അഴിമതിയുടെ നിത്യസ്മാരകമായി കേസരി സ്മാരക മന്ദിരം; 80 ലക്ഷം ചെലവിട്ടുള്ള നവീകരണത്തിൽ ഉണ്ടായത് വൻ വെട്ടിപ്പ്; ഡിജിറ്റൽ ലൈബ്രറി പദ്ധതിക്ക് കിട്ടിയ കിട്ടി 25 ലക്ഷം രൂപ ഏതു വഴി പോയെന്ന് പിടിയില്ല; മാർക്കറ്റിൽനിന്ന് കമ്പനികൾ പരാതി കാരണം പിൻവലിച്ച വസ്തുക്കൾ അംഗങ്ങൾക്ക് ഗിഫ്റ്റായി നൽകിയും വെട്ടിപ്പ്; ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ; 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്ക്ലബുകൾ'- മറുനാടൻ പരമ്പര രണ്ടാം ഭാഗം

മറുനാടൻ മലയാളി ടീം
അക്ഷരാർഥത്തിൽ കേരളത്തിലെ ഫോർത്ത് എസ്റ്റേറ്റിൽ കാടുകയറുകയാണ്. ലോകത്തിലെവിടെയുള്ള സകല അഴിമതികളും ക്രമക്കേടുകളും വാർത്തയാക്കുകയും സമൂഹത്തിന് ദിശാബോധവും നൽകേണ്ട ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. പക്ഷേ അതേ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിലും ( കേരളാ യൂണിയൻ ഓഫ് വർക്കിങ്ങ് ജേർണലിസ്റ്റ്) പ്രസ്ക്ലബുകളിലും നടക്കുന്ന അഴിമതികളുടെയും തട്ടിപ്പുകളുടെതും വാർത്തകൾ കേട്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും.
ഏറ്റവും വിചിത്രം പത്രപ്രവർത്തക യൂണിയന്റെയും അതാത് പ്രസ്ക്ലബുകളുടെയും നേതൃത്വത്തിൽ പേരിന് ഒരു അന്വേഷണം നടക്കുന്നുവെന്നല്ലാതെ ഇതിൽ യാതൊരു നടപടിയും ഉണ്ടാവാറില്ല എന്നതാണ്. ചില പ്രധാന കേസുകൾ മാത്രമാണ് വിജിലൻസിലും കോടതിയിയിലും എത്താറുള്ളത്. എന്നിട്ടും ഇതേക്കുറിച്ച് പുറം ലോകത്തിന് ഒന്നും അറിയില്ല. കാരണം എല്ലാവരും ചേർന്ന് ഇത് മൂടിവെക്കും.
90 ശതമാനം മാധ്യമ പ്രവർത്തകരും ഈ തരികിടകൾ ഇല്ലാതാവണമെന്നും കാര്യങ്ങൾ സുതാര്യമാവണമെന്നും ആഗ്രഹിക്കുന്നവരാണ്.അതുകൊണ്ടുതന്നെ കേരള പത്രപ്രവർത്തക യൂണിയനിലെ എല്ലാ പ്രവർത്തകരെയും ഒന്നടങ്കം വിമർശിക്കാൻ മറുനാടൻ മലയാളി ഉദ്ദേശിക്കുന്നില്ല. പക്ഷേ എത് അഴിമതിയുടെയും ക്രമക്കേടിന്റെയും വാർത്തകൾ, അത് പത്രപ്രവർത്തകർ നടത്തിയാലും ന്യായധിപന്മാരും രാഷ്ട്രീയക്കാരും നടത്തിയാലും പുറംലോകം അറിയണമെന്നും അതാണ് യഥാർഥ മാധ്യമ ധർമ്മമെന്നും കരുതന്നതുകൊണ്ടാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നുത്. 'അഴിമതിയുടെ കൂത്തരങ്ങുകളായ പ്രസ്ക്ലബുകൾ', പരമ്പര രണ്ടാം ഭാഗം വായിക്കാം.
ട്രസ്റ്റിന്റെ പേരു മാറ്റൂ, കേസരിയുടെ മാനം കാക്കൂ
തിരുവനന്തപുരം: മഹാനായ പത്രാധിപർ കേസരി ബാലകൃഷ്ണപിള്ളയോട് കേരള പത്രപ്രവർത്തക യൂണിയന് (കെയുഡബ്ല്യൂജെ) അൽപമെങ്കിലും ആദരവുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് യൂണിയൻ ആസ്ഥാനമന്ദിരത്തിന്റെ പേരിൽ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കുകയാണ്. തിരുവനന്തപുരം സ്റ്റാച്യൂ പുളിമൂട്ടിലെ കേസരി സ്മാരക മന്ദിരം പത്രപ്രവർത്തക യൂണിയൻ അഴിമതിയുടെ നിത്യസ്മാരകമാണ്. മന്ദിരത്തിന്റെ നവീകരണത്തിന്റെ പേരിൽ അരങ്ങേറിയ അഴിമതിക്കു മുന്നിൽ രാഷ്ട്രീയക്കാർ പോലും നമിച്ചു പോകും. ആ അഴിമതി മൂടി വയ്ക്കാൻ യൂണിയൻ നേതൃത്വം കാട്ടിയ സാമർഥ്യവും അംഗങ്ങളുടെ ഒത്തൊരുമയും ഒരു രാഷ്ട്രീയ പാർട്ടിയിലും കണികാണാൻ കഴിയില്ല.
തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് അറിയാത്ത കഥയല്ലിത്. അറിഞ്ഞു കൊണ്ടു മൂടി വച്ചൊരു അന്വേഷണ റിപ്പോർട്ടിന്റെ കാര്യമാണ്. കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി 2010 മാർച്ച് 21നു ആലപ്പുഴയിൽ ചേർന്ന യോഗത്തിൽ കേസരി സ്മാരക മന്ദിര നവീകരണത്തിലെ അഴിമതി അന്വേഷിക്കാൻ ആർ.രാജീവ്, കെ.പരമേശ്വരൻ, കെ.ജയപ്രകാശ് എന്നിവരുടെ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. നവീകരണത്തിനു ചെലവിട്ട 80 ലക്ഷം രൂപയും നവീകരണ ജോലികളും തമ്മിലുള്ള പൊരുത്തക്കേടായിരുന്നു അഴിമതി ആരോപണം ഉയരാൻ കാരണം.
പിരിച്ചെടുത്ത തുക കണക്കിൽ കാണിച്ച 80 ലക്ഷം രൂപയുടെ പല മടങ്ങുണ്ടാകുമെന്നും ആരോപണമുയർന്നു. കേസരി സ്മാരക ട്രസ്റ്റ് ഫലത്തിൽ കടലാസിൽ മാത്രമേയുള്ളു. കെയുഡബ്ല്യൂജെ ജില്ലാ ഭാരവാഹികൾ ട്രസ്റ്റിന്റെ ചുമതലയും ഏറ്റെടുക്കും. ട്രസ്റ്റിന്റെയും യൂണിയന്റെയും പ്രസിഡന്റായിരുന്ന എസ്.അനിൽ രാധാകൃഷ്ണനും സെക്രട്ടറിയായിരുന്ന ബി.ശശിധരൻ നായരുമാണ് 2008ൽ ഹീതർ കൺസ്ട്രക്ഷൻസുമായി നവീകരണത്തിനു കരാർ ഒപ്പു വച്ചത്.
ആലപ്പുഴ സമ്മേളനത്തിൽ കേസരി സ്മാരക മന്ദിര അഴിമതിയെ കുറിച്ചു രൂക്ഷ വിമർശനമുണ്ടായപ്പോൾ അന്നത്തെ പ്രസിഡന്റ് ശശിധരൻ നായരും സെക്രട്ടറി അനിൽ രാധാകൃഷ്ണനും സ്ഥാനമൊഴിഞ്ഞു. ഭാരവാഹികൾ പരസ്പരം കസേര മാറി അധികാരത്തുടർച്ച ഉറപ്പു വരുത്തുന്ന പരിപാടി പണ്ടുമുണ്ടായിരുന്നു. രാജിവച്ചു പോയവർ സുപ്രധാനമായ പല രേഖകളും ഒപ്പം കൊണ്ടു പോയി. പുതിയ സെക്രട്ടറിക്കു കൈമാറേണ്ട രേഖകൾ പലതും കൈമാറിയില്ല. അന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടും ഇവർ രേഖകൾ കൊടുത്തില്ല. യൂണിയൻ ഓഫിസിൽ അവശേഷിച്ച കരാർ രേഖകളും മിനിട്ട്സുമൊക്കെ വച്ചു തന്നെ അന്വേഷണം മുന്നോട്ടു പോയി. ഗുരുതരമായ അഴിമതി നടന്നതായി കണ്ടെത്തുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറിക്കു സമർപ്പിച്ച ശേഷമാണ് യഥാർഥ തമാശ അരങ്ങേറിയത്.
റിപ്പോർട്ട് സംസ്ഥാന സമിതിയിൽ പോലും ചർച്ചക്കെടുക്കാതെ പൂഴ്ത്തി വച്ചു. എങ്ങും തൊടാതെ നാലു പേജ് ചുരുക്ക റിപ്പോർട്ട് മാത്രം അംഗങ്ങളെ കാണിച്ചു. റിപ്പോർട്ട് വിശദാംശങ്ങൾ പുറത്തു പോയാൽ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കാകെ അപമാനകരമാകുമെന്നും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ തലയുയർത്തി നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നുമായിരുന്നു പൂഴ്ത്തി വയ്ക്കലിനു ന്യായീകരണം. അതപ്പടി അംഗീകരിച്ച യൂണിയൻ അംഗങ്ങൾ സംഘടനാ അച്ചടക്കത്തിന് എക്കാലത്തെയും മികച്ച മാതൃക സൃഷ്ടിച്ചു.
അഴിമതി നടത്തിയാൽ യൂണിയൻ സംരക്ഷിക്കുമെന്ന ചിന്താഗതി ജില്ലാ ഘടകങ്ങളിലെല്ലാം പരത്തിയത് കേസരി ട്രസ്റ്റിലെ റിപ്പോർട്ട് പൂഴ്ത്തിവെക്കലാണ് എന്നു വേണം കരുതാൻ. തുടർന്നങ്ങോട്ട് പ്രസ് ക്ലബുകളിൽ അഴിമതി വ്യാപകമായി. വ്യവസായികളിൽ നിന്നു വാങ്ങുന്ന സംഭാവനകളിൽ മാത്രമല്ല, സർക്കാർ അനുവദിക്കുന്ന ഫണ്ടിൽ നിന്നും ഭാരവാഹികൾ നിർഭയം കയ്യിട്ടു വാരി.
ഡിജിറ്റൽ ലൈബ്രറിയുടെ 25ലക്ഷം എവിടെ?
കേസരി ട്രസ്റ്റിൽ തുടർന്നു വന്ന ഭാരവാഹികൾ മുൻഗാമികളെ കടത്തി വെട്ടാനുള്ള അഭ്യാസങ്ങൾ ആരംഭിച്ചു. സർക്കാർ ഫണ്ട് കൈപ്പറ്റുന്നതിനു ഡിജിറ്റൽ ലൈബ്രറിയെന്ന യമണ്ടൻ പദ്ധതി സർക്കാരിനു സമർപ്പിച്ചു. സന്നദ്ധ സംഘടനകൾക്കു സർക്കാർ ഫണ്ട് കിട്ടണമെങ്കിൽ മൂന്നു വർഷത്തെ വരവു ചെലവുകളുടെ ഓഡിറ്റ് ചെയ്ത രേഖയും വിശദ പദ്ധതി റിപ്പോർട്ടുമൊക്കെ വേണമെന്നാണു വ്യവസ്ഥ. പത്രപ്രവർത്തക യൂണിയനോ പ്രസ് ക്ലബിനോ ആണെങ്കിൽ ലെറ്റർഹെഡിൽ രണ്ടു വരി എഴുതി മന്ത്രിക്കു കൊടുത്താൽ മതി. മന്ത്രി അനുമതി നൽകി വരുന്ന പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥർ കമാന്നു മിണ്ടില്ല.
ഉദ്യോഗസ്ഥർ വിനയാന്വിതരായി ലക്ഷങ്ങളുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഭാരവാഹികളെ വിളിച്ചു കൈമാറും. സാമ്പത്തിക വർഷം തീരാറാകുമ്പോൾ വിനിയോഗ സർട്ടിഫിക്കറ്റിനായി പിആർഡിയിൽ നിന്നു വരുന്ന നോട്ടീസ് പ്രസ് ക്ലബുകളിലെ ചവറ്റു കുട്ടികളിൽ വീഴും. മന്ത്രി പുംഗവന്മാരുടെ വാൽസല്യഭാജനങ്ങളായ യൂണിയൻ നേതാക്കളോട് വിനിയോഗ സർട്ടിഫിക്കറ്റിനായി വാശി പിടിക്കാൻ പാവപ്പെട്ട ഉദ്യോഗസ്ഥർക്കു ധൈര്യമില്ല. മന്ത്രിയുടെ കാലു പിടിച്ച് ഇഷ്ടജില്ലയിൽ നിയമനം കിട്ടിയ ഉദ്യോഗസ്ഥനാണെങ്കിൽ യൂണിയൻ നേതാക്കളുടെ മുഖത്തു നോക്കി പോലും അനിഷ്ടമുണ്ടാക്കില്ല. യൂണിയൻ നേതാക്കളോടു കണക്കു ചോദിച്ചതിനു തെക്കു വടക്കു സ്ഥലംമാറ്റം കിട്ടിയ ഉദ്യോഗസ്ഥർ ഏറെയുണ്ട്.
കേസരി ട്രസ്റ്റിലെ ഡിജിറ്റൽ ലൈബ്രറി പദ്ധതിക്കും കിട്ടി 25 ലക്ഷം രൂപ. തുക ഏതു വഴി പോയെന്ന് ഭാരവാഹികൾക്കു മാത്രമേ അറിയൂ. ഡിജിറ്റൽ ലൈബ്രറി മാത്രമുണ്ടായില്ല. ഡൽഹി കെയുഡബ്ല്യൂജെ കേസ് ഹൈക്കോടതിയിലായപ്പോൾ പിആർഡി ഉദ്യോഗസ്ഥർ കേസരി ട്രസ്റ്റിനോടു വിനിയോഗ സർട്ടിഫിക്കറ്റിനായി പലതവണ നോട്ടീസ് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച വന്നിട്ടില്ലെന്നു വരുത്താൻ മാത്രം. ഭാരവാഹികൾ സെക്രട്ടേറിയറ്റിലെ പിആർഡി ഓഫിസ് സന്ദർശിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെ സുഹൃത്തുക്കളെ വിളിച്ചു ഫോൺ കൈമാറും. ഉദ്യോഗസ്ഥൻ ഫയൽ പിന്നെയും വച്ചു താമസിപ്പിക്കും. വിജിലൻസിൽ നിന്നു വന്ന ഫയൽ പിആർഡിയിൽ നിന്നു തിരികെ വിജിലൻസിലേക്ക് പോകാതിരിക്കാൻ കടുത്ത സമ്മർദ്ദമുണ്ട്. പക്ഷേ കേസുള്ളതിനാൽ രക്ഷയില്ലെന്നു പിആർഡി ഉദ്യോഗസ്ഥർ നിസഹായത യൂണിയൻ നേതാക്കളെ അറിയിക്കുകയും ചെയ്തു.
ഗിഫ്റ്റുകളിലുടെ മറിയുന്നത് വൻ തുക
സർക്കാർ ഫണ്ടില്ലെങ്കിലും ഭാരവാഹികളുടെ കീശ വീർക്കാൻ വഴികൾ വേറെയുമുണ്ട്. കുടുംബ മേളയ്ക്കുള്ള ഗിഫ്റ്റാണ് ഏറ്റവും എളുപ്പ വഴി. ഏറ്റവുമധികം കമ്മിഷൻ ഓഫർ ചെയ്യുന്ന ഡീലറിൽ നിന്നു ഗിഫ്റ്റ് വാങ്ങും. കേസരി ട്രസ്റ്റ് സംഘടിപ്പിച്ച കഴിഞ്ഞ കുടുംബ മേളയിൽ യൂണിയൻ അംഗങ്ങൾക്കു കിട്ടിയതു വി ഗാർഡിന്റെ ടവർ ഫാൻ. വീട്ടിൽ കൊണ്ടു പോയി ഓൺ ചെയ്തപ്പോഴാണ് ഫാനിന്റെ അവസ്ഥ പിടികിട്ടിയത്. അറക്കമില്ലിനേക്കാൾ ശബ്ദം. ചില അംഗങ്ങൾ ഫാൻ ഇടപാടിനെ കുറിച്ച് അന്വേഷിച്ചിറങ്ങി. ശബ്ദശല്യ പരാതി കാരണം വി ഗാർഡ് മാർക്കറ്റിൽ നിന്നു പിൻവലിച്ചു ഗോഡൗണിലേക്കു വിട്ട ഫാനുകളാണ് ഗിഫ്റ്റായെത്തിയത്.
പ്രിന്റഡ് പ്രൈസ് 4000 രൂപ. ഭാരവാഹികൾ സംഘടിപ്പിച്ചത് ആക്രി വിലയ്ക്ക്. ബില്ലിൽ പ്രിന്റ്ഡ് പ്രൈസ്. എണ്ണൂറോളം അംഗങ്ങളുള്ള തിരുവനന്തപുരം യൂണിയനിൽ ഭാരവാഹികളുടെ പോക്കറ്റിൽ എത്ര ലക്ഷം രൂപ തടഞ്ഞെന്ന് കണക്ക് അറിയാവുന്നവർക്കു ഗണിച്ചു നോക്കാം.
(തുടരും. അടുത്തലക്കത്തിൽ: അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ)
Stories you may Like
- അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം
- ജനറൽ ബോഡി യോഗം പിൻവലിക്കുമെന്ന് പ്രസ് ക്ലബ്ബ് സെക്രട്ടറി സാബ്ലു തോമസ്
- അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ'; മറുനാടൻ പരമ്പര നാലാംഭാഗം
- പത്ത് ലക്ഷം ലഭിച്ചിട്ടും സ്വദേശാഭിമാനി സ്മാരകത്തെ തിരിഞ്ഞു നോക്കാതെ പ്രസ് ക്ലബ്
- ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് കേരളത്തിൽ
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്