലെറ്റർ ഹെഡിലെഴുതിയ കത്തിൽ പടിഞ്ഞാറൻ മൊസൂളിലെ വീട്ടിലേക്കുള്ള വിലാസവും രേഖപ്പെടുത്തിയിരുന്നു. ആഗോള മാധ്യമങ്ങളും ബുദ്ധിജീവികളുതൊട്ട് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾവരെ നടുങ്ങിപ്പോയ സംഭവമായിരുന്നു ഇത്. പരലോകത്ത് കിട്ടുമെന്ന് കരുതുന്ന 72 ഹൂറിമാരും മദ്യപ്പുഴകളും അടങ്ങിയ സ്വർഗബോധം എങ്ങനെ മനുഷ്യനെ വഴിതെറ്റിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകൾ.

ശ്രീലങ്കയിൽ ഈസ്റ്റർ ദിന കൂട്ടക്കൊലക്കായി ചാവേറായി പോവുന്ന യുവാവിന്റെ ദൃശ്യങ്ങൾ നോക്കുക. എന്ത് ഉല്ലാസവാനായാണ് അയാൾ നടക്കുന്നത്. എതിരെ വരുന്ന കുട്ടിയുടെ ഒന്ന് ഓമനിക്കാനും അയാൾ തയ്യാറാവുന്നു. തൊട്ടടുത്ത നിമിഷം പൊട്ടിത്തെറിച്ച് ഛിന്ന ഭിന്നമാവുമെന്ന് ഉറപ്പുണ്ടായിട്ടും എന്തുകൊണ്ടാണ് ആയാൾ ഇത്രയും ആഹ്ലാദവാനായി കാണപ്പെടുന്നത്. സ്വർഗം, ദൈവം, ജിഹാദ്.. അതുതന്നെ. താൻ ചെയ്യുന്നത് ഒരു ഭീകരപ്രവർത്തനമല്ല, തന്റെ മതത്തിനും ദൈവത്തിനും വേണ്ടിയുള്ള മഹത്തായ പുണ്യ പ്രവർത്തിയാണെന്ന് അയാൾ വിശ്വസിക്കുന്നു...തരിമ്പും കൈവിറക്കാതെ, അൽപ്പംപോലും നൊമ്പരമില്ലാതെ ചിരിച്ചുകൊണ്ട് നിങ്ങൾക്ക് കഴുത്തറക്കാൻ കഴിയും. തലയിൽ മതം നിറഞ്ഞാൽ മാത്രം.

ഇനി കേരളത്തിലേക്കു വരാം. 2017ൽ മലപ്പുറം പൊന്മള സ്വദേശിയായ 23വയസുകാരൻ ഐഎസിൽചേരാൻ പോയ സംഭവം നോക്കുക. അയാൾ തന്നെ സ്വന്തം മാതാവിനു ഫോൺവിളിച്ചു ഇക്കാര്യം പറയുകയാണ്. ദൈവത്തിന്റെയും സത്യത്തിന്റെയും മാർഗത്തിലേക്കാണ് താൻ പോകുന്നതെന്നും, തനിക്ക് മരണത്തെപേടിയില്ലെന്നും. പിന്നീട് ഈ യുവാവ് സിറിയയിൽവെച്ചു കൊല്ലപ്പെട്ടതായും വാർത്തവന്നു. ഇയാൾ ഒരു മാസത്തെ ടൂറിസ്റ്റ് വിസയിൽ ഇറാനിലേക്കു പോയതായി, കാണാതായ അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

 പിന്നീട് ഇയാളുടെ ലാപ്ടോപ്പും മറ്റും പരിശോധിച്ചതിൽനിന്നാണ് ഐഎസ് ബന്ധം സ്ഥിരീകരിച്ചത്. ഇതിലെ അയാൾ സുഹൃത്തുക്കൾക്ക് അയച്ച ഒരു സന്ദേശത്തിൽ പറയുന്നത്, താൻ മരണത്തെ ആസ്വദിക്കും എന്നാണ്. മരണാനന്തരം സ്വർഗത്തിൽ തനിക്ക് എല്ലാമുണ്ടെന്നും ഈ നശ്വര ലോകം വിട്ട് തന്റെ മാർഗത്തിലേക്ക് തിരിയാനും.... നോക്കുക ഈ മനുഷ്യർ തമ്മിൽ എത്ര സാമ്യമുണ്ട്. വിവിധ ദേശങ്ങളിൽ വിവിധ സമൂഹങ്ങളിൽ ജീവിച്ചിട്ടും അവരുടെ മനോനില ഒരുപോലൊയണ്. എല്ലാവരും ഒരുപോലെ മരണത്തെ ആസ്വദിക്കുന്നു!

ഭീകരതക്ക് മതം ഇല്ലേ...

ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനെകൂറിച്ച് കാര്യമായി പഠിച്ച സാം ഹാരിസിനെപ്പോലുള്ള എഴുത്തുകാരും വിവിധ യൂറോപ്പ്യൻ അക്കാദമിക ഗവേഷകരും ചൂണ്ടിക്കാട്ടുന്നത്, നമ്മുടെ നാട്ടിൽ കെഇഎന്നും സുനിൽ പി ഇളയിടവും അടങ്ങുന്ന ഇടതു ബുദ്ധിജീവികൾ വരെ ചൂണ്ടിക്കാട്ടുന്ന 'ഭീകരതക്ക് മതം ഇല്ല' എന്ന അഴകൊഴമ്പൻ തിയറിയല്ല. ഭീകരതക്ക് മതം മാത്രമേയുള്ളൂവെന്നും, മതത്തെ ഒട്ടും നേർപ്പിക്കാതെ മനുഷ്യന്റെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിട്ടാണ് ഐഎസ് വളരുന്നതുമെന്നാണ്. അതാണ് ഐഎസിന്റെ സാർവജനീനതയുടെ കാരണവും. എവിടെ മതം ഉണ്ടോ അവിടെ ഐഎസ് ഉണ്ടാകാനും നല്ല സാധ്യതയുണ്ട്. മറ്റെന്തെല്ലാം വാചോടോപങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ഐഎസ് ഭീതിയെക്കുറിച്ച് പഠിക്കുമ്പോൾ മനസ്സിൽവെക്കേണ്ട ഒന്നാമത്തെ പോയിന്റ് ആണ് അത്.

ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളവും ഐഎസ് ഭീതിയിലാണെന്നത് ഇന്റലിജൻസ് വൃത്തങ്ങൾ ഉണ്ടാക്കിയ കള്ളക്കഥയൊന്നുമല്ല. ഐസിസ് ബന്ധത്തിൽ ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ മൂന്ന് പേർക്കും പരസ്പര ബന്ധമുണ്ടെന്ന തെളിവ് ഇപ്പോൾ പുറത്തുവന്നിരിക്കയാണ്. മുതലമട സ്വദേശി റിയാസ് അബൂബക്കർ പ്രവർത്തിച്ചത് രണ്ടുവർഷം മുൻപ് ഐഎസിൽ ചേർന്ന കാസർകോട് സ്വദേശി റാഷിദിന്റെ നിർദ്ദേശമനുസരിച്ചെന്നു അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. എൻഐഎ റെയ്ഡ് നടത്തിയ കാസർകോട്ടെ വീടുകളിലെ രണ്ടു യുവാക്കളുമായി ഇയാൾക്കു ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഐഎസിൽ ചേരാൻവേണ്ടി സിറിയിലേക്കുപോയ നൂറോളം കുടുംബങ്ങൾ കാസർകോട്, കണ്ണൂർ,പാലക്കാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലായി ഉണ്ടെന്നാണ് കണക്ക്. അതിൽ എത്രയോപേർ സിറിയയിൽ പൊട്ടിത്തെറിച്ചു മരിച്ചു. എത്രയോ പേർ അഫ്ഗാനിൽ കുടങ്ങിക്കിടക്കുന്നു. പ്രവാചകചര്യ പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെട്ട് ആടുമേക്കാൻപോയി യെമനിലും മലയാളികൾ ഉണ്ട്. കുടുംബ സമേതം. ഇക്കഴിഞ്ഞ മാസം മാത്രം കണ്ണൂരിൽനിന്ന് ഒരു ഏഴംഗകൂടുംബത്തെയാണ് കാണാതായത്.

എന്നിട്ടും നമ്മൾ ഇതെല്ലാം യഹൂദസൃഷ്ടികളാണെന്നും മോദി ഗവൺമെന്റിന്റെ കെട്ടുകഥയാണെന്നും വിശ്വസിക്കുന്നുണ്ടെങ്കിൽ, വിഷം അണ്ണാക്കിൽവരെ എത്തിയിട്ടുണ്ടും തുപ്പിക്കളായാൻപോലും ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിയിരിക്കൂന്നെ് പറയണ്ടേി വരും.

ശ്രീലങ്കയിൽനിന്ന് കേരളത്തിലേക്കുള്ള ദൂരം

ന്യുസിലാൻഡിലെ മുസ്ലിം പള്ളികളിൽ ഉണ്ടായ ആക്രമണത്തിനുള്ള പ്രതികാരമായാണെല്ലോ ശ്രീലങ്കയിൽ ചർച്ച് ആക്രമണം നടന്നത്. എന്തുകൊണ്ട് ശ്രീലങ്ക. അസോസിയേറ്റ് പ്രസ്സിന്റെ ലേഖകൻ മാർക്ക് അലിനോയുടെ അഭിപ്രായത്തിൽ അതിനുതക്ക എല്ലാ ഭൗതികസാഹചര്യവം ആ രാജ്യത്ത് ഉണ്ടായിരുന്നു എന്നതാണ്. പണം, അന്ധമായ മതവിശ്വാസം, ആയുധങ്ങളുടെ ലഭ്യത, താരതമ്യേന മോശമായ ഇന്റലിജൻസ് സംവിധാനവും പൊലീസും.... നോക്കുക ഈ ഘടകങ്ങളൊക്കെ കേരളത്തിനും ചേരുന്നതാണെന്നത് പേടിപ്പിക്കാൻ പറയുന്നതല്ല. മാത്രമല്ല ശ്രീലങ്കൻ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിനും, ഇന്ത്യൻ മുസ്ലീങ്ങളിൽ ഒരു വിഭാഗത്തിനും വളരെ പെട്ടെന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപാന്തരണവും സമാനതകൾ കൊണ്ട് ഞെട്ടിക്കുന്നതാണ്.

ഏകദേശം ഒരേ സമയത്താണ് കേരളത്തിലും ശ്രീലങ്കയിലും ഇസ്ലാം വരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ. കച്ചവടക്കാരായ അറബികൾ തന്നെയാണ് രണ്ടിടത്തും ഇസ്ലാം പ്രചരിപ്പിച്ചിരുന്നത്. കേരളത്തിലെ മുസ്ലിംകളെ പോലെ തന്നെ സാംസ്‌കാരികമായി മറ്റു മതവിഭാഗങ്ങളുമായി ഇടപഴകിയാണ് ശ്രീലങ്കൻ മുസ്ലിംകളും ജീവിച്ചിരുന്നത്. മുണ്ടുടുക്കുന്ന പുരുഷന്മാരെയും, മുണ്ട് അല്ലെങ്കിൽ സാരിയുടുക്കുന്ന സ്ത്രീകളെയും മാത്രമാണ് പഴയ മുസ്ലിം കുടുംബ ഫോട്ടോകളിൽ കാണാൻ കഴിയുക. പിന്നീടാണ് രണ്ടിടത്തും മൂക്കുപോലും കാണാത്ത ചാക്കുകെട്ടുപോലുള്ള വസ്ത്ര രീതി വന്നുതുടങ്ങിയത്. ജീവിതത്തിന്റെ മിക്ക മേഖലകളിലും മറ്റുള്ളവരിൽ നിന്ന് അവർ അകന്നകന്നു പോകുന്ന ഒരു രീതി ഒരു വിഭാഗം മുസ്ലീങ്ങളിൽ ഇരു രാജ്യങ്ങളിലും പ്രകടമാണ്. ശുദ്ധമായ മതം അടിച്ചേൽപ്പിക്കപ്പെടാനുള്ള ചില ശക്തികളുടെ നീക്കമാണ് ഇവിടെ കണ്ടത്.

അതുകൊണ്ടുതന്നെ പുറത്തേക്ക് പടരാതെ, അകത്ത് ഒതുങ്ങുന്ന രീതിയിലായിരുന്നു ഒരു വിഭാഗം ശ്രീലങ്കൻ മുസ്ലീങ്ങളുടെ ജീവിതം. സമ്പന്ന കുടുംബം ആയിട്ടും ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും അവർ പൊതുസമൂഹത്തിൽ അത്രയൊന്നും ലയിച്ചില്ല. ആർക്കും അവരെപ്പറ്റി വല്ലാതാന്നും അറിയില്ല. അതുതന്നെയാണ് കേരളത്തിൽനിന്ന് ആടുമേക്കാൻ പോയവർക്കും. ഇപ്പോൾ എൻഐഎ പിടിയിലായ പാലക്കാട് മുതലമുട സ്വദേശി റിയാസ് അബൂബക്കറിന്റെ കാര്യം നോക്കുക. അയാളെ കുറിച്ച് നാട്ടുകാർക്ക് അധികമൊന്നും അറിയില്ല. ചിലപ്പോൾ കാണാറുണ്ടെങ്കിലും ജീവിത പശ്ചാത്തലം അറിയില്ലെന്നാണു നാട്ടുകാരുടെ പ്രതികരണം. പാലക്കാട് മുതലമടയിൽ ചുള്ളിയാർ ഡാമിലേക്കു പോകുന്ന വഴിയിലാണ് റിയാസ് അബൂബക്കർ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. തീവ്ര മത പ്രഭാഷകൻ സാക്കിർ നായിക്കുമായും, ശ്രീലങ്കൻ സ്‌ഫോടന ആസൂത്രകനെന്ന് കരുതുന്ന സഫ്രാൻ ഹാഷിമുമായും ഇയാൾ അനുഭാവം പുലർത്തിയിരുന്നതായും എൻ ഐ എ കോടതിയിൽ അറിയിച്ചു. നോക്കുക, സാക്കിർ നായിക്കും ഒരു പൊതു ഘടകമാണ്. എവിടെ തീവ്രാദികൾ പിടിക്കുന്നോ അവിടെ സാക്കിർ നായിക്കമുണ്ട്.

2006 ൽ കാട്ടാക്കണ്ടി എന്ന സ്ഥലത്തുള്ള ഒരു സൂഫി ദർഗ ബോംബ് വച്ച് തകർത്തതാണ് മതപ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്ക് ശ്രീലങ്കയിൽ തുടങ്ങിയയെന്ന് ഈ വിഷയത്തിൽ ധാരാളം പുസ്തങ്ങൾ എഴുതിയ ആൻഡ്രിയ ജോഹെൻസൺ പറയുന്നു. നമ്മുടെ നാട്ടിലുമുണ്ട് ദർഗ തകർക്കൽ വിവാദവും ഇപ്പോളും തകർക്കാനുള്ള ആഹ്വാനവും.2016 നവംബറിലാണ് 42 ശ്രീലങ്കൻ മുസ്ലിംകൾ ഐസിസിൽ ചേർന്നിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം റോയിട്ടേഴ്സ് പുറത്തു വിടുന്നത്. അതിനോടടുത്ത സമയത്താണ് കേരളത്തിൽ നിന്നും ഇരുപതോളം പേരെ കാണാതാവുന്നതും അവർ ഐസിസിൽ ചേർന്നിട്ടുണ്ടാകുമെന്ന സംശയം ബലപ്പെടുന്നതും. ശ്രീലങ്കൻ സ്‌ഫോടനത്തിന്റെ സൂത്രധാരൻ സഹ്റാൻ ഹാഷിം കേരളം സന്ദർച്ചിരുന്നു എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒട്ടും ശുഭകരമല്ലാത്ത രീതിയിലാണ് കാര്യങ്ങൾ.

രണ്ടിടത്തും ഒരുപോലെതന്നെ സലഫിസം എന്ന ആശയധാര അടിച്ചകയറുന്നുമുണ്ട്. തീവ്രാദത്തിന്റെ താഴ്‌വേരായി കേരളത്തിലെ വിവധ മതസംഘടനകൾപോലും പറയുന്നത് ഈ ആശയമാണ്.

(തുടരും)

നാളെ: കേരളത്തിൽനിന്ന് ഐഎസിലേക്ക് വാതിൽ തുറന്നത് ദമ്മാജ് സലഫിസമോ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP