Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്റ്ററുടെ ചതിയിൽ 12.5 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വന്നതോടെ സഹായം വാഗ്ദാനം ചെയ്ത് മാലം സുരേഷ് എത്തി; പലിശയ്ക്ക് പണം നൽകിയതോടെ ആവശ്യപ്പെട്ടത് ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന്; നാല് മാസത്തെ പരിശ മുടങ്ങിയതോടെ ഒന്നേകാൽകോടി രൂപയുടെ കടക്കാരനായി; ഭീഷണി തുടർന്നപ്പോൾ കെട്ടിടം സുരേഷിന്റെ പേരിൽ എഴുതിവെച്ചു; മണർകാട്ടെ ഷൈലോക്കിന്റെ കെണിയിൽ വീണ തോമസ് ജോസഫിന്റെ കഥ

പാസ്റ്ററുടെ ചതിയിൽ 12.5 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വന്നതോടെ സഹായം വാഗ്ദാനം ചെയ്ത് മാലം സുരേഷ് എത്തി; പലിശയ്ക്ക് പണം നൽകിയതോടെ ആവശ്യപ്പെട്ടത് ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന്; നാല് മാസത്തെ പരിശ മുടങ്ങിയതോടെ ഒന്നേകാൽകോടി രൂപയുടെ കടക്കാരനായി; ഭീഷണി തുടർന്നപ്പോൾ കെട്ടിടം സുരേഷിന്റെ പേരിൽ എഴുതിവെച്ചു; മണർകാട്ടെ ഷൈലോക്കിന്റെ കെണിയിൽ വീണ തോമസ് ജോസഫിന്റെ കഥ

ആർ പീയൂഷ്

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരുടെ പക്കൽ നിന്നും പാസ്റ്റർ തട്ടിയെടുത്ത പണം തിരികെ കൊടുക്കാനായുള്ള ശ്രമത്തിനിടയിലാണ് കോടികൾ വിലമതിക്കുന്ന ചങ്ങനാശ്ശേരി നഗരമധ്യത്തിലുള്ള ഷോപ്പിങ് കോംപ്ലക്സ് മാലം സുരേഷ് എന്ന കൊള്ളപ്പലിശകാരൻ തട്ടിയെടുത്തത്. ചങ്ങനാശ്ശേരി മുൻ നഗരസഭാ ചെയർമാൻ നെടിയകാലാ പറമ്പിൽ തോമസ് ജോസഫിന്റെ ഷോപ്പിങ് കോംപ്ലക്സാണ് മാലം സുരേഷ് പണം പലിശയ്ക്ക് കൊടുത്ത ശേഷം തട്ടിയെടുത്തത്.

2006ൽ അമേരിക്കയിൽ സുനാമി വന്നപ്പോൾ സേവനം ചെയ്യാൻ സന്നദ്ധപ്രവർത്തകരെ വെണമെന്ന ആവിശ്യവുമായി ഒരു പാസ്റ്റർ തോമസ് ജോസഫിനെ ബന്ധപ്പെട്ടു. നല്ല ശമ്പളം ലഭിക്കുമെന്നും അഞ്ഞൂറോളം പേരെ ആവിശ്യമുണ്ടെന്നും അറിയിച്ചു. ടിക്കറ്റ് ചാർജായ 25,000 രൂപ മാത്രം മുടക്കിയാൽ മതി എന്നായിരുന്നു പാസ്റ്റർ തോമസിനോട് പറഞ്ഞത്. തോമസ് അഞ്ഞുറോളം പേരിൽ നിന്നും 25,000 രൂപ വച്ച് വാങ്ങി 12,50,000 രൂപ പാസ്റ്ററെ ഏൽപ്പിച്ചു. ഉടൻ ടിക്കറ്റും വിസയും എത്തിക്കാം എന്ന് പറഞ്ഞ് പോയ പാസ്റ്ററെപറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. പാസ്റ്റർ തന്നെ ചതിച്ചതാണെന്ന് മനസ്സിലായപ്പോൾ തോമസ് ആകെ തളർന്നു പോയി.

ടിക്കറ്റും വിസയും ലഭിക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞപ്പോൾ ഒരോരുത്തരായി തോമസിന്റെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. ചങ്ങനാശ്ശേരിയിലെ പ്രസിദ്ധമായ കുടുംബമായിരുന്നു തോമസിന്റെത്. 12.5 ലക്ഷം രൂപ ഒന്നിച്ചു കൊടുക്കാൻ ഇല്ലായിരുന്നു. കാരണം അന്ന് ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം 40 സെന്റ് സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് പണിതു കൊണ്ടിരിക്കുകയായിരുന്നു. അതിനായി ഒരു കോടിയോളം രൂപ മുടക്കിയിരുന്നു. പണം കൊടുക്കാൻ വഴിയൊന്നുമില്ലാതെ വിഷമിക്കുമ്പോഴാണ് മാലം സുരേഷിന്റെ ഒരു ഇടനിലക്കാരൻ തോമസിനെ കണ്ട് സംസാരിക്കുന്നത്. എത്ര രൂപ വേണമെങ്കിലും സുരേഷ് പണം കടം തരും എന്ന് അറിയിച്ചു. എത്രയും വേഗം പണം നഷ്ടപ്പെട്ടവരുടെ തുക തിരിച്ചു നൽകേണ്ടതായതിനാൽ സമ്മതം മൂളി. അങ്ങനെ സുരേഷ് നേരിട്ട് വന്നു കണ്ട് സംസാരിച്ചു. ഷോപ്പിങ് കോംപ്ലക്സ് പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന ഒറ്റ ആവിശ്യം മാത്രമേ സുരേഷ് പറഞ്ഞുള്ളൂ.

അങ്ങനെ സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി ഡ്രൈവറുടെ പേരിൽ എഴുതി വയ്ക്കുകയും പണം നഷ്ടപ്പെട്ടവരുടെ തുക പലപ്പോഴായി സുരേഷ് വഴി നൽകി തീർക്കുകയും ചെയ്തു. നാലുമാസത്തോളം പലിശ കൊടുക്കാൻ തോമസിന് കഴിയാതിരിുന്നതിനെ തുടർന്ന് ഒന്നേകാൽ കോടി രൂപയോളം കടക്കാരനായി മാറി. തുടർന്ന് പണം എത്രയും വേഗം തന്നില്ലെങ്കിൽ വീട്ടിൽ കേറി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭീഷണി മുഴക്കി. പല പൊതു പരിപാടികളിലും എത്തി ഭീഷണിതുടർന്നു. ഒടുവിൽ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലം സുരേഷിന്റെ പേരിൽ എഴുതി വയ്ക്കണമെന്ന് ആവിശ്യപ്പെട്ടു. പണം തിരികെ തരുന്ന ദിവസം സ്ഥലം തിരികെ തോമസിന് നൽകും എന്ന വ്യവസ്ഥയിലായിരുന്നു ആധാരം എഴുതിയത്.

പണി പൂർത്തിയാകാറായ ശോപ്പിങ് കോംപ്ലക്സിന്റെ പണികൾ മുഴുവൻ സുരേഷ് തീർത്തു തരാം എന്ന് പറഞ്ഞു. അങ്ങനെ ബാങ്ക് ലോൺ എടുത്ത് പണി പൂർത്തിയാക്കി 2010 ൽ ഉദ്ഘാടനവും നടത്തി. ഷോപ്പിങ് കോംപ്ലക്സിൽ നിന്നുള്ള വരുമാനത്തിൽ നിന്നും കടം തിരികെ നൽകാനുള്ള തുക എടുത്തതിന് ശേഷം സ്ഥലം തിരികെ എഴുതി നൽകുമെന്ന് പറഞ്ഞാണ് സുരേഷ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം തോമസിനെ പിന്നെ അവിടേക്ക് അടുപ്പിച്ചില്ല. ആദിത്യാ ടവർ എന്ന പേരിൽ ഇന്ന് ചങ്ങനാശ്ശേരിയിൽ കാണുന്ന ഷോപ്പിങ് കോംപ്ലക്സ് സുരേഷ് ചതിയിലൂടെ കൈവശം വച്ചിരിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി ഇതിൽ നിന്നും കിട്ടിയ ആദായം കോടികളാണ്. ഒന്നേകാൽ കോടി രൂപയ്ക്ക് വേണ്ടിയാണ് ഇന്ന് 15 കോടിക്ക് മേൽ വിലവരുന്ന സ്ഥലവും ഷോപ്പിങ് കേംപ്ലക്സും സുരേഷ് ലക്ഷങ്ങൾ എറിഞ്ഞ് തട്ടിയെടുത്തിരിക്കുന്നത്. സുരേഷുമായി ആധാരത്തിൽ വച്ചിരിക്കുന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തോമസ് കോടതിയിൽ കേസ് നടത്തികൊണ്ടിരിക്കുകയാണ്. പാലാ കോടതിയിൽ ഇപ്പോൾ വിചാരണയിലിരിക്കുകയാണ് കേസ്.

(സ്വന്തം പേരിലാക്കിയ ശേഷം സുരേഷ് ഈ ഷോപ്പിങ് കോംപ്ലക്സ് 2 പേരിൽ നിന്നായി 13 കോടി രൂപ വച്ച് 26 കോടിയോളം രൂപ കബളിപ്പിച്ച് തട്ടിയെടുത്തു ആ കഥ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും).

മണർകാട് സ്വദേശിയായ മാലം സുരേഷ് എന്ന കെ.വി സുരേഷ് അതി ക്രൂരനായ കൊള്ളപ്പലിശക്കാരനാണ്. ഷെക്സ്പിയർ കഥകളിലെ ഷൈലോക്കിനെ കാളും ക്രൂരനാണ് ഇയാൾ. നിസാര തുക പലശിക്ക നൽകി ലക്ഷങ്ങൾ പിരിച്ചെടുക്കുകയും ഒടുവിൽ ഈടു വച്ച വസ്തുക്കൾ സ്വന്തമാക്കുകയുമാണ് രീതി. മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി.

നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്. എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്.

(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പര തുടരും....).

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP