Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൺപതു കളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഇന്ത്യൻ ജൂനിയർ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് കുമാർ തീർച്ചയായും വലിയ സ്വപ്‌നങ്ങൾ കണ്ടു; ഒപ്പം കേരളത്തിലെ അനേക ലക്ഷം ക്രിക്കറ്റ്‌ പ്രേമികളും; വാഴ്‌ത്തപ്പെടാതെ പോയ മലയാളി ക്രിക്കറ്റ് പ്രതിഭകൾ: രണ്ടാം ഭാ​ഗം

എൺപതു കളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഇന്ത്യൻ ജൂനിയർ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് കുമാർ തീർച്ചയായും വലിയ സ്വപ്‌നങ്ങൾ കണ്ടു; ഒപ്പം കേരളത്തിലെ അനേക ലക്ഷം ക്രിക്കറ്റ്‌ പ്രേമികളും; വാഴ്‌ത്തപ്പെടാതെ പോയ മലയാളി ക്രിക്കറ്റ് പ്രതിഭകൾ: രണ്ടാം ഭാ​ഗം

മറുനാടൻ ഡെസ്‌ക്‌

വാഴ്‌ത്തപെടാത്ത മലയാളി ക്രിക്കറ്റെർ 

1973 ഏപ്രിൽ 24 ന് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പ്രത്യേകതയുണ്ട്.ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ സച്ചിൻ രമേശ്‌ ടെൻഡുൽക്കർ അങ്ങ് ബോംബെയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചത് അന്നാണ്.

ഇതിഹാസ പിറവിക്ക് കൃത്യം അഞ്ചു ദിവസങ്ങൾക്ക് മുൻപ് അതായത് 1973 ഏപ്രിൽ 19 ന് ഇന്ത്യാ മഹാ രാജ്യത്തിന്റെ ഇങ്ങ് തെക്കേ അറ്റത്ത് നമ്മുടെ കേരളത്തിൽ, കായലുകളുടെ നാടായ ആലപ്പുഴയിൽ മറ്റൊരു സാധാരണ കുടുംബത്തിൽ മറ്റൊരു കുഞ്ഞു പിറന്നു.ആ കുഞ്ഞ് പയ്യനും സച്ചിനെ പോലെ ക്രിക്കറ്റ്‌ കളിച്ചു...അതെ നമ്മൾ ഇന്നലെ പരാമർശിച്ച നമ്മുടെ സ്വന്തം സുരേഷ് ഏട്ടൻ, ഉംബ്രി.... ആരാലും ആഘോഷിക്കാതെ പോയ നിങ്ങളുടെ പിറന്നാളിന് ക്രിക്കറ്റ്‌ ആരാധകരുടെ, ഈ പ്രാന്തന്മാരുടെ പിറന്നാൾ ആശംസകൾ .

ഉംബ്രിയും സച്ചിനെ പോലെ വളരെ ചെറിയ പ്രായത്തിൽ തന്നെ സ്കൂൾ തലത്തിലും പിന്നീട് ജില്ലാ തലത്തിലും സംസ്ഥാന - രാജ്യാന്തര ജൂനിയർ ടീമുകളിലും ഒക്കെ അയാൾ ശ്രദ്ധിക്കപ്പെട്ടു.സ്പിൻ ബൗളർ മാർക്ക് പഞ്ഞമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷെ മറ്റൊരു ബിഷൻ സിങ് ബേദിയോ ദിലീപ് ദോഷിയോ കുറഞ്ഞ പക്ഷം ഒരു മനീന്ദർ സിങ്ങോ ഒക്കെ ആകാൻ പ്രതിഭയുള്ള ഒരു ഇടം കൈയൻ സ്പിന്നറായി എം. സുരേഷ് കുമാർ എന്ന ആ ചെറുപ്പക്കാരൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ശോഭിക്കുന്ന ദിനങ്ങൾ വിദൂരമല്ല എന്ന് ചിന്തിച്ചവർ അക്കാലത്ത് ഏറെയായിരുന്നു........പലരും വാഴ്‌ത്തി, ഇപ്പോളത്തെ പല പ്രമുഖ തലങ്ങളിൽ ഇരിക്കുന്ന ക്രിക്കറ്റ്റെർസ്....

ഒരുപാട് പേർ പലയിടത്തും പലതവണ പറഞ്ഞു കേട്ടിട്ടുള്ളതാണ് ഏതു സാഹചര്യത്തിലും ഏതൊരു പ്രശ്നത്തെയും മലയാളി അതിജീവിക്കും എന്ന്. സത്യമാണ്. എവിടെയും ആത്മധൈര്യം കൈവിടാത്തവരാണ് മലയാളികൾ, അല്ലെ?

എന്നാൽ മനുഷ്യരായി പിറന്ന ആരും തന്നെ ഇതുവരെ വിസ്മരിക്കാത്ത ഒരു സത്യം ഉണ്ട്. മുന്നിൽ ഉള്ള ശത്രുക്കളിൽ നിന്നു രക്ഷ നേടാം എന്നാൽ കൂടെയുള്ള മിത്രങ്ങളിൽ നിന്നു എങ്ങനെ രക്ഷ നേടും. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഒരു സ്ഥാനം നേടുക എന്ന ആരും കൊതിക്കുന്ന ആ സ്വപ്നം കണ്മുന്നിൽ എത്തുമ്പോൾ ഒന്ന് സ്വാർത്ഥനായി പോയാൽ എങ്ങനെ കുറ്റം പറയും. അവിടെ എന്ത്‌ മനുഷ്യത്വം എന്ത്‌ സൗഹൃദം.

സുരേഷ് കുമാറിന്റെ കളി നേരിട്ട് കണ്ട ഒരു വ്യക്തിയുടെ വിവരണത്തിലേക്ക്‌,

2000 -01 സീസൺ... സുനിൽ ജോഷിയുടെ പകരക്കാരനെ ഇന്ത്യ തെരയുന്ന സമയം. രഞ്ജി സീസണിൽ 36 വിക്കറ്റും, ഒരു ദുലീപ് ട്രോഫി മത്സരത്തിൽ പ്രമുഖരുൾപ്പെട്ട സെൻട്രൽ സോണിനെതിരെ ഒരു മാച്ചിൽ 10 വിക്കറ്റും നേടി ഉംബ്രി കത്തി നിൽക്കുന്ന കാലം.... ജോഷിക്കു പകരം, കേരളത്തിന്റെ മുൻ താരം ജയറാം അടക്കമുള്ള ഇന്ത്യാ A ടീം സെലക്ഷൻ കമ്മിറ്റി ശ്രീലങ്ക A യുമായുള്ള പര്യടനത്തിന് തെരഞ്ഞെടുത്തത്. എന്നാൽ 3 വർഷം മുമ്പ് പത്ത് ഏകദിനം കളിച്ച് പത്ത് വിക്കറ്റ് നേടി വിസ്മൃതിയിലാണ്ട രാഹുൽ സംഗ്‌വി എന്ന, പേരിനു പോലും ബാറ്റു ചെയ്യാത്ത ലെഫ്റ്റ് ആം സ്പിന്നറെയായിരുന്നു.....

യാദൃശ്ചികമല്ലാതെ തന്നെ, ശ്രീലങ്കയിൽ നിന്ന് വന്ന സാംഗ്വി ഓസീസുമായി വാംഖഡെയിൽ നടന്ന ഏക ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ ഇടം നേടി (പിന്നീടൊരു അന്താരാഷ്ട്ര മത്സരം ഏതായാലും സംഗ്‌വിക്ക് കളിക്കേണ്ടി വന്നിട്ടില്ല). സുരേഷ് കുമാർ എന്ന, ഒരുപാടു സ്വപ്നങ്ങളും അതിലേറെ മികച്ച പ്രകടനങ്ങളും കൈമുതലായിരുന്ന 29കാരനെ തളർത്തിയ ഒരു സന്ദർഭമായിരിക്കാം ഇത്. തുടർന്ന് റെയിൽവേ ടീമിലൂടെ തന്നെ ഇന്ത്യൻ ടീമിൽ മുരളി കാർത്തിക് വന്നതും ഒന്നുമാവാതെ പോയതും ഇതിന്റെ ബാക്കിപത്രമാകാം......... ഇതു പോലെ, അവഗണനയുടെ എത്രയെത്ര കഥകൾ ഇനിയും ബാക്കി...അനന്തപത്മനാഭനും, സുരേഷ് ഏട്ടനുമൊക്കെ ഇതിലെ ഹതഭാഗ്യന്മാരും...

എൺപതു കളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും ഇന്ത്യൻ ജൂനിയർ ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് കുമാർ തീർച്ചയായും വലിയ സ്വപ്‌നങ്ങൾ കണ്ടു... ഒപ്പം കേരളത്തിലെ അനേക ലക്ഷം ക്രിക്കറ്റ്‌ പ്രേമികളും.......

ഭാഗം 2 ഇവിടെ നിർത്തുമ്പോൾ, ഞങ്ങൾ ആരുടെ മുഖത്തേക്കും വിരൽ ചൂണ്ടുന്നില്ല, ഉംബ്രി എന്ന് വിളിപ്പേരുള്ള കേരള ക്രിക്കറ്റിന്റെ പൊൻതാരകം സുരേഷ് കുമാറിനും പറയാൻ ഉണ്ടാകും അത്തരം ചില കഥകൾ. എന്നാൽ ഒരാളെ താഴ്‌ത്തിക്കാണിച്ചു മറ്റൊരാളെ ഉയർത്താൻ ഞങ്ങൾക്ക് ആവില്ല. ഇവിടെ പ്രതിപാദിക്കുന്നത് സുരേഷ് കുമാർ എന്ന വ്യക്തിയിലെ പ്രതിഭയാണ് പ്രതിഭാസത്തെയാണ്,

തുടരും..

(തയ്യാറാക്കിയത്: റിയാസ് ബദറുദീൻ  പോരുവഴി, സുരേഷ് വാരിയത്ത്, നന്ദൻ ആറ്റിങ്ങൽ, ലിയോ അച്ചായൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP