Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

വി എസിന് കത്തെഴുതി, ഭർത്താവ് ജീവനൊടുക്കി; ശ്വസകോശം ചുരുങ്ങുന്നു,മക്കൾ ഹൃദ്രോഗബാധിതർ; ഇതിനിടയിൽ ജപ്തി ഭീഷിണിയും; പ്രതീക്ഷ ഒപ്പമുണ്ടെന്ന സർക്കാർ നിലപാടിൽ മാത്രമെന്ന് രാജമ്മ; മതികെട്ടാനിലെ കണ്ണീർ കാഴ്ചകൾ

വി എസിന് കത്തെഴുതി, ഭർത്താവ് ജീവനൊടുക്കി; ശ്വസകോശം ചുരുങ്ങുന്നു,മക്കൾ ഹൃദ്രോഗബാധിതർ; ഇതിനിടയിൽ ജപ്തി ഭീഷിണിയും; പ്രതീക്ഷ ഒപ്പമുണ്ടെന്ന സർക്കാർ നിലപാടിൽ മാത്രമെന്ന് രാജമ്മ; മതികെട്ടാനിലെ കണ്ണീർ കാഴ്ചകൾ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി;വി എസ് രക്ഷിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നിരിക്കാം.അതായിരിക്കാം മരിക്കും മുമ്പ് ഇത്തരത്തിരൊരു കത്തെഴുതി വച്ചത്.ഇതെല്ലാം അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.ഇപ്പോൾ ഞങ്ങളുടെ ജീവിതം ആകെ പ്രതിസന്ധിയിലാണ്.

എനിക്കും മക്കളിൽ രണ്ടുപർക്കും ഹൃദയ സംബന്ധമായ രോഗം പിടിപെട്ടിട്ട് വർഷങ്ങളായി.മക്കൾക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു.ശ്വാസകോശം ചുരുങ്ങുക കൂടി ചെയ്യുന്നതിനാൽ എന്റെ രോഗാവസ്ഥ കൂടുതൽ സങ്കീർണ്ണക്കായിരിക്കുകയാണ്. വലിയൊരുതുക ഇതിനകം ചികത്സയ്ക്ക് ചെലവായി.ഇനിയും ചികത്സ ആവശ്യമാണ്.കടബാദ്ധ്യത ദിവസം തോറും കൂടുന്നു.ഇപ്പോൾ താമസിക്കുന്ന വീടും ജപ്തി ഭീഷിണിയിലാണ്.ഭാവി ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിലുയരുന്നത് ആശങ്കകൾ മാത്രം.രാജക്കാട് അമ്പലക്കവല കേശവവിലാസം വീട്ടിൽ പരേതനായ രാംദാസിന്റെ ഭാര്യ രാജമ്മ പറഞ്ഞു.

കടബാദ്ധ്യത പെരുകി പെരുകി വരുന്നതുകണ്ടപ്പോൾ പിടിച്ചുനിൽക്കാനായിക്കാണില്ല. ജപ്തി നോട്ടീസ് കയ്യിൽകിട്ടിയപ്പോൾ ആശങ്കൾ ഒന്നുകൂടി കൂടിയിട്ടുണ്ടാവും.മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പെട്ടപ്പോളാവാം മുറിയടച്ചിട്ട് ഞാൻ വീട്ടിലില്ലാതിരുന്ന നേരത്ത് ആദ്ദേഹം വിഷം കഴിച്ച് ജീവനൊടുക്കിയത്.പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലന്ന് പലോടും പറയുന്നത് കേട്ടിട്ടുണ്ട്..പക്ഷേ എന്നിട്ടും...വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവർ വിതുമ്പി.

മതികെട്ടാൻ കുടിയിറക്കിന്റെ രക്തസാക്ഷികളിലൊരാളാണ് രാംദാസ്.നാട്ടിലെ എന്തുവിഷയത്തിലും സജീവ ഇടപെടൽ നടത്തുകയും പരിഹാരത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തിരുന്ന രാംദാസിന് സ്വന്തം പ്രശ്നങ്ങളോട് പടപൊരുതി വിജയിക്കാനായില്ലെന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു.

2006 ഓഗസ്റ്റ് 14-നാണ് രാംദാസ് ആത്മഹത്യചെയ്തത്. സി പി എം പ്രവർത്തകനായിരുന്നു.പാർട്ടിക്കാർക്കിടയിൽ കെ എസ് ആർ എന്നാണ് രാംദാസ് അറിയപ്പെട്ടിരുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കത്തെഴുതിവച്ചശേഷമാണ് രാംദാസ് ജീവനൊടുക്കിയത്.ബാങ്കുകാർ തന്റെ വീട് ബാങ്ക് ജപ്തി ചെയ്യാനെത്തുമെന്നും ഇത് കണ്ടുനിൽക്കാനാവില്ലന്നും അതിനാൽ ജീവനൊടുക്കുന്നു എന്നും കടബാദ്ധ്യതയിൽ നിന്നും കുടംബത്തെ രക്ഷിക്കണമെന്നുമായിരുന്നു കത്തിലെ സൂചന.

ബാങ്കുകാർ വീട് ജപ്തിചെയ്യാൻ നിശ്ചയിച്ചിരുന്നതിന്റെ തലേന്നാണ് രാംദാസ് ജീവനൊടുക്കിയത്.കുടുംബത്തിന്റെ ആകെയുണ്ടായിരുന്ന സമ്പാദ്യവും ബാങ്ക് വായ്പയുമെല്ലാം ചേർത്താണ് 2000-ത്തിൽ മതികെട്ടാൻ ചോലയുടെ സമീപപ്രദേശമായ തോണ്ടിമലത്താവളത്തിൽ രാംദാസ് 10 ഏക്കർ ഏലത്തോട്ടം വാങ്ങുന്നത്. പലരുടെയും സാമ്പത്തീക സഹായത്തോടെ് ഇവിടെ ഏലം കൃഷിയിറക്കുകയും ചെയ്തിരുന്നു.
വിളവെടുക്കാൻ ദിവസങ്ങൾ അവശേഷിക്കെയാണ് കുടിയറക്കുന്നത്.ഇതോടെ കുടംബം വലിയ കടക്കെണിയിലായി.താമസസ്ഥലത്തിന് തൊട്ടടുത്ത് നടത്തിവന്നിരുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ പിന്നിടുള്ള ഉപജീവനമാർഗ്ഗം.കച്ചവടമില്ലാതെ വന്നതോടെ അതും അടച്ചുപൂട്ടി.ജീവിതം വഴിമുട്ടിയ അവസ്ഥയിലായി.ഇതിനിടെയാണ് ബാങ്കിൽ നിന്നും ജപ്തിനോട്ടീസ് എത്തുന്നത്.ഇത് കൈപ്പറ്റിയ വിവരം രാംദാസ് വീട്ടിലാരെയും അറിയിച്ചിരുന്നില്ല.മരണത്തിന് ശേമാണ് ഈ വിവരം വീട്ടുകാർ അറിയുന്നത്.

രാംദാസ്-രാജമ്മ ദമ്പതികൾക്ക് 3 മക്കളായിരുന്നു.രണ്ടാണും ഒരു പെണ്ണും.രാംദാസിന്റെ മരണത്തിന് ശേഷം നിത്യജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു രാജമ്മ.അറിയാവുന്ന പണിയെല്ലാം ഇതിനായി ഇവർ ചെയ്തു.ഇതിനടയിൽ തനിക്കും മക്കൾക്കുമുണ്ടായ രോഗബാധ വില്ലനായി.കടക്കെണിയുടെ ആക്കം പിന്നെയും കൂടി.മൂന്നുപേർക്കും ഹൃദയ സംബന്ധമായ രോഗമാണ്.ചികത്സയ്ക്കായി വലിയ തുക ചെലവായെങ്കിലും ഇപ്പോഴും പൂർണ്ണായും ഭേതമായിട്ടില്ല.

ഇതിനടയിൽ കടബാദ്ധ്യത വീണ്ടും വല്ലാതെ പെരുകി.ഇപ്പോൾ താമസിക്കുന്ന വീടും ജപ്തി ഭീഷിണിയിലാണ്.മകൻ അനീഷ് ഇടക്കാലത്ത് ആക്രികച്ചവടത്തിനുമിറങ്ങിയിരുന്നൂ.ഇത് മെച്ചപ്പെടാതെ വന്നതോടെ കൂലിപ്പണിക്കുപോയിത്തുടങ്ങി.ഹൃദയസംബന്ധമായ അസുഖത്തിന് ചികത്സയിലുള്ള അനീഷിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ആകെയുള്ള ഉപജീവന മാർഗ്ഗം.കടബാദ്ധ്യത തീർക്കാനും ചികത്സയ്ക്കും മുന്നിൽ ഒരു വഴിയുമില്ല.അർഹതപ്പെട്ട നഷ്ടപരിഹാരമോ പകരം ഭൂമിയോ കിട്ടിയാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാം.ഇതിനായി ഇപ്പോഴത്തെ ഗവൺമെന്റ് കരുണകാണ്ിക്കണം...സഹായിക്കണം.അവർ തൊഴുകൈയോടെ ആവശ്യപ്പെട്ടു.

മതികെട്ടാൻ കുടിയിറക്കിനെത്തുടർന്ന് ദുരിതത്തിലായവരുടെ കണ്ണികൾ ഇവിടെ അവസാനിക്കുന്നില്ല.കിടപ്പേടം വിറ്റും ഉള്ള സമ്പാദ്യമെല്ലാം വിറ്റുപെറുക്കിയും വാങ്ങിയ ഏലത്തോട്ടം നഷ്ടപ്പെട്ട ചെറുകിട കർഷകരിൽ പലരും നടുത്തെടുവിലായി.ഇവരുടെ പ്രതിനിധികളാണ് സോമനും കൃഷ്ണൻകുട്ടിയും.വിധിയോടുപൊരുതി കുടുംബത്തെ കടക്കെണിയിൽ നിന്നും രക്ഷിക്കുന്നതിനുള്ള ഇവരുടെ ശ്രമം വൃഥാവിലായി.അടുത്തിടെ സോമൻ മരണപ്പെട്ടു. കൃഷ്ണൻ കുട്ടി നാടുവിട്ടു. ഇവർ നേരിട്ട പ്രതിസന്ധികൾ ദുരിതബാധിതരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.അതെക്കുറിച്ച് നാളെ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP